ETV Bharat / bharat

കൊവിഡിന്‍റെ മിഥ്യധാരണ തിരുത്താൻ മാധ്യമങ്ങള്‍ മുന്നിട്ടിറങ്ങണം: ഭൂപേഷ് ബാഗേൽ - മാധ്യമങ്ങൾ മുന്നോട്ട് വരണം

അധികാരത്തിൽ വന്നയുടനെ തന്നെ സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ സൗകര്യങ്ങൾ വിപുലീകരിക്കാനാണ്‌ കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Chhattisgarh CM asks for media's support in busting 'myths  fears' around COVID-19  ഭൂപേഷ് ബാഗേൽ  കൊവിഡ്‌  മാധ്യമങ്ങൾ മുന്നോട്ട് വരണം  മിഥ്യാധാരണകൾ
കൊവിഡിനെക്കുറിച്ചുള്ള മിഥ്യാധാരണകൾ തകർക്കാൻ മാധ്യമങ്ങൾ മുന്നോട്ട് വരണം;ഭൂപേഷ് ബാഗേൽ
author img

By

Published : Apr 28, 2021, 9:12 AM IST

റായ്‌പൂർ: സംസ്ഥാനത്തെ എല്ലാവരുടേയും സഹകരണത്തോടെ കൊവിഡ് പ്രതിസന്ധി ഉടൻ മറികടക്കുമെന്ന് ഛത്തീസ്‌ഗഡ്‌ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ . രോഗത്തെക്കുറിച്ചുള്ള മിഥ്യാധാരണകളും ആശങ്കകളും തകർക്കാൻ മാധ്യമങ്ങൾ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ കൊവിഡ്‌ വ്യാപനത്തെക്കുറിച്ചുള്ള അവലോകന യോഗത്തിൽ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ എല്ലാവരുടെയും സഹകരണത്തോടെ കൊവിഡ് പ്രതിസന്ധി ഉടൻ മറികടക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പകർച്ചവ്യാധി സമയത്ത് മാധ്യമങ്ങളുടെ പങ്ക് വളരെ പ്രധാനമാണെന്ന് പറഞ്ഞ ബാഗെൽ കൊവിഡിനെതിരായ ഈ യുദ്ധത്തിൽ വിജയിക്കാൻ, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നും, പ്രത്യേകിച്ച് മാധ്യമങ്ങളിൽ നിന്നുമുള്ള പിന്തുണ തുടർന്നും ആവശ്യമാണെന്ന്‌ പറഞ്ഞു. അധികാരത്തിൽ വന്നയുടനെ തന്നെ സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ സൗകര്യങ്ങൾ വിപുലീകരിക്കാനാണ്‌ കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ സംസ്ഥാനത്ത്‌ ആവശ്യമായ ഓക്‌സിജൻ സിലിണ്ടറുകളും കൊവിഡ്‌ രോഗികൾക്കുള്ള കിടക്കകളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 279 കിടക്കകളുണ്ടായിരുന്നത്‌, അത് ഇപ്പോൾ 729 ആയി ഉയർത്തി. ഓക്സിജൻ കിടക്കകൾ 1,242 ൽ നിന്ന് 7,042 ആക്കി ഉയർത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ഛത്തീസ്ഗഡിൽ ഒരു എച്ച്ഡിയു കിടക്ക പോലും ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ സംസ്ഥാനത്ത് 477 എച്ച്ഡിയു കിടക്കകളുണ്ട്. സംസ്ഥാനത്ത് നിലവിൽ 6,39,696 പേർക്കാണ്‌ കൊവിഡ് സ്ഥിരീകരിച്ചത്‌. അതിൽ 5,09,622 പേർ രോഗമുക്തി നേടി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1,22,963 ആണ്‌.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.