ETV Bharat / bharat

Chikkaballapur Accident : ടാങ്കര്‍ ലോറിക്ക് പിന്നില്‍ ടാറ്റ സുമോ ഇടിച്ച് അപകടം; 12 പേര്‍ക്ക് ദാരുണാന്ത്യം - Chikkaballapur accident

All the deceased were natives of Andhra Pradesh: ചിക്കബല്ലാപ്പൂർ ദേശീയപാതയിൽ ആണ് സംഭവം. മരിച്ചവരെല്ലാം ആന്ധ്രാപ്രദേശ് സ്വദേശികളാണെന്നാണ് വിവരം

15 killed in accident in Chikkaballapur  Chikkaballapur accident  accident in Chikkaballapur  Horrific accident in chikkaballapur  ചിക്കബല്ലാപ്പൂർ ദേശീയപാതയിൽ ടാറ്റ സുമോ അപകടം  ചിക്കബല്ലാപ്പൂരിൽ ടാറ്റ സുമോ അപകടത്തിൽപ്പെട്ടു  മരിച്ചവരെല്ലാം ആന്ധ്രാപ്രദേശ് സ്വദേശികൾ  All the deceased were natives of Andhra Pradesh  അപകടം  കാറപകടം  accident  Chikkaballapur accident
Chikkaballapur Accident
author img

By ETV Bharat Kerala Team

Published : Oct 26, 2023, 9:28 AM IST

Updated : Oct 26, 2023, 1:26 PM IST

ചിക്കബെല്ലാപ്പൂർ : കർണാടകയിലെ ചിക്കബെല്ലാപ്പൂരിലുണ്ടായ വാഹനാപകടത്തിൽ കുട്ടികളടക്കം 12 പേർ മരിച്ചു (12 killed in accident in Chikkaballapur). ചിക്കബെല്ലാപ്പൂർ ദേശീയ പാത 44ൽ ഇന്ന് പുലർച്ചെയാണ് ദാരുണമായ അപകടം നടന്നത് (Chikkaballapur Accident). ആന്ധ്രാപ്രദേശിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ടാറ്റ സുമോ വാഹനത്തിലെ യാത്രക്കാരാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം.

18 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട വാഹനത്തിൽ AP 02 CH 1021 എന്ന രജിസ്‌ട്രേഷൻ നമ്പർ ഉണ്ടായിരുന്നതിനാൽ എല്ലാവരും ആന്ധ്രാപ്രദേശിൽ നിന്നുള്ളവരാകാമെന്നാണ് കരുതുന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

അതേസമയം അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. ചിക്കബെല്ലാപ്പൂർ പൊലീസ് സൂപ്രണ്ട് നാഗേഷ് ഡിഎൽ അപകടസ്ഥലം സന്ദർശിച്ചിരുന്നു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

താമസ സ്ഥലങ്ങളുടെ വിലാസം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലീസ് സൂപ്രണ്ട് അറിയിച്ചു. കൂടാതെ അതിരാവിലെ ഉണ്ടായ ഇടതൂർന്ന മൂടൽമഞ്ഞാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് നിഗമനമെന്ന് എസ്‌പി പറഞ്ഞു. അപകടകാരണത്തെ കുറിച്ച് വിശദമായി അന്വേഷിക്കുകയാണെന്നും നാഗേഷ് ഡിഎൽ വ്യക്തമാക്കി.

പിക്കപ്പ് വാഹനം പുഴയിലേക്ക് മറിഞ്ഞ് 6 മരണം: ഉത്തരാഖണ്ഡിൽ അടുത്തിടെയാണ് പിക്കപ്പ് വാഹനം പുഴയിലേക്ക് മറിഞ്ഞ് ആറ് പേർ മരണപ്പെട്ടത് (Pick-up vehicle accident six died). ഉത്തരാഖണ്ഡിലെ പിത്തോർഗഡിലായിരുന്നു സംഭവം (Accident in Uttarakhand). പിത്തോർഗഡ് ജില്ലയിലെ ധാർചുല പൊലീസ് സ്റ്റേഷൻ പരിധിയിലെ പംഗ്ലയിൽ പിക്കപ്പ് വാഹനം റോഡില്‍ നിന്നും തെന്നി പുഴയിലേക്ക് മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ആറ് പേരും സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടതായി പിത്തോർഗഡ് എസ്‌പി ലോകേശ്വർ സിങ് അറിയിച്ചു.

READ MORE: Pick up Vehicle Accident Uttarakhand : ഉത്തരാഖണ്ഡില്‍ പിക്കപ്പ് വാഹനം പുഴയിലേക്ക് മറിഞ്ഞ് 6 മരണം

ബസും കാറും കൂട്ടിയിടിച്ച് 7 പേർക്ക് ദാരുണാന്ത്യം: തമിഴ്‌നാട്ടിൽ സർക്കാർ ബസും കാറും കൂട്ടിയിടിച്ച് ഏഴ് പേർ മരണപ്പെട്ടത് ഒക്‌ടോബർ 24നാണ്. ചൊവ്വാഴ്‌ച പുലർച്ച കൃഷ്‌ണഗിരി ദേശീയ പാതയിൽ തിരുവണ്ണാമലൈ ജില്ലയിലെ അന്തന്നൂർ വച്ചാണ് ദാരുണമായ സംഭവം നടന്നത് (Seven men killed in accident near Chengam in Tiruvannamalai Tamil Nadu). ഏഴ് അസം സ്വദേശികളാണ് അപകടത്തിൽ മരണപ്പെട്ടത്.

ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ടാറ്റ സുമോ ധർമപുരിയിൽ നിന്ന് തിരുവണ്ണാമലയിലേക്ക് വരികയായിരുന്ന തമിഴ്‌നാട് ട്രാൻസ്‌പോർട് കോർപറേഷന്‍റെ ബസുമായി കൂട്ടിയിടിച്ചായിരുന്നു അപടകം. അഞ്ച് പേർ സംഭവസ്ഥലത്തുവച്ചും രണ്ട് പേർ ആശുപത്രിയിൽ വച്ചുമാണ് മരണപ്പെട്ടത്.

READ MORE: Tamilnadu state bus hit on car | ബസും കാറും കൂട്ടിയിടിച്ച് 7 പേർക്ക് ദാരുണാന്ത്യം, അപകടം തമിഴ്‌നാട്ടിൽ

Last Updated : Oct 26, 2023, 1:26 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.