ETV Bharat / bharat

കൊവിഡ് വാക്സിന്‍ വിതരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയം: പി ചിദംബരം - കൊവിഡ്

വാക്സിന്‍ വിതരണം ശരിയായ രീതിയില്‍ നടക്കാത്തതാണ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകാന്‍ കാരണമെന്ന് ചിദംബരം കൂട്ടിച്ചേര്‍ത്തു.

Chidambaram slams Centre for 'failing miserably' in rolling out vaccination process for citizens  P Chidambaram  failing miserably  vaccination  Chidambaram slams Centre  citizens  കൊവിഡ് വാക്സിന്‍ വിതരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയം; പി ചിദംബരം  കൊവിഡ് വാക്സിന്‍ വിതരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയം  പി ചിദംബരം  കൊവിഡ് വാക്സിന്‍  കൊവിഡ്  വാക്സിന്‍
കൊവിഡ് വാക്സിന്‍ വിതരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയം; പി ചിദംബരം
author img

By

Published : Mar 18, 2021, 12:29 PM IST

ന്യൂഡല്‍ഹി: കൊവിഡ് വാക്സിന്‍ വിതരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം കുറ്റപ്പെടുത്തി. 5.9 കോടി വാക്സിന്‍ ഇന്ത്യ കയറ്റുമതി ചെയ്തതില്‍ അഭിമാനമുണ്ട്. എന്നാല്‍ മൂന്ന് കോടി ഡോസ് വാക്സിന്‍ മാത്രമാണ് ഇന്ത്യയില്‍ വിതരണം ചെയ്തതെന്നതില്‍ താന്‍ നിരാശനാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ പ്രതിദിനം ഇപ്പോഴും കൊവിഡ് ബാധ കൂടി വരുകയാണ്. ഈ സാഹചര്യത്തില്‍ പോലും വാക്സിന്‍ വിതരണത്തില്‍ കേന്ദ്രം കാണിക്കുന്ന അലംഭാവം ശരിയല്ല.

വാക്സിന്‍ വിതരണം ശരിയായ രീതിയില്‍ നടക്കാത്തതാണ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകാന്‍ കാരണമെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു. പ്രീ-രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള തടസം ഒഴിവാക്കി സുഗമമായ രീതിയില്‍ വാക്സിന്‍ വിതരണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.