റായ്‌പൂർ: ഛത്തീസ്‌ഗഡില്‍ ബസ്‌തർ മേഖലയിലെ രണ്ട് ജില്ലകളിൽ വെള്ളിയാഴ്‌ച ദമ്പതികൾ ഉൾപ്പെടെ 13 നക്‌സലുകൾ കീഴടങ്ങി. എട്ട് പേർ സുക്‌മ ജില്ലയിലും അഞ്ചു പേർ ദന്തേവാഡയിലുമാണ് കീഴടങ്ങിയത്. ജാൻ പിത്തൂരിയുടെ അവസാന ആഴ്‌ചയിലാണ് കീഴടങ്ങല്‍. കൊല്ലപ്പെട്ട സഹപ്രവർത്തകർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനായാണ് ജനുവരി അഞ്ചു മുതൽ ജൂൺ 11 വരെയാണ് ജാൻ പിത്തൂരി ആചരിക്കുന്നത്.
കീഴടങ്ങിയ എട്ട് പേരിൽ വഞ്ചം ഭീമ, ബി വിഭാഗത്തിലെ നക്‌സൽസ് പ്ലാറ്റൂൺ നമ്പർ 4ലെ അംഗമാണ്. ഇയാളെ കണ്ടെത്തി നൽകുന്നവർക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മാവോയിസ്‌റ്റുകളുടെ സാംസ്‌കാരിക സംഘടനയായ ചേത്‌ന നാട്യ മണ്ഡലിയിൽ (സിഎൻഎം) അംഗമായ അദ്ദേഹത്തിന്‍റെ ഭാര്യ മാധവി കലാവതിയും കീഴടങ്ങിയതായി പൊലീസ് അറിയിച്ചു.
നിരോധിക്കപ്പെട്ട സംഘടനയിലെ അംഗങ്ങളായ രവി, കോസ, ദേവ, ദിർഡോ ഗംഗ, സോഡി ദുല, കവാസി ദേവ തുടങ്ങിയവരും കീഴടങ്ങിയിട്ടുണ്ട്. ദേവ എന്നയാൾ ഒരു തോക്കും പൊലീസിന് കൈമാറി. പ്രത്യയ ശാസ്‌ത്രത്തോട് നിരാശ ഉണ്ടായിരുന്നതായും മുതിർന്ന നേതാക്കൾ താഴെയുള്ള പ്രവത്തകരെ ചൂഷണം ചെയ്‌തിരുന്നതായും കീഴടങ്ങിയവർ പറഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു.
എട്ട് പേർക്കും 10,000 രൂപ വീതം പ്രോത്സാഹനമായി നൽകി. ദന്തേവാഡയിൽ കീഴടങ്ങിയവർ ഉൾപ്പെടുന്ന സംഘത്തിലെ 368 പേരിൽ 96 പേരെ കണ്ടെത്തി നൽകുന്നവർക്കും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
Also Read: ഒഡീഷയിലെ വനമേഖലയിൽ വെടിവയ്പ്പ്; മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു