ന്യൂഡല്‍ഹി: ഗുസ്തി താരം സാഗർ ധങ്കറിനെ കൊലപ്പെടുത്തിയ കേസിൽ ഗുസ്തി താരം സുശീൽ കുമാറിന്റെ കൂട്ടാളിയെ ഡല്‍ഹി പൊലീസ് പിടികൂടി. രോഹിത് കക്കോര്‍ ആണ് പിടിയിലായത്. സംഭവം നടക്കുമ്പോൾ ഛത്രാസൽ സ്റ്റേഡിയത്തിൽ കാക്കോർ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. അതേസമയം നേരത്തെ സുശീൽ കുമാറിന്‍റെ കൂട്ടാളികളായ രോഹിത് കക്കോർ, വീരേന്ദ്ര ബിന്ദർ എന്നിവർക്കെതിരെ പൊലീസ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വീരേന്ദ്ര ഇപ്പോഴും ഒളിവിലാണ്.
Read Also…………ഛത്രസാൽ കൊലപാതകം; കേസ് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് വിഭാഗം അന്വേഷിക്കും
ഋസുശീല്‍ കുമാര്‍ , അജയ്, പ്രിൻസ് സോനു,സാഗര്‍ , അമിത് എന്നിവര്‍ ഛത്രസാല്‍ സ്റ്റേഡിയത്തിന് സമീപം ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ സാഗര്‍ കുമാർ മരിക്കുകയും സോനു മഹല്‍ , അമിത് കുമാര്‍ എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ സുശീൽ കുമാർ സഹഗുസ്തി താരത്തെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. കയ്യിൽ വലിയൊരു വടിയുമായി സുശീൽ നിൽക്കുന്നതിന്‍റെയും സുഹൃത്തുക്കളുമായി ചേർന്ന് ക്രൂരമായി തല്ലി ചതയ്ക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. ക്രൂരമായി മർദ്ദനമേറ്റ സാഗറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. മേയ് നാലിന് ഡൽഹി ഛത്രസാൽ സ്റ്റേഡിയത്തിലായിരുന്നു സംഭവം. സുശീലിന്‍റെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയത്തിനു സമീപം സാഗർ ഉൾപ്പെടെയുള്ളവർ താമസിക്കുന്ന ഫ്ലാറ്റ് ഒഴിയുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘട്ടനത്തിലും കൊലപാതകത്തിലും കലാശിച്ചത്.
കേസിൽ ഒളിവിലായിരുന്ന സുശീലിനെ കഴിഞ്ഞ ആഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഗുസ്തി താരം സുശിൽ കുമാർ ഉൾപ്പെടെ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുശീല്‍ കുമാറാണ് തുടര്‍ച്ചയായി രണ്ട് തവണ ഒളിംപിക്സ് മെഡല്‍ നേടിയ ഏക ഇന്ത്യന്‍ അത്ലറ്റ്. 2008 ല്‍ വെങ്കലവും 2012 ലെ ലണ്ടൻ ഒളിംപിക്സില്‍ വെള്ളിയും സുശീല്‍ കുമാര്‍ നേടി. ഗുസ്തിയിലെ ലോക ചാന്പ്യന്‍ഷിപ്പും നേടാന്‍ സുശീലിനായിരുന്നു.