റായ്‌പൂര്‍ : ഛത്തീസ്‌ഗഢില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ഛത്തീസ്‌ഗഢില്‍ ബല്‍രാംപൂര്‍ ജില്ലയിലെ കുസ്‌മിയിലാണ് സംഭവം. പ്രതികളില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പൊലീസ് സൂപ്രണ്ട് രാംകൃഷ്‌ണ സഹു അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Also read: ഛത്തീസ്‌ഗഡില്‍ ഏറ്റുമുട്ടലിനിടെ മൂന്ന് നക്സലുകള്‍ കൊല്ലപ്പെട്ടു