ETV Bharat / bharat

പഞ്ചസഭയുദ്ധം തുടങ്ങുന്നു; ഛത്തീസ്‌ഗഡ്‌, മിസോറാം നിയമസഭ തെരഞ്ഞെടുപ്പ് ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു - നിയമസഭാ തെരഞ്ഞെടുപ്പ്‌

First phase assembly election വോട്ടർമാർ രാവിലെ തന്നെ പോളിങ് ബൂത്തുകളിൽ എത്തിത്തുടങ്ങി. ഛത്തീസ്‌ഗഡിലെ നക്‌സലൈറ്റ് ബാധിത പ്രദേശമായ ബസ്‌തറില്‍ കനത്ത സുരക്ഷ.

Assembly election  Assembly election voting started  Mizoram first phase assembly election  Chhattisgarh first phase assembly election  Chhattisgarh and Mizoram  election  first phase assembly election  ഛത്തീസ്‌ഗഡ്‌  മിസോറാം  നിയമസഭാ തെരഞ്ഞെടുപ്പ്‌  തെരഞ്ഞെടുപ്പ്‌
First phase assembly election
author img

By ETV Bharat Kerala Team

Published : Nov 7, 2023, 9:10 AM IST

ഛത്തീസ്‌ഗഡ്‌/മിസോറാം: ഛത്തീസ്‌ഗഡ്‌, മിസോറാം (Chhattisgarh and Mizoram) നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു (First phase assembly election). ഡിസംബർ 3 നാണ് വോട്ടെണ്ണൽ.

40 അംഗ മിസോറാം നിയമസഭയിലേക്കുള്ള ഒറ്റഘട്ട തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ഇന്ന്‌ രാവിലെ 7 മണിക്ക് ആരംഭിച്ചു (Mizoram first phase assembly election). വൈകിട്ട് 4 മണി വരെയാണ് പോളിങ്. 4.39 ലക്ഷം സ്ത്രീകൾ ഉൾപ്പടെ 8.57 ലക്ഷം വോട്ടർമാരാണുള്ളത്. 174 സ്ഥാനാർത്ഥികളാണ് തെരഞ്ഞെടുപ്പ് രംഗത്തുള്ളത്. കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് ഉദ്യോഗസ്ഥർ ഒരുക്കിയിരിക്കുന്നത്.

ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ട് (എംഎൻഎഫ്), പ്രധാന പ്രതിപക്ഷമായ സോറാം പീപ്പിൾസ് മൂവ്‌മെന്‍റ്‌ (സെഡ്‌പിഎം), കോൺഗ്രസ് എന്നിവ എല്ലാ സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. ബിജെപി 23 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്, ആം ആദ്‌മി പാർട്ടി (എഎപി) നാല് നിയമസഭ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. കൂടാതെ, 27 സ്വതന്ത്ര സ്ഥാനാർത്ഥികളുണ്ട്.

മിസോറാമില്‍ 1,276 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ സംസ്ഥാനത്തുടനീളം 7,200 ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ച് വിപുലമായ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. വോട്ടെടുപ്പിന് മുന്നോടിയായി മ്യാൻമറുമായുള്ള 510 കിലോമീറ്റർ നീളമുള്ള അന്താരാഷ്ട്ര അതിർത്തിയും ബംഗ്ലാദേശുമായുള്ള 318 കിലോമീറ്റർ അതിർത്തിയും അടച്ചു.

ഛത്തീസ്‌ഗഡില്‍ ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന 20 നിയമസഭ മണ്ഡലങ്ങളിൽ 10 എണ്ണത്തിലും രാവിലെ 7 മണിക്ക് പോളിംഗ് ആരംഭിച്ചു (Chhattisgarh first phase assembly election). ഇവിടെ പോളിങ് ഉച്ചകഴിഞ്ഞ് മൂന്നിന് സമാപിക്കും. ബാക്കിയുള്ള 10 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് രാവിലെ 8 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5 മണിക്ക് അവസാനിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഛത്തീസ്‌ഗഡില്‍ ആകെയുള്ള 90 നിയമസഭ സീറ്റുകളിൽ 20 എണ്ണത്തിൽ ആദ്യഘട്ടത്തിൽ 25 വനിതകൾ ഉൾപ്പടെ 223 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. വോട്ടർ പട്ടിക പ്രകാരം 40,78,681 വോട്ടർമാരാണ് വോട്ടവകാശം വിനിയോഗിക്കാൻ അർഹരായത്. നക്‌സലൈറ്റ് ബാധിത ബസ്‌തർ ഡിവിഷനില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയാണ്‌ ആദ്യഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചത്‌.

നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വലിയ പ്രചാരണ പരിപാടികളാണ് രണ്ട് സംസ്ഥാനങ്ങളിലും നടന്നത്. ഛത്തീസ്‌ഗഡില്‍ ഇത്തവണ ഭരണ തുടര്‍ച്ച ലക്ഷ്യമിട്ടുകൊണ്ടുളള പ്രചാരണ പരിപാടികളുമായി കോണ്‍ഗ്രസ് സജീവമായിരുന്നു. അതേസമയം തന്നെ 2018 ല്‍ കൈവിട്ട ഭരണം തിരിച്ചുപിടിക്കാനുളള തന്ത്രങ്ങളുമായി ബിജെപിയും ഛത്തീസ്‌ഗഡില്‍ കളത്തില്‍ ഇറങ്ങി.

ALSO READ: ഛത്തീസ്‌ഗഡും മിസോറാമും ഇന്ന് പോളിങ് ബൂത്തിലേക്ക്, മാവോയിസ്‌റ്റ് ഭീഷണിയുളള മണ്ഡലങ്ങളില്‍ കനത്ത സുരക്ഷ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.