ETV Bharat / bharat

ആദ്യ സംയുക്ത സൈനിക മേധാവി, മികവ്, അനുഭവ സമ്പത്ത്.... ചരിത്ര നേട്ടത്തിനുടമ, ബിപിൻ റാവത്തിന് ബിഗ് സല്യൂട്ട് - About The Official Life Of Bipin Rawat

Chief of Defence Staff Bipin Rawat | ബിപിൻ റാവത്തിന്‍റെ ഔദ്യോഗിക ജീവിതത്തെ കുറിച്ച്

About The Official Life Of Bipin Rawat  ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവി  ഇന്ത്യന്‍ കര - നാവിക - വ്യോമ സേന മേധാവി ബിപിൻ റാവത്ത്  ബിബിന്‍ റാവത്തിന്‍റെ ഔദ്യോഗിക ജീവിതം  About The Official Life Of Bipin Rawat  Chief of Defence Staff India
മികച്ച സൈനിക മേധാവി, അനുഭവ സമ്പത്ത്...; കരുത്തനായ സൈനിക മേധാവിയുടെ വിയോഗത്തില്‍ ഞെട്ടിത്തരിച്ച് ഇന്ത്യ
author img

By

Published : Dec 8, 2021, 6:21 PM IST

Updated : Dec 8, 2021, 6:32 PM IST

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയാണ് ബിപിൻ റാവത്ത്. രാജ്യത്തിന്‍റെ കര - നാവിക - വ്യോമ സേനകളെ എന്നീ മൂന്ന് സേവനങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള ട്രൈ-സർവീസിന്‍റെ ആദ്യ മേധാവിയായി 2019 ഡിസംബർ 30നാണ് ബിപിൻ റാവത്ത് ചുമതലയേറ്റത്.

Chief of Defence Staff Bipin Rawat: സംയുക്ത സൈനിക മേധാവിയായി ചുമതലയേൽക്കും മുൻപ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ 57-ാമത്തെയും അവസാനത്തെയും ചെയർമാനായും ഇന്ത്യൻ ആർമിയുടെ 26-ാമത്തെ കരസേന മേധാവിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കരസേന മേധാവി പദവിയിൽ നിന്ന് വിരമിക്കാനിരിക്കെയായിരുന്നു ബിപിൻ റാവത്തിനെ സംയുക്ത സേനാ മേധാവിയാക്കി നിയമിച്ചത്.

'കഠിനാധ്വാനം, സത്യസന്ധത... ഉന്നത സ്ഥാനത്തെത്താന്‍ കാരണം '

1958 മാർച്ച് 16ന് ഉത്തരാഖണ്ഡിലെ ഒരു സൈനിക കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. രാജ്യത്തെ ആർമിയിൽ പ്രവര്‍ത്തിച്ച കുടുംബത്തിലെ മൂന്നാം തലമുറയിൽപ്പെട്ടയാളാണ് ബിപിൻ റാവത്ത്. അദ്ദേഹത്തിന്‍റെ പിതാവ് ലക്ഷ്‌മൺ സിങ് റാവത്ത് ഇന്ത്യൻ സൈന്യത്തിൽ ലഫ്റ്റനന്‍റ് ജനറലായിയിരുന്നു. കരസേന ഉപമേധാവി പദവും പിതാവ് അലങ്കരിച്ചിട്ടുണ്ട്.

ബിപിൻ റാവത്തിന്‍റെ പിതൃസഹോദരൻ ഭരത് സിങ് റാവത്ത് ഇന്ത്യൻ ആർമിയിൽ നിന്ന് വിരമിച്ച ഹവില്‍ദാര്‍ ആണ്. അദ്ദേഹത്തിന്‍റെ മറ്റൊരു അമ്മാവൻ ഹരിനന്ദനും ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിയ്‌ക്കുകയുണ്ടായി. കുട്ടിക്കാലം മുതൽ വളരെ മിടുക്കനായ കുട്ടിയായിരുന്നു ബിബിന്‍. കഠിനാധ്വാനത്തിലൂടെയും സത്യസന്ധതയിലൂടെയും മാത്രമാണ് ഉന്നത പദവികളിലെത്താന്‍ കഴിഞ്ഞത്. അദ്ദേഹം തന്‍റെ കരിയറില്‍ മികച്ച വിജയം നേടുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്ന് അമ്മാവൻ ഭരത് സിങ് റാവത്ത് നേരത്തേ പറയുകയുണ്ടായി.

