ETV Bharat / bharat

ഒന്‍പത് വര്‍ഷത്തെ എന്‍ഡിഎ ഭരണം 'ദേശീയ ദുരന്തം' ; കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഉദയനിധി സ്റ്റാലിന്‍

Udhayanidhi Stalin Criticized Central Government: മഴക്കെടുതിയില്‍ വലയുന്ന തമിഴ്‌നാടിന് കേന്ദ്ര ദുരിതാശ്വാസ ഫണ്ടില്‍ നിന്നും കൂടുതല്‍ തുക അനുവദിക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി തമിഴ്‌നാട് യുവജനക്ഷേമ കായിക വികസന മന്ത്രി.

Chennai Flood 2023  Udhayanidhi Stalin Against Central Government  Udhayanidhi Stalin Criticized Central Government  Udhayanidhi Stalin On Central Relief Fund  Udhayanidhi Stalin Nirmala Sitharaman  തമിഴ്‌നാട് പ്രളയം  ഉദയനിധി സ്റ്റാലിന്‍  തമിഴ്‌നാട് പ്രളയം കേന്ദ്ര ദുരിതാശ്വാസ ഫണ്ട്  നിര്‍മല സീതാരാമന്‍ ഉദയനിധി സ്റ്റാലിന്‍ വാക്‌പോര്  ഉദയനിധി സ്റ്റാലിന്‍ കേന്ദ്രസര്‍ക്കാര്‍ വിമര്‍ശനം
Udhayanidhi Stalin Criticized Central Government
author img

By ETV Bharat Kerala Team

Published : Dec 24, 2023, 9:55 AM IST

ചെന്നൈ : തമിഴ്‌നാട്ടില്‍ അടുത്തിടെ ഉണ്ടായ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് തമിഴ്‌നാട് യുവജനക്ഷേമ കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിൻ (Udhayanidhi Stalin Criticized Central Government). ഒന്‍പത് വര്‍ഷമായുള്ള എന്‍ഡിഎ ഭരണം ദേശീയ ദുരന്തമാണെന്നും അതുകൊണ്ടാണ് തമിഴ്‌നാട്ടിലെ പ്രളയത്തെ കേന്ദ്ര സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നതെന്നും ഉദയനിധി സ്‌റ്റാലിന്‍ പറഞ്ഞു.

'കഴിഞ്ഞ ഒന്‍പത് വര്‍ഷക്കാലത്തെ എന്‍ഡിഎയുടെ ഭരണം, അതൊരു ദേശീയ ദുരന്തമാണ്. അതുകൊണ്ടായിരിക്കാം തമിഴ്‌നാട്ടില്‍ ഉണ്ടായ ഈ ദുരന്തത്തെ കേന്ദ്ര സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നത്. തമിഴ്‌നാടിനോട് കേന്ദ്രം കാണിക്കുന്ന ഈ സമീപനം ജനങ്ങള്‍ അറിയണം' - ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

തമിഴ്‌നാടിന് ദുരിതാശ്വാസ ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായുള്ള തര്‍ക്കം തുടരുന്നതിനിടെയാണ് ഉദയനിധിയുടെ പരാമര്‍ശം. പ്രളയക്കെടുതി നേരിടുന്ന തമിഴ്‌നാട് നേരത്തേ കേന്ദ്ര സര്‍ക്കാരിനോട് കൂടുതല്‍ ഫണ്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കേന്ദ്രം എടിഎം അല്ലെന്നായിരുന്നു തമിഴ്‌നാടിന്‍റെ ആവശ്യം തള്ളിക്കൊണ്ട് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത്.

ഇതിന് പിന്നാലെ, തങ്ങള്‍ ചോദിച്ചത് തമിഴ്‌നാട്ടിലെ ജനങ്ങള്‍ അടയ്‌ക്കുന്ന നികുതിയുടെ ഒരു വിഹിതം മാത്രമാണെന്നും അല്ലാതെ, ആരുടെയും അച്ഛന്‍റെ സ്വത്തല്ല എന്നുമുള്ള വിവാദ പരാമര്‍ശം ഉദയനിധി സ്റ്റാലിൻ നടത്തി. ഉദയനിധിയുടെ പരാമര്‍ശത്തിന് പ്രതികരണവുമായി നിര്‍മല സീതാരാമന്‍ തന്നെ രംഗത്തെത്തിയിരുന്നു. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഉത്തരവാദിത്തബോധത്തോടെ പെരുമാറണമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

ഉദയനിധി സ്റ്റാലിന്‍ ചോദിക്കുന്നത് അച്ഛന്‍റെ സ്വത്തിനെ കുറിച്ചാണ്. അദ്ദേഹം ഇപ്പോള്‍ ഇരിക്കുന്ന സ്ഥാനത്ത് എത്തിയത് പിതാവിന്‍റെ സ്വത്ത് ഉപയോഗിച്ചാണോ എന്ന് എനിക്ക് ചോദിക്കാന്‍ സാധിക്കുമോ. ജനങ്ങളല്ലേ അദ്ദേഹത്തെ തെരഞ്ഞെടുത്തത്.

രാഷ്ട്രീയത്തില്‍ ഒരിക്കലും ഇത്തരം സംസാരം അനുവദിക്കാന്‍ സാധിക്കുന്നത് അല്ല. രാഷ്ട്രീയ രംഗത്ത് കൂടുതല്‍ ഉയരങ്ങളിലേക്ക് എത്താന്‍ ആഗ്രഹിക്കുന്ന നേതാവാണ് ഉദയനിധി സ്റ്റാലിന്‍. അതുകൊണ്ട് തന്നെ വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ അദ്ദേഹം നിയന്ത്രണം കൊണ്ടുവരണം.

Also Read : തളരാൻ വിടാതെ തമിഴ്‌നാടിനെ ചേർത്തുനിർത്തി കേരളം ; പ്രളയ ബാധിതർക്ക് അവശ്യസാധന കിറ്റ്

മഴക്കെടുതി നേരിടാന്‍ തമിഴ്‌നാടിന് കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം തന്നെ 900 കോടി നല്‍കിയിട്ടുണ്ടെന്നും നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടും ശരിയായ നടപടി സ്വീകരിക്കുന്നതിൽ സംസ്ഥാനം പരാജയപ്പെട്ടിരുന്നുവെന്നും സീതാരാമന്‍ വിമര്‍ശിച്ചു. എന്നാല്‍, മുന്നറിയിപ്പുകള്‍ക്ക് അനുസൃതമായി ആവശ്യമായ നടപടികള്‍ എല്ലാം തങ്ങള്‍ സ്വീകരിച്ചിരുന്നുവെന്നാണ് ഉദയനിധി സ്റ്റാലിന്‍ കേന്ദ്രമന്ത്രിക്ക് നല്‍കിയ മറുപടി (Udhayanidhi Stalin Nirmala Sitharaman Spar).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.