ന്യൂഡൽഹി: കൊവിഡ് കേസുകൾ വർധിച്ച പശ്ചാത്തലത്തിൽ പുതിയ അസംബ്ലി കെട്ടിടത്തിന്‍റെ ടെൻഡറുകൾ റദ്ദാക്കി ഛത്തീസ്‌ഗഡ് സർക്കാർ. സംസ്ഥാനത്തെ പ്രധാന പദ്ധതികളുടെ പണികളും നിർത്തിവെക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് കൂടുതൽ പേരിലേക്ക് പടരാതിരിക്കാൻ കൂടുതൽ കർശന നടപടികൾ സ്വീകരിക്കാനും സർക്കാർ തീരുമാനിച്ചു.
Also Read: കൊവിഡ് വിവരങ്ങള്‍ക്കായി പ്രത്യേക പേജ് ആരംഭിച്ച് ട്വിറ്റര്‍
പുതിയ ഗവർണറുടെ വസതി, അസംബ്ലി ഹൗസ്, മുഖ്യമന്ത്രിയുടെ വസതി, മന്ത്രിമാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും വസതികൾ, ന്യൂ റായ്പൂർ പ്രദേശത്തെ പുതിയ സർക്യൂട്ട് ഹൗസ് എന്നിവയുടെ നിർമാണ പ്രവർത്തനങ്ങളാണ് ഉടനടി നിർത്തിവെയ്ക്കാൻ സർക്കാർ ഉത്തരവിട്ടത്. ഈ പദ്ധതികൾക്കായുള്ള ഭൂമി പൂജ 2019 നവംബർ 25 നാണ് നടത്തിയത്. തങ്ങളുടെ പൗരന്മാരുടെ ജീവനാണ് മുൻഗണനയെന്നും അതിനാലാണ് കൊവിഡിന് മുൻപായി തന്നെ തറക്കല്ലിട്ട പദ്ധതികളുടെയൊക്കെ നിർമാണം നിർത്തിവെക്കാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞു.
Also Read: മഹാരാഷ്ട്രയിൽ കൊവിഡ് നിയന്ത്രണങ്ങൾ ജൂണ് ഒന്നുവരെ നീട്ടി
ചത്തീസ്‌ഗഡിൽ 1,22,798 സജീവ കൊവിഡ് രോഗികളാണുള്ളത്. 11,094 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ വർഷത്തെ പോലെ 2021-22 സാമ്പത്തിക വർഷത്തിലും ചെലവുചുരുക്കൽ നടത്തണമെന്ന് സംസ്ഥാന സർക്കാർ ഏപ്രിൽ 26 ന് എല്ലാ വകുപ്പുകൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ പ്രസ്‌താവനയിൽ പറയുന്നുണ്ട്. ഡൽഹിയിൽ സെൻട്രൽ വിസ്‌ത പദ്ധതിക്കെതിരായ പ്രതിഷേധം തുടരുന്നതിനിടെയാണ് ചത്തീസ്‌ഗഡ് സർക്കാരിന്‍റെ ഇത്തരത്തിലുള്ള നടപടി.