ചെന്നൈ : നഗരത്തിലെ കനത്ത മഴയിൽ ആറ് നിലകളുള്ള വിആര്‍ മാളിന്‍റെ സീലിങ് തകർന്നുവീണു. വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. അണ്ണാനഗറിലെ വിആർ മാളിലാണ് അപകടം. കെട്ടിട സമുച്ചയത്തിൽ 250ൽ അധികം സ്റ്റോറുകൾ, പത്ത് സ്‌ക്രീനുകളുള്ള തിയേറ്ററുകൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്.
also read: Year ender 2021 : പോയവർഷം കേരളം, വേർപാടുകള്‍
അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.വ്യാഴാഴ്‌ച ഉച്ചയോടെ നഗരത്തിൽ കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.