ബെംഗളൂരു: ചാന്ദ്ര ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചയുടന്‍ ചന്ദ്രന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ചന്ദ്രയാന്‍-3. തുടര്‍ച്ചയായ അഞ്ചാം ഭ്രമണപഥം ഉയര്‍ത്തി ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചതോടെയാണ് ചന്ദ്രയാന്‍-3 ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ ചന്ദ്രയാന്‍-3 തൊടുന്ന ഈ ദൃശ്യങ്ങള്‍ തുടര്‍ന്ന് ഐഎസ്‌ആര്‍ഒ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പങ്കുവയ്‌ക്കുകയായിരുന്നു.
ശനിയാഴ്‌ച (05.08.2023) രാത്രി ഏഴ് മണിയോടെയാണ് ചന്ദ്രയാന്‍-3, ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്. ഓഗസ്‌റ്റ് ഒന്നിന് ചാന്ദ്രവലയത്തിലേക്ക് പ്രവേശിക്കാന്‍ തുടങ്ങിയ ബഹിരാകാശ പേടകം, നിര്‍ണായകമായ സ്ലിങ്‌ഷോട്ട് സഞ്ചാരം വിജയകരമായി പൂര്‍ത്തിയാക്കിയാണ് ചാന്ദ്ര ഭ്രമണപഥത്തിലേക്ക് കുതിച്ചത്.
-
Chandrayaan-3 Mission:
— ISRO (@isro) August 6, 2023 " class="align-text-top noRightClick twitterSection" data="
The spacecraft successfully underwent a planned orbit reduction maneuver. The retrofiring of engines brought it closer to the Moon's surface, now to 170 km x 4313 km.
The next operation to further reduce the orbit is scheduled for August 9, 2023, between… pic.twitter.com/e17kql5p4c
">Chandrayaan-3 Mission:
— ISRO (@isro) August 6, 2023
The spacecraft successfully underwent a planned orbit reduction maneuver. The retrofiring of engines brought it closer to the Moon's surface, now to 170 km x 4313 km.
The next operation to further reduce the orbit is scheduled for August 9, 2023, between… pic.twitter.com/e17kql5p4cChandrayaan-3 Mission:
— ISRO (@isro) August 6, 2023
The spacecraft successfully underwent a planned orbit reduction maneuver. The retrofiring of engines brought it closer to the Moon's surface, now to 170 km x 4313 km.
The next operation to further reduce the orbit is scheduled for August 9, 2023, between… pic.twitter.com/e17kql5p4c
പേടകത്തെ ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്തില്‍ നിന്നും സ്വതന്ത്രമാക്കി ചന്ദ്രന്‍റെ സമീപത്തേക്ക് കടക്കാന്‍ അനുവദിച്ചുകൊണ്ടുള്ള ഈ പ്രക്രിയയ്‌ക്ക് ശേഷം, രാജ്യം ഇമവെട്ടാതെ കാത്തിരുന്നത് ചാന്ദ്ര ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്ന ട്രാന്‍സ് ലൂണാര്‍ ഇന്‍ജെക്ഷനിനായിരുന്നു (ടിഎല്‍ഐ). നിര്‍ണായകമായ ഈ ശ്രമം കൂടി വിജയകരമായി പൂര്‍ത്തിയാക്കിയതോടെ രാജ്യത്തിന്‍റെ അഭിമാനമായ ചാന്ദ്ര ദൗത്യം ലക്ഷ്യത്തേക്ക് ഒന്നുകൂടി അടുത്തിരുന്നു. മാത്രമല്ല ഇതോടെ ചന്ദ്രയാന്‍-3 അതിന്‍റെ യാത്രയുടെ മൂന്നില്‍ രണ്ട് ഭാഗവും പിന്നിടുകയും ചെയ്‌തിരുന്നു.
ഇനി മുന്നിലെന്ത്: ചന്ദ്രയാൻ-3 നെ സംബന്ധിച്ച് അടുത്ത പ്രധാന ദൗത്യം ഓഗസ്‌റ്റ് ഒമ്പതിനായിരിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്. നിലവിൽ ചന്ദ്രന്‍റെ ഭ്രമണപഥത്തോടു ചേർന്ന് 170 കിലോമീറ്റര്‍x4313 കിലോമീറ്റർ അകലത്തിലാണ് ചന്ദ്രയാൻ-3 ഉള്ളത്. അടുത്ത ദൗത്യത്തിൽ 1300-1400 മണിക്കൂറുകൊണ്ട് കൂടുതൽ ചന്ദ്രയാന്‍-3നെ ചന്ദ്രനടുത്തെത്തിക്കാൻ കഴിയുമെന്നും ഐഎസ്‌ആർഒ അധികൃതർ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഏതാണ്ട് ഓഗസ്‌റ്റ് 23 ഓടെ ഭ്രമണപഥം മറികടന്ന് ചന്ദ്രയാൻ-3ന് ചന്ദ്രന്‍റെ ഉപരിതലത്തിൽ റോവറിന് ലാൻഡിങും സാധ്യമായേക്കും.