ഡെറാഡൂണിലെ കേംബ്രിയൻ ഹാൾ സ്‌കൂളിലും ഷിംലയിലെ സെന്‍റ് എഡ്വേർഡ് സ്‌കൂളിലുമാണ് ബിപിൻ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ശേഷം, ഖഡക്വാസ്ലയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിലും ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലും ചേർന്നു. അവിടെ അദ്ദേഹത്തിന് ‘സ്വോഡ് ഓഫ് ഓണർ’ ലഭിച്ചു. ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്ന് പാസായ ശേഷം, 1978 ഡിസംബർ 16-ന് 11 ഗൂർഖ റൈഫിൾസിന്‍റെ അഞ്ചാമത്തെ ബറ്റാലിയനിലേക്ക് അദ്ദേഹത്തെ കമ്മിഷൻ ചെയ്‌തു. പിതാവ് സേവനമനുഷ്‌ടിച്ച അതേ യൂണിറ്റായിരുന്നു ഇത്.

പരം വിശിഷ്ട സേവ മെഡൽ - 37-ാമത് ഔദ്യോഗിക ജീവിതത്തില്‍

രണ്ടാം ലെഫ്‌റ്റനന്‍റായി ഇന്ത്യൻ സൈന്യത്തിൽ പ്രവേശിച്ച ഉടൻ, റാവത്ത് തന്‍റെ സൈനിക വൈദഗ്ധ്യം പ്രകടിപ്പിക്കാൻ തുടങ്ങി. വളരെയധികം ഉയരമുള്ള മേഖലയില്‍ നടന്ന യുദ്ധത്തിലൂടെ വലിയ അനുഭവസമ്പത്ത് നേടി. പത്ത് വർഷം അദ്ദേഹം കലാപ വിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് സേനയെ നയിച്ചു. മേജർ എന്ന നിലയിൽ, ജമ്മു ആന്‍ഡ് കശ്‌മീരിലെ ഉറിയിൽ കമാൻഡറായി സേവനമനുഷ്‌ടിച്ചു. കേണൽ എന്ന നിലയിൽ കിബിത്തുവിലെ യഥാർഥ നിയന്ത്രണ രേഖയിൽ ഈസ്റ്റേൺ സെക്ടറില്‍ അഞ്ചാമത്തെ ബറ്റാലിയൻ 11 ഗൂർഖ റൈഫിൾസിന്‍റെ കമാൻഡറായി പ്രവര്‍ത്തിച്ചു.

ബ്രിഗേഡിയർ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചതിന് ശേഷം, സോപോറിലെ രാഷ്ട്രീയ റൈഫിൾസിന്‍റെ 5 സെക്ടർ കമാൻഡറായി. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ചാപ്റ്റർ VII ദൗത്യത്തിൽ മൾട്ടിനാഷണൽ ബ്രിഗേഡിന്‍റെ കമാൻഡിങ് ഓഫിസറായിരിക്കെ റാവത്തിന് രണ്ട് തവണ സേനയുടെ ഔദ്യോഗിക പ്രശംസ ലഭിച്ചു. മേജർ ജനറലിലേക്കുള്ള സ്ഥാനക്കയറ്റം പിന്നീട് 19 ഇൻഫൻട്രി ഡിവിഷൻ (ഉറി) കമാൻഡിങ് ജനറൽ ഓഫിസര്‍ പദവിയിലെത്തിക്കുകയുണ്ടായി. ലെഫ്റ്റനന്‍റ് ജനറൽ എന്ന നിലയിൽ, പുനെയിലെ സതേൺ ആർമിയെ നയിക്കുന്നതിന് മുമ്പ് ദിമാപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന III കോർപ്‌സിന്‍റെ കമാൻഡറായി.

37 വർഷത്തെ ഔദ്യോഗിക ജീവിതത്തില്‍ ബിപിൻ റാവത്തിന് പരം വിശിഷ്ട സേവ മെഡൽ ഉൾപ്പെടെ വിവിധ ധീര പുരസ്‌കാരങ്ങൾ ലഭിക്കുകയുണ്ടായി. 2016 ജനുവരി ഒന്നിന് ആർമി കമാൻഡർ ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. 2016 സെപ്റ്റംബര്‍ ഒന്നിന് ജനറൽ ഓഫിസർ കമാൻഡിങ്-ഇൻ-ചീഫ് സതേൺ സ്ഥാനം ഏറ്റെടുക്കുകയുണ്ടായി. ഒരു ചെറിയ കാലത്തിനു ശേഷം അദ്ദേഹം വൈസ് ചീഫ് സ്ഥാനം ഏറ്റെടുക്കുകയും ചെയ്‌തു.

