ETV Bharat / bharat

അമൃത്‌കാലത്തില്‍ ഇന്ത്യയ്‌ക്ക് ഇരട്ടിമധുരം ; 4 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി നമീബിയയില്‍ നിന്ന് എത്തിച്ച ചീറ്റ

അമൃത് കാല മഹോത്സവത്തിന്‍റെ കാലത്ത് തന്നെ ഇന്ത്യയുടെ വന്യജീവി സംരക്ഷണ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമാണിതെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്

cheetah  cheetah translocated to india from namibia  cheetah gave birth four cubs  hupender Yadav  Amrit Kaal  Narendra Modi  project cheetah  latest national news  ചീറ്റ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി  നമീബിയയില്‍ നിന്ന് എത്തിച്ച ചീറ്റ  അമൃത് കാല മഹോത്സവത്തിന്‍റെ കാലത്ത്  വന്യജീവി സംരക്ഷണ  ഭൂപേന്ദര്‍ യാഥവ്  പ്രോജക്‌ട് ചീറ്റ  അസുഖബാധിതയായ ചീറ്റ ചത്തു  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
അമൃത്‌കാലത്തില്‍ ഇന്ത്യയ്‌ക്ക് ഇരട്ടിമധുരം; നമീബിയയില്‍ നിന്ന് എത്തിച്ച ചീറ്റ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി
author img

By

Published : Mar 29, 2023, 10:05 PM IST

Updated : Mar 29, 2023, 10:20 PM IST

അമൃത്‌കാലത്തില്‍ ഇന്ത്യയ്‌ക്ക് ഇരട്ടിമധുരം ; 4 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി നമീബിയയില്‍ നിന്ന് എത്തിച്ച ചീറ്റ

ന്യൂഡല്‍ഹി : നമീബിയയില്‍ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ എത്തിച്ച ചീറ്റ പുലികളിലൊന്ന് നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവാണ് ഇക്കാര്യം അറിയിച്ചത്. അമൃത് കാല മഹോത്സവത്തിന്‍റെ കാലത്ത് തന്നെ ഇന്ത്യയുടെ വന്യജീവി സംരക്ഷണ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ട്വിറ്ററിലൂടെയായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പ്രൊജക്‌ട് ചീറ്റ സംഘത്തെ പ്രശംസിച്ച് മന്ത്രി: 'നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ 2022 സെപ്‌റ്റംബര്‍ 17ന് ഇന്ത്യയിലേയ്‌ക്ക് മാറ്റി പാര്‍പ്പിച്ച ചീറ്റകളിലൊന്ന് നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി'- അദ്ദേഹം ട്വീറ്റ് ചെയ്‌തു. പാരിസ്ഥിതിക പ്രശ്‌നം മൂലം വംശനാശം സംഭവിച്ച ഇനത്തെ രാജ്യത്ത് മാറ്റി പാര്‍പ്പിക്കാന്‍ കാരണമായ മുഴുവന്‍ സംഘത്തെയും മന്ത്രി അഭിനന്ദിക്കുകയും ചെയ്‌തു. കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബര്‍ 17നാണ് തന്‍റെ 72ാം ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നമീബിയയില്‍ നിന്നുള്ള എട്ട് ചീറ്റകളെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേയ്‌ക്ക് തുറന്നുവിട്ടത്.

അതില്‍ അഞ്ച് പെണ്‍ചീറ്റയും മൂന്ന് ആണ്‍ചീറ്റയും ഉള്‍പ്പെട്ടിരുന്നു. ഫെബ്രുവരി 18ന് ദക്ഷിണാഫ്രിക്കയില്‍ നിന്നുമെത്തിച്ച 12 ചീറ്റകളെയായിരുന്നു രണ്ടാം ഘട്ടത്തില്‍ കുനോ ദേശീയോദ്യാനത്തിലേയ്‌ക്ക് തുറന്നുവിട്ടത്. ശക്തമായ വേട്ടയാടലിനെ തുടര്‍ന്നും ആവാസ വ്യവസ്ഥ നഷ്‌ടമായതിനാലും ഇന്ത്യയില്‍ പൂര്‍ണമായും ചീറ്റകള്‍ക്ക് വംശനാശം സംഭവിച്ചിരുന്നു.

വംശനാശം : 1947ല്‍ കോരിയ ജില്ലയില്‍ അവസാന ചീറ്റയും ചത്തിരുന്നു. തുടര്‍ന്ന് 1952 ചീറ്റകള്‍ക്ക് വംശനാശം സംഭവിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് 2009 ല്‍ യുപിഎ സര്‍ക്കാരില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശാണ് ചീറ്റകളെ തിരികെയെത്തിക്കുക എന്ന ആശയത്തില്‍ 'പ്രൊജക്‌റ്റ് ചീറ്റ' അവതരിപ്പിക്കുന്നത്.

അതേസമയം, നമീബിയയില്‍ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ എത്തിച്ച ചീറ്റകളില്‍ ഒരെണ്ണം കഴിഞ്ഞ ദിവസം ചത്തിരുന്നു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു ചീറ്റ ചത്തത്. അഞ്ചര വയസുള്ള സാഷയാണ് ചത്തത്.

അസുഖബാധിതയായ ചീറ്റ ചത്തു : കഴിഞ്ഞ മൂന്ന് മാസമായി സാഷ എന്ന ചീറ്റ അസുഖബാധിതയായിരുന്നു. പോസ്‌റ്റ്‌മോര്‍ട്ടം അടക്കമുള്ള കാര്യങ്ങള്‍ക്ക് ശേഷമേ ചീറ്റയുടെ മരണ കാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ജനുവരി മാസം മുതലാണ് സാഷ അസുഖബാധിതയായതെന്ന് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ജെ എസ്‌ ചൗഹാന്‍ പറഞ്ഞു.

സാഷയ്‌ക്ക് രക്തത്തില്‍ അണുബാധ ഉണ്ടായിരുന്നു. എന്നാല്‍, എപ്പോഴാണ് അണുബാധ ഉണ്ടായതെന്നോ ഇന്ത്യയിലേയ്‌ക്ക് കൊണ്ടുവരുന്നതിന് മുമ്പ് അണുബാധ ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ചെല്ലാം ഇനിയും വ്യക്തത വരേണ്ടതുണ്ട്. കുനോ ദേശീയോദ്യാനത്തില്‍ നിലവില്‍ 19 ചീറ്റകളാണുള്ളത്.

അതേസമയം, ദക്ഷിണാഫ്രിക്കയില്‍ നിന്ന് ചീറ്റകളെ എത്തിക്കുന്നത് മുമ്പ് തന്നെ നാല് മാസത്തിലേറെയായി ക്വാറന്‍റൈനില്‍ പാര്‍പ്പിച്ചിരുന്ന ഒരു ഡസന്‍ ചീറ്റകളുടെ ആരോഗ്യനിലയില്‍ ആശങ്ക ഉണ്ടായിരുന്നു. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള കരാറിന്‍റെ അടിസ്ഥാനത്തില്‍ പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലേയ്‌ക്ക് എത്തിക്കാനിരിക്കെയായിരുന്നു ചീറ്റകളുടെ ഫിറ്റ്നസില്‍ ആശങ്ക എന്ന വിവരമെത്തിയത്.

Last Updated : Mar 29, 2023, 10:20 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.