ETV Bharat / bharat

കൂടുതല്‍ വാക്‌സിന്‍, എയിംസിലടക്കം പിന്തുണയും തേടി ; മോദിയുമായുള്ള കൂടിക്കാഴ്‌ച സൗഹാര്‍ദപരമെന്ന് മുഖ്യമന്ത്രി - മുഖ്യമന്ത്രി പിറണായി വിജയൻ .

സംസ്ഥാന വികസനത്തിന് എന്തുസഹായവും നൽകാൻ തയ്യാറെന്ന് പ്രധാനന്ത്രി ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി.

Chief minister Pinarayi vijayan PM Modi PMO Pinarayi vijayan in delhi മുഖ്യമന്ത്രി പിറണായി വിജയൻ . പ്രധാനമന്ത്രി നരേന്ദ്ര മോദി
വികസന പദ്ധതികൾക്ക് പ്രധാനമന്ത്രിയുടെ പിന്തുണ; കൂടുതൽ വാക്സിൻ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി
author img

By

Published : Jul 13, 2021, 8:35 PM IST

ന്യൂഡൽഹി : പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്‍റെ സുപ്രധാനമായ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി പിന്തുണ അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്തിനായി ഈ മാസം 60 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. എയിംസ് അനുവദിക്കുന്നതിലും പിന്തുണ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ അനുകൂല പ്രതികരണമാണ് പ്രധാനമന്ത്രിയില്‍ നിന്നുണ്ടായത്.കേരള വികസനത്തിന് എന്ത് സഹായം നൽകാനും തയ്യാറാണെന്ന് പ്രധാനന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.

Also read: KERALA COVID CASES: കേരളത്തിൽ 14,539 പേർക്ക് കൂടി കൊവിഡ്

സംസ്ഥാനത്തിന് ലഭിക്കേണ്ട ജിഎസ്ടി നഷ്ടപരിഹാരം അടിയന്തരമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ശബരി റെയില്‍പാത, ശബരിമല വിമാനത്താവളം,തലശ്ശേരി-മൈസൂര്‍ റെയില്‍പ്പാത തുടങ്ങിയ കാര്യങ്ങളും അവതരിപ്പിച്ചു. കൂടിക്കാഴ്ചയിൽ സംസ്ഥാനത്തെ കൊവിഡ് സാഹചര്യവും ചര്‍ച്ചയായെന്ന് മുഖ്യമന്ത്രി ഡല്‍ഹിയില്‍ വിശദീകരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.