കരസേന മേധാവിയായത് 2016ല്‍

ഉയരത്തിൽ നിന്നും യുദ്ധമുഖത്തെ നേരിടുന്നതിലും കലാപ വിരുദ്ധ പ്രവർത്തനങ്ങളിലുമുള്ള ബിപിൻ റാവത്തിന്‍റെ അനുഭവ സമ്പത്ത് രാജ്യത്തിന്‍റെ പ്രതിരോധ മേഖലക്ക് നൽകിയ സംഭാവനകൾ ചെറുതല്ല. മേജർ, ബ്രിഗേഡിയർ, മേജർ ജനറൽ, ലഫ്റ്റനന്‍റ് ജനറൽ, ആർമി കമാൻഡർ എന്നീ സ്ഥാനങ്ങളുൾപ്പെടെ തന്‍റെ അനുഭവ സമ്പത്തിന്‍റെ വെളിച്ചത്തിൽ സേവിച്ചിട്ടുള്ള റാവത്തിനെ 2016 ഡിസംബർ 17ന് രാജ്യത്തിന്‍റെ കരസേന മേധാവിയായി സർക്കാർ നിയമിച്ചു.

മുതിർന്ന ലെഫ്റ്റനന്‍റ് ജനറൽമാരായ പ്രവീൺ ബക്ഷി, പി.എം ഹാരിസ് എന്നിവരുടെ പേരുകള്‍ പരിഗണിച്ചിരുന്നുവെങ്കിലും കരസേന മേധാവിയായി തെരഞ്ഞെടുക്കപ്പെട്ടത് റാവത്താണ്. 2019ലെ അമേരിക്കൻ സന്ദർശന വേളയിൽ ജനറൽ റാവത്തിനെ യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി കമാൻഡിലേക്കും ജനറൽ സ്റ്റാഫ് കോളജ് ഇന്‍റര്‍നാഷണൽ ഹാൾ ഓഫ് ഫെയിമിലേക്കും ഉൾപ്പെടുത്തിയിരുന്നു. നേപ്പാൾ സൈന്യത്തിന്‍റെ ഓണററി ജനറൽ കൂടിയാണ് ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവി.

40 വർഷം നീണ്ട വിശിഷ്‌ട സേവനം

വടക്കുകിഴക്കൻ മേഖലയിലെ തീവ്രവാദ പ്രവർത്തനങ്ങൾ കുറയ്ക്കുന്നതിൽ റാവത്തിന്‍റെ പങ്ക് നിർണായകമാണ്. 2015ൽ മ്യാൻമറിലേക്കുള്ള അതിർത്തി കടന്ന് ഇന്ത്യൻ സൈന്യത്തിന്‍റെ ഓപ്പറേഷനാണ് അദ്ദേഹത്തിന്‍റെ ഔദ്യോഗിക ജീവിതത്തിലെ പ്രധാനപ്പെട്ടതാണ്. എൻ.എസ്‌.സി.എൻ-കെ തീവ്രവാദികളെ പരാജയപ്പെടുത്തുന്നതിൽ റാവത്തിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സൈന്യം വിജയം കൈവരിച്ചിരുന്നു. പാക് അധീന കശ്‌മീരിലേക്ക് ഇന്ത്യൻ സൈന്യം കടന്ന് നടത്തിയ 2016 ലെ സർജിക്കൽ സ്ട്രൈക്കുകളുടെ ആസൂത്രണത്തിന്‍റെ ഭാഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

40 വർഷത്തോളം നീണ്ട വിശിഷ്‌ട സേവനത്തിന് പരം വിശിഷ്ട സേവ മെഡൽ, ഉത്തം യുദ്ധ സേവ മെഡൽ, അതിവിശിഷ്‌ട സേവ മെഡൽ, യുദ്ധസേവ മെഡൽ, സേന മെഡൽ, വിശിഷ്ട സേവ മെഡൽ ഉൾപ്പെടെ നിരവധി അവാർഡുകൾക്ക് ബിപിൻ റാവത്ത് അർഹനായി.

ALSO READ: Coonoor ootty ARMY HELICOPTER CRASH ഊട്ടി കുനൂരില്‍ സൈനിക ഹെലികോപ്‌റ്റർ അപകടം, 6 മരണമെന്ന് റിപ്പോർട്ടുകൾ

Last Updated : Dec 8, 2021, 6:32 PM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.