ഹൈദരാബാദ് : രാജ്യത്തെ യുവത സ്വാമി വിവേകാനന്ദന്‍റെ ആദർശങ്ങൾ വളർത്തിയെടുക്കണമെന്ന ആഹ്വാനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ. ഡല്‍ഹിയിലെ വിവേകാനന്ദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ എക്‌സലൻസിന്‍റെ 22-ാമത് സ്ഥാപക ദിനാഘോഷത്തിൽ വെർച്വലായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവേകാനന്ദൻ രാജ്യത്ത് മതേതരത്വം എന്ന ആശയത്തിനായി വാദിച്ചു. മതത്തിന്‍റെ യഥാർഥ സാരാംശം പൊതുനന്മയും സഹിഷ്‌ണുതയുമാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. മതം അന്ധവിശ്വാസങ്ങൾക്കും മുകളിലായിരിക്കണം.
ALSO READ: ഗുജറാത്തില്‍ തിരക്കിട്ട ചർച്ചകൾ; മുഖ്യനാകാൻ ഇവർ...
പൊതുനന്മയുടെയും സഹിഷ്‌ണുതയുടെയും തത്വങ്ങളിലൂടെ ഇന്ത്യയെ പുനരുജ്ജീവിപ്പിക്കാന്‍ നാം സ്വാമിയുടെ ആദർശങ്ങൾ ഉൾക്കൊള്ളണം. സ്വാതന്ത്ര്യ സമരകാലത്ത് യുവാക്കൾ ചെയ്‌ത ത്യാഗങ്ങൾ ചീഫ് ജസ്റ്റിസ് അനുസ്‌മരിച്ചു. അനീതിയെ ചെറുക്കാനുള്ള കഴിവ് യുവാക്കൾക്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.