ചെന്നൈ: തമിഴ്‌നാട് സർക്കാരിന്‍റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ഡബ്ല്യുടിഎ (Women's Tennis Association) ചെന്നൈ ഓപ്പണ്‍ 2022ന് വേദിയാവാന്‍ സംസ്ഥാനത്തിന് കഴിഞ്ഞതെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. അടുത്തിടെ ചെന്നൈയില്‍ നടന്ന ചെസ് ഒളിമ്പ്യാഡ് യുവാക്കളിൽ ഇൻഡോർ ഗെയിമിൽ വലിയ താത്‌പര്യമാണ് സൃഷ്‌ടിച്ചത്. അതാണ് ചെന്നൈ ഓപ്പൺ ഡബ്ല്യുടിഎ ടൂർണമെന്‍റ് നടത്താന്‍ ഊര്‍ജമായതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന, ദേശീയ, അന്തര്‍ ദേശീയ കായിക മത്സരങ്ങളില്‍ വിജയം കൊയ്‌ത ആയിരക്കണക്കിന് പ്രതിഭകളെ ചെന്നൈയില്‍ വച്ച് ആദരിക്കുന്ന ചടങ്ങിനിടെയാണ് സ്റ്റാലിന്‍റെ ഈ വാക്കുകള്‍. സെപ്‌റ്റംബര്‍ 12 ന് വൈകിട്ടാണ് അനുമോദന ചടങ്ങ് നടന്നത്. സ്‌പോർട്‌സ് ഉൾപ്പെടെയുള്ള സർവതലങ്ങളിലും ദ്രാവിഡ മാതൃക കൈമോശംവരാതെ കായികതാരങ്ങൾ അന്താരാഷ്‌ട്ര മത്സരങ്ങളിൽ പങ്കെടുക്കണം. എന്നിട്ട്, മെഡലുകൾ കരസ്ഥമാക്കി നാടിന്‍റെ മഹത്വം ഉയര്‍ത്തിപ്പിടിക്കണമെന്നും സ്റ്റാലിന്‍ പറഞ്ഞു.
അന്താരാഷ്‌ട്ര വനിത ടെന്നീസ് ടൂർണമെന്‍റിന് ഇന്ന് (സെപ്റ്റംബർ 12) തമിഴ്‌നാട്ടില്‍ തുടക്കമായി. ചെന്നൈ ഓപ്പൺ ഡബ്ല്യുടിഎ (Women's Tennis Association) ടൂർണമെനന്‍റ് തിങ്കളാഴ്‌ച ചെന്നൈയിലെ നുങ്കമ്പാക്കം എസ്‌ഡിഎടി ടെന്നീസ് സ്റ്റേഡിയത്തിലാണ് ആരംഭിച്ചത്. സെപ്‌റ്റംബര്‍ 18 വരെയാണ് മത്സരം.