ദന്തേവാഡ: ഛത്തീസ്‌ഗഡിലെ ദന്തേവാഡയിലെ ഫറാസ്പാൽ പ്രദേശത്ത് ജില്ല റിസർവ് ഗാർഡുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് നക്സലുകൾ കൊല്ലപ്പെട്ടു. ദന്തേവാഡ എസ്.പി അഭിഷേക് പല്ലവാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഇവരിൽ രണ്ടുപേരെ പിടികൂടുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വീതം പാരിതോഷികം നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ബിർജു കകേം, ജഗു കകീം, അജയ് ഒയമ്മി എന്നിവരാണ് കൊല്ലപ്പെട്ടത്. രാജ്യത്ത് നിർമിച്ച മൂന്ന് ആയുധങ്ങളും മൂന്ന് കിലോഗ്രാം ശേഷി കൂടിയ സ്ഫോടന വസ്തുക്കളും ഇവരില്‍ നിന്നും കണ്ടെടുത്തെന്ന് എസ്.പി അഭിഷേക് പല്ലവ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിമാക്കി.
ALSO READ: യു.പി തെരഞ്ഞെടുപ്പ്: സംസ്ഥാന നേതാക്കളുമായി ജെ.പി നദ്ദ വെള്ളിയാഴ്ച ചര്‍ച്ച നടത്തും