റായ്‌പൂർ: ഛത്തീസ്‌ഗഡിൽ വാക്സിന്‍ പാഴാക്കുന്നതിന്‍റെ നിരക്ക് 30 ശതമാനമാണെന്ന കേന്ദ്ര സർക്കാർ റിപ്പോർട്ടിനെതിരെ ആരോഗ്യമന്ത്രി ടി എസ് സിംഗ് ദിയോ. സംസ്ഥാനത്തെ കൊവിഡ് വാക്സിന്‍ പാഴാക്കുന്നതിന്‍റെ നിരക്ക് 0.95 ശതമാനം മാത്രമാണെന്നും പ്രതിദിനം കുറഞ്ഞത് ഒരു ലക്ഷം വാക്സിന്‍ ഡോസുകൾ നൽകാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്നും ദിയോ പറഞ്ഞു. പ്രതിദിനം കുറഞ്ഞത് ഒരു ലക്ഷം ഡോസുകൾ നൽകാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.
Also read: ഭാരത് ബയോടെക് മൂന്നാം ഘട്ട പരീക്ഷണ റിപ്പോർട്ട് സമർപ്പിച്ചു
മുന്‍പുള്ള കേന്ദ്ര വാക്സിനേഷൻ നയം അനുസരിച്ച് വാക്സിനുകൾ ധാരാളം ലഭ്യമായിട്ടും ആളുകൾക്ക് ലഭിക്കാത്ത സാഹചര്യം ഉണ്ടായി. 45 വയസിന് മുകളിലുള്ളവർക്ക് ആവശ്യമായ വാക്സിന്‍ ലഭിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊവിഡ് വാക്സിനുകൾ പാഴാക്കാതെ ഉപയോഗിക്കുന്നതിൽ മുന്നിട്ട് നിൽക്കുന്ന സംസ്ഥാനം കേരളമാണ്. കേരളത്തിൽ -6.3 ആണ് വാക്സിന്‍ പാഴാക്കൽ എന്നാണ് കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കുകൾ പറയുന്നത്. വാക്സിന്‍ പാഴാക്കുന്നതിൽ മുന്നിൽ ജാർഖണ്ഡാണ്.