ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ നിന്ന് കഞ്ചാവും മയക്കുമരുന്ന് ഗുളികകളും പിടിച്ചെടുത്തു. ഖത്തറിലേക്ക് പുറപ്പെടാനൊരുങ്ങിയ കാർഗോ വിമാനത്തിൽ നിന്നാണ് 5.1 കോടി രൂപയുടെ കഞ്ചാവും മയക്കുമരുന്ന് ഗുളികകളും പിടിച്ചെടുത്തത്. സംഭവത്തിൽ ചെന്നൈയിൽ നിന്നുള്ള ഏക്‌സ്‌പോർട്ട് കമ്പനി ഉടമയെയും സ്വകാര്യ ഏജൻ്റിനെയും കസ്റ്റംസ് പിടികൂടി.
ഏഴ് പാഴ്‌സലുകളിലായാണ് ലഹരി വസ്‌തുക്കൾ പിടികൂടിയത്. 4.44 കിലോഗ്രാം കഞ്ചാവും 700 ഗ്രാം മെത്താംഫെറ്റാമൈനും 1.2 കിലോ മയക്കുമരുന്ന് ഗുളികകളുമാണ് പിടികൂടിയത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു