ETV Bharat / bharat

ചത്തീസ്‌ഗഢില്‍ പൊലീസുകാരന്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ - crime news

ബിജാപൂര്‍ ജില്ലയിലെ വീട്ടിലാണ് പൊലീസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചത്തീസ്‌ഗഢില്‍ പൊലീസുകാരന്‍ ആത്മഹത്യ ചെയ്‌ത നിലയില്‍  ചത്തീസ്‌ഗഢ്  ചത്തീസ്‌ഗഢ് ക്രൈം ന്യൂസ്  ക്രൈം ന്യൂസ്  Chhattisgarh  Cop found hanging at home in Bijapur  crime news  crime latest news
ചത്തീസ്‌ഗഢില്‍ പൊലീസുകാരന്‍ ആത്മഹത്യ ചെയ്‌ത നിലയില്‍
author img

By

Published : Nov 30, 2020, 3:36 PM IST

റായ്‌പൂര്‍: ചത്തീസ്‌ഗഢില്‍ പൊലീസുകാരനെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. ബിജാപൂര്‍ ജില്ലയിലെ തുംല ഗ്രാമത്തിലെ വീട്ടിലാണ് പൊലീസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല്‍പതുകാരനായ കുട്രു പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സന്നു മാദ്‌വിയാണ് മരിച്ചത്. കൃഷിയിടത്തിലെ വിളവെടുപ്പുമായി ബന്ധപ്പെട്ടാണ് വീട്ടിലേക്ക് പോവുകയാണെന്നായിരുന്നു ഇയാള്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നത്. കൃഷിയിടത്തിലായിരുന്ന വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സംഭവ സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്.

പ്രാഥമികാന്വേഷണത്തില്‍ മരണം ആത്മഹത്യയാണെന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നും മരണത്തിന്‍റെ കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. സന്നു മാദ്‌വിയുടെ മകനും മകളും സിആര്‍പിഎഫിന്‍റെ ബസ്റ്റാറിയ ബറ്റാലിയനില്‍ കോണ്‍സ്റ്റബിളുമാരായി ജോലി നോക്കുകയാണ്. സമാനമായി ഞായറാഴ്‌ച സുക്‌മ ജില്ലയില്‍ ചത്തീസ്‌ഗഢ് ആര്‍മ്‌ഡ് ഫോഴ്‌സ് ജവാന്‍ ആത്മഹത്യ ചെയ്‌തിരുന്നു. ശനിയാഴ്‌ച ബിജാപൂരില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ സ്വയം വെടിവെച്ച് മരിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.