-
Chandrayaan-3 Mission:
— ISRO (@isro) August 5, 2023 " class="align-text-top noRightClick twitterSection" data="
“MOX, ISTRAC, this is Chandrayaan-3. I am feeling lunar gravity 🌖”
🙂
Chandrayaan-3 has been successfully inserted into the lunar orbit.
A retro-burning at the Perilune was commanded from the Mission Operations Complex (MOX), ISTRAC, Bengaluru.
The next… pic.twitter.com/6T5acwiEGb
">Chandrayaan-3 Mission:
— ISRO (@isro) August 5, 2023

The next… pic.twitter.com/6T5acwiEGbChandrayaan-3 Mission:
— ISRO (@isro) August 5, 2023
“MOX, ISTRAC, this is Chandrayaan-3. I am feeling lunar gravity 🌖”
🙂
Chandrayaan-3 has been successfully inserted into the lunar orbit.
A retro-burning at the Perilune was commanded from the Mission Operations Complex (MOX), ISTRAC, Bengaluru.
The next… pic.twitter.com/6T5acwiEGb
നിലവില്‍ ബഹിരാകാശ പേടകം ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചതിനാല്‍ സഞ്ചാരപഥം കൂടുതൽ ക്രമീകരിക്കാനും ചന്ദ്രന്‍റെ ഉപരിതലത്തോട് കൂടുതല്‍ അടുക്കുന്നതിനും ചാന്ദ്രയാന്‍-3 കുറച്ചുദിവസങ്ങള്‍ ഭ്രമണം തുടരും. ഏതാണ്ട് ചന്ദ്രോപരിതലത്തിന് മുകളിലായി 100-കിലോമീറ്റർ വൃത്താകൃതിയിലാകുന്നത് വരെ ഇത് തുടര്‍ന്നാല്‍ മാത്രമെ, ചന്ദ്രോപരിതലത്തിൽ തൊടുന്നതിന് മുമ്പ് ബഹിരാകാശ പേടകത്തിന് ശരിയായ ലാൻഡിങ് ഉറപ്പാക്കാനാവുകയുള്ളു.
അതിനിര്‍ണായകം, ഈ അവസാനഘട്ടം: രാജ്യത്തെയും ഐഎസ്‌ആര്‍ഒയെയും സംബന്ധിച്ചും അടുത്തതായി ഏറെ പ്രധാനമര്‍ഹിക്കുന്ന ദിവസമാണ് വരാനിരിക്കുന്ന ഓഗസ്‌റ്റ് 17. അന്നാവും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്നും ലാന്‍ഡിങ് മൊഡ്യൂള്‍ വേര്‍പിരിയുക. തുടര്‍ന്ന് റോവര്‍ പ്രഗ്യാന്‍ വഹിച്ചുള്ള ലാന്‍ഡിങ് മൊഡ്യൂള്‍ വിക്രം, ഓഗസ്‌റ്റ് 23 ന് ചന്ദ്രനില്‍ സുരക്ഷിതമായി ഇറങ്ങുമെന്നാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ ലാന്‍ഡിങ് മൊഡ്യൂള്‍ സ്വതന്ത്രമായി ഗതിനിയന്ത്രിക്കുന്നതും ചന്ദ്രനില്‍ കൃത്യമായ ലാന്‍ഡിങ് നടത്തുന്നതുമായ ഈ പ്രക്രിയ അതിനിര്‍ണായകവുമാണ്.
വിജയകരമായുള്ള സോഫ്റ്റ് ലാൻഡിങ് പൂര്‍ത്തിയാക്കി ഏകദേശം നാല് മണിക്കൂറിന് ശേഷം, റോവർ പ്രഗ്യാൻ വിക്രം ലാൻഡറിൽ നിന്ന് വേർപിരിയും. പിന്നാലെ വിക്രമും പ്രഗ്യാനും ചന്ദ്രന്‍റെ ഉപരിതലത്തിൽ ചന്ദ്രന്‍റെ പരിതസ്ഥിതി, ഘടന, മറ്റ് ശാസ്‌ത്രീയ അളവുകൾ എന്നിവയെക്കുറിച്ചുള്ള മൂല്യവത്തായ ഡാറ്റ ശേഖരണവും നിരീക്ഷണവും നടത്തി ചന്ദ്രനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ഭാവി പര്യവേക്ഷണത്തിനുള്ള സാധ്യതകളും ഉള്‍പ്പടെ നമുക്ക് മുന്നില്‍ അറിയിക്കും. എല്ലാത്തിലുമുപരി ലോകത്തിന് മുന്നില്‍ ചാന്ദ്രയാന്‍-3 ഇതോടെ ചരിത്രവിജയവുമാകും.