റായ്‌പൂര്‍: പരിശീലന പറക്കലിനിടെ ഛത്തീസ്‌ഗഡ് സര്‍ക്കാറിന്‍റെ ഹെലിക്കോപ്‌റ്റര്‍ തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ മരണപ്പെട്ടു. റായ്‌പൂരിലെ സ്വാമി വിവേകാനന്ദ വിമാനത്താവളത്തില്‍ ഇന്നലെ (12.05.22) രാത്രി 9.10 നാണ് കൂടിയാണ് അപകടം നടന്നതെന്ന് റായ്‌പൂര്‍ എസ് പി പ്രശാന്ത് അഗര്‍വാള്‍ പറഞ്ഞു. റണ്‍വെയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്.
ഗുരുതരമായി പരിക്ക്പറ്റിയ രണ്ട് പൈലറ്റുമാരെയും ഉടനെ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ക്യാപ്റ്റന്‍ ഗോപാല്‍ കൃഷ്‌ണ പാണ്ഡെ, ക്യാപ്റ്റന്‍ എ.പി ശ്രീവാസ്‌തവ എന്നിവരാണ് മരണപ്പെട്ടത്. രാത്രികാലത്ത് പറക്കുന്നതിനുള്ള പരിശീലനത്തിലായിരുന്നു പൈലറ്റുമാര്‍.
അപകട കാരണം നിലവില്‍ വ്യക്തമല്ല. ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ബുപേഷ് ബാഗല്‍ പൈലറ്റ്മാരുടെ മരണത്തില്‍ ദുഖം രേഖപ്പെടുത്തി.