ETV Bharat / bharat

Cheetah Death's at Kuno | 'ചീറ്റകൾ ചത്തൊടുങ്ങുന്നത് മതിയായ ഭക്ഷണം കിട്ടാതെയും മോശം ആഹാരം കഴിച്ചും' ; ആരോപണവുമായി കുനോയിലെ മുൻ ഡ്രൈവർ - കുനോ നാഷണൽ പാർക്ക്

ചീറ്റകൾ ചത്തൊടുങ്ങുന്നത് മതിയായ അളവില്‍ ഭക്ഷണം ലഭിക്കാത്തതുകൊണ്ടും ചീത്ത മാംസം കഴിക്കുന്നതുകൊണ്ടുമാണെന്ന് കുനോ നാഷണൽ പാർക്കിലെ മുൻ ഡ്രൈവറുടെ ആരോപണം

Cheetah  Kuno National Park  cheetahs  cheetahs death  cheetahs dying due to hunger  cheetahs death former driver claims  ചീറ്റകൾ  ചീറ്റകൾ ചത്തൊടുങ്ങുന്ന  ചീറ്റകൾ ചത്തു  ചീറ്റകളുടെ മരണ കാരണം  കുനോ നാഷണൽ പാർക്ക്  കുനോ നാഷണൽ പാർക്കിലെ മുൻ ഡ്രൈവറുടെ ആരോപണം
Cheetah Death
author img

By

Published : Jul 26, 2023, 8:58 AM IST

ഗ്വാളിയോർ : മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെ ചീറ്റകൾ ചത്തൊടുങ്ങുന്നത് മതിയായ അളവില്‍ ഭക്ഷണം കിട്ടാതെയും മോശം മാംസം കഴിച്ചുമാണെന്ന് ആരോപണം. ദേശീയ പാർക്കിലെ ചീറ്റ ട്രാക്കിങ് ടീം വാഹനത്തിന്‍റെ മുൻ ഡ്രൈവറാണ് ആക്ഷേപവുമായി രംഗത്തെത്തിയിരിക്കുന്നത്. ശിവപുരം ജില്ലക്കാരനായ സുനിൽ ഓജ കുനോ നാഷണൽ പാർക്കിലെ പാൽപൂർ വെസ്റ്റ് റേഞ്ചിൽ ഏകദേശം നാല് മാസം മുൻപ് വരെ ചീറ്റ ട്രാക്കിങ് ടീം വാഹനത്തിന്‍റെ ഡ്രൈവറായിരുന്നു.

പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നെന്ന് സുനിൽ പറഞ്ഞു. അധികൃതര്‍ പറയുന്നതുപോലെ ചീറ്റപ്പുലികൾ ചത്തത് അവയുടെ കഴുത്തിലെ അണുബാധ മൂലമല്ലെന്നാണ് സുനിലിന്‍റെ വാദം. 'ചീറ്റകൾക്ക് നൽകുന്നതിനായി കെഎൻപിയിൽ 200 കിലോയോളം ഇറച്ചി സൂക്ഷിച്ചിരുന്നു. എന്നാൽ അധികൃതരുടെ അനാസ്‌ഥ മൂലം ഇത് പഴകിപ്പോയി. എന്നാല്‍ ഇത് ചീറ്റകള്‍ക്ക് നല്‍കുകയും ചെയ്‌തു - സുനിൽ ഓജ ആരോപിച്ചു.

also read : കുനോ ദേശീയോദ്യാനത്തിൽ ഒരു ചീറ്റ കൂടി ചത്തു; മൂന്ന് മാസത്തിൽ ഇതുവരെ ചത്തത് മൂന്ന് ചീറ്റകൾ

ചീറ്റകൾ ചത്തതിന്‍റെ കാരണം അന്വേഷിക്കും : കെഎൻപി അധികാരികൾ സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്‌തെന്നും സുനിൽ പറയുന്നു. കെഎൻപിയില്‍ അടുത്തിടെ രണ്ട് ചീറ്റകള്‍ ചത്തത് റേഡിയോ കോളർ ഉപയോഗിച്ചത് മൂലം കഴുത്തിൽ ഉണ്ടായ അണുബാധയെ തുടര്‍ന്നാണെന്ന് അധികൃതർ പറഞ്ഞിരുന്നു. വിഷയം സമഗ്രമായി അന്വേഷിക്കുമെന്നാണ് കുനോ നാഷണൽ പാർക്കിന്‍റെ ചുമതലയുള്ള ഡിഎഫ്ഒ പ്രകാശ് വർമ ഇടിവി ഭാരതിനോട് അന്ന് വ്യക്തമാക്കിയത്.

also read : കുനോ ദേശീയോദ്യാനത്തില്‍ രണ്ട് ചീറ്റക്കുഞ്ഞുങ്ങള്‍ കൂടി ചത്തു; ജീവനെടുത്തത് അസഹനീയമായ ചൂടും ആരോഗ്യപ്രശ്‌നങ്ങളും

ഇതുവരെ ചത്തത് 8 ചീറ്റകൾ : ദക്ഷിണാഫ്രിക്കയിൽ നിന്നും നമീബിയയിൽ നിന്നും രണ്ട് ബാച്ചുകളിലായി 20 ചീറ്റകളെയാണ് ഇന്ത്യയിൽ എത്തിച്ചിരുന്നത്. കഴിഞ്ഞ സെപ്‌റ്റംബർ 17 ന് നമീബിയയിൽ നിന്ന് എട്ട് ചീറ്റകളും ഈ ഫെബ്രുവരി 18 ന് ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകളുമാണ് ഇന്ത്യൻ മണ്ണിൽ എത്തിയത്. ഇതിൽ കഴിഞ്ഞ മാർച്ച് മുതൽ ഇതുവരെ അഞ്ച് ചീറ്റകളും മൂന്ന് കുഞ്ഞുങ്ങളും കുനോ നാഷണല്‍ പാർക്കിൽ ചത്തിരുന്നു.

also read : Male cheetah died| കുനോ പാര്‍ക്കില്‍ ഒരു ആണ്‍ ചീറ്റ കൂടി ചത്തു; 4 മാസത്തിനിടെ ചത്തത് 8 ചീറ്റകള്‍

അവസാനമായി ജൂലൈ 14 ന് ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ സൂരജ് എന്ന ചീറ്റയാണ് ചത്തത്. ഇതിന് മൂന്ന് ദിവസം മുൻപാണ് തേജസ് എന്ന മറ്റൊരു ആൺ ചീറ്റ ചത്തത്. പാർക്കിലെ പെൺചീറ്റയുമായുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയുണ്ടായ ട്രോമാറ്റിക് ഷോക്കാണ് തേജസിന്‍റെ മരണത്തിന് കാരണമായതെന്നാണ് അധികൃതരുടെ വിശദീകരണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.