ETV Bharat / bharat

കസ്റ്റഡി മരണം : യുവാവിനെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുന്നതിന്‍റെ സിസിടിവി ദൃശ്യം പുറത്ത് - പൊലീസ് മര്‍ദനം യുവാവ് മരണം

ഏപ്രില്‍ 19നാണ് തിരുവള്ളിക്കേനി സ്വദേശി വിഘ്‌നേഷിനെ സെക്രട്ടേറിയറ്റ് കോളനി പൊലീസ് സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

ചെന്നൈ കസ്റ്റഡി മരണം  chennai custodial death  chennai custodial death new cctv clip  chennai custodial death police chasing youth  ചെന്നൈ കസ്റ്റഡി മരണം സിസിടിവി ദൃശ്യം  പൊലീസ് മര്‍ദനം യുവാവ് മരണം  ചെന്നൈ യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു
ചെന്നൈ കസ്റ്റഡി മരണം: യുവാവിനെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുന്നതിന്‍റെ സിസിടിവി ദൃശ്യം പുറത്ത്
author img

By

Published : May 2, 2022, 10:55 PM IST

Updated : May 2, 2022, 11:03 PM IST

ചെന്നൈ : ചെന്നൈയില്‍ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സിസിടിവി ദൃശ്യം പുറത്ത്. യുവാവിനെ പൊലീസ് പിന്തുടരുന്നതിന്‍റേയും പിടികൂടുന്നതിന്‍റെയും സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്. ഏപ്രില്‍ 19നാണ് തിരുവള്ളിക്കേനി സ്വദേശി വിഘ്‌നേഷിനെ സെക്രട്ടേറിയറ്റ് കോളനി പൊലീസ് സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിഘ്‌നേഷും സുഹൃത്ത് സുരേഷും ബഹളമുണ്ടാക്കിയെന്നും വിഘ്‌നേഷിന്‍റെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചുവെന്നും ആരോപിച്ചാണ് ഏപ്രില്‍ 18ന് പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്‌തത്. ഏപ്രില്‍ 19ന് പൊലീസ് സ്റ്റേഷനില്‍ വച്ച് പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെ വിഘ്‌നേഷിന് അപസ്‌മാരുണ്ടായെന്നും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നുവെന്നുമാണ് പൊലീസിന്‍റെ വിശദീകരണം.

യുവാവിനെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുന്നതിന്‍റെ സിസിടിവി ദൃശ്യം

എന്നാല്‍, കസ്റ്റഡിയിലിരിക്കെ പൊലീസ് മര്‍ദനത്തെ തുടര്‍ന്നാണ് വിഘ്നേഷ് കൊല്ലപ്പെട്ടതെന്നാണ് വിഘ്‌നേഷിന്‍റെ കുടുംബം ആരോപിക്കുന്നത്. പൊലീസ് ഒരു ലക്ഷം രൂപ കൈക്കൂലി നല്‍കാന്‍ ശ്രമിച്ചെന്നും വിഘ്‌നേഷിന്‍റെ സഹോദരന്‍ വിനോദ് ആരോപിച്ചിട്ടുണ്ട്. സംശയാസ്‌പദമായ മരണമെന്നാണ് പൊലീസ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

സംഭവത്തെ കുറിച്ച് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി എ.കെ സ്റ്റാലിന്‍ പറയുന്നതിങ്ങനെ - 'പൊലീസിന്‍റെ പതിവ് വാഹന പരിശോധനക്കിടെയാണ് ഇരുവരും പിടിയിലായത്. പരിശോധനയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് കഞ്ചാവും മദ്യക്കുപ്പികളും കണ്ടെടുത്തു. എന്നാല്‍ പൊലീസ് സ്റ്റേഷനിലേക്ക് പോകാന്‍ വിഘ്‌നേഷ് വിസമ്മതിച്ചു.

തുടര്‍ന്ന് കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചു. തുടര്‍ന്ന് ബലം പ്രയോഗിച്ചാണ് ഇരുവരേയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.' കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്‌ടപരിഹാരം ഡിഎംകെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വിഘ്‌നേഷിനൊപ്പം അറസ്റ്റിലായ സുരേഷിന്‍റെ ചികിത്സ ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്നും എം.കെ സ്റ്റാലിന്‍ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയേറ്റ് കോളനി പൊലീസ് സ്റ്റേഷനിലെ എസ്‌ഐ, കോണ്‍സ്റ്റബിള്‍, ഹോം ഗാര്‍ഡന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്‌തു. നിലവില്‍ കേസ് സിബി-സിഐഡിയാണ് അന്വേഷിക്കുന്നത്.

Last Updated : May 2, 2022, 11:03 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.