ETV Bharat / bharat

Chandrayaan 3 Landing Live Telecast : ചന്ദ്രയാൻ 3 സോഫ്‌റ്റ് ലാൻഡിങ് : ചരിത്ര നിമിഷം കൺനിറയെ കാണാം, തത്സമയ സംപ്രേഷണം 5.30 മുതൽ - ഐഎസ്‌ആർഒ

Chandrayaan 3 Historic Landing ചന്ദ്രയാൻ 3 സോഫ്‌റ്റ് ലാൻഡിങ് തത്സമയ സംപ്രേഷണത്തിലൂടെ ലോകത്തെ കാണിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുൾപ്പടെ ക്രമീകരണങ്ങൾ

Chandrayaan 3 Landing Live Telecast ISRO  ISRO  Chandrayaan 3  Chandrayaan 3 Soft landing  Chandrayaan 3 Landing Live Telecast  ചന്ദ്രയാൻ 3  ചന്ദ്രയാൻ 3ന്‍റെ സോഫ്‌റ്റ് ലാൻഡിങ്  സോഫ്‌റ്റ് ലാൻഡിങ് തത്സമയം സംപ്രേഷണം  ഐഎസ്‌ആർഒ  ഐഎസ്‌ആർഒ തത്സമയം സംപ്രേഷണം
Chandrayaan 3 Landing Live Telecast ISRO
author img

By ETV Bharat Kerala Team

Published : Aug 23, 2023, 8:47 AM IST

Updated : Aug 23, 2023, 2:06 PM IST

ന്യൂഡൽഹി : ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3ന്‍റെ (Chandrayaan 3) സോഫ്‌റ്റ് ലാൻഡിങ്ങിന്‍റെ തത്സമയ സംപ്രേഷണം (Soft Landing Live Telecast) വൈകീട്ട് 5.20 മുതല്‍. ഐഎസ്ആര്‍ഒ (ISRO On Chandrayaan 3)യാണ് ഇക്കാര്യം അറിയിച്ചത്. ചാന്ദ്ര ദൗത്യം കൺനിറയെ കാണാൻ ആകാംക്ഷയോടെയുള്ള കാത്തിരിപ്പിലാണ് രാജ്യം (Chandrayaan 3 Landing Live Telecast).

ഇതിന്‍റെ ഭാഗമായി രാജ്യത്തെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്‌കൂൾ സമയം കഴിഞ്ഞും തുടര്‍ന്ന് ചന്ദ്രയാന്‍റെ സോഫ്‌റ്റ് ലാൻഡിങ് തത്സമയം സംപ്രേഷണം നടത്താൻ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. ഇന്ന് വൈകീട്ട് 6.04 നാണ് ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ സോഫ്‌റ്റ് ലാൻഡിങ് നടത്തുക. ഡൽഹിയിൽ ഇന്ദിരാഗാന്ധി പ്ലാനറ്റേറിയത്തിന്‍റെ (Indira Gandhi Planetarium) ആഭിമുഖ്യത്തിൽ ചന്ദ്രയാൻ 3 ശിൽപശാല, സംഘടിപ്പിക്കുന്നുണ്ട്.

രാവിലെ 10.30 മുതൽ 12.30 വരെയാണ് പരിപാടി. റിമോട്ട് സെൻസിംഗ് ആൻഡ് ആപ്ലിക്കേഷൻസ് സെന്‍ററിലെ ശാസ്‌ത്രജ്ഞനായ ഡോ.അനിരുദ്ധ് ഉനിയൽ, ശിൽപശാലയിൽ ചന്ദ്രയാൻ 3 ദൗത്യത്തെ കുറിച്ചും അതിന്‍റെ ഘടനയെ കുറിച്ചും വിശദമായ പ്രഭാഷണം നടത്തും. ചന്ദ്രയാൻ 3 ന്‍റെ ലാൻഡിങ് സമയത്ത് പൊതുജനങ്ങൾക്കായി പ്ലാനറ്റോറിയം തത്സമയ സംപ്രേഷണം നടത്തുന്നുമുണ്ട്.

  • Chandrayaan-3 Mission:
    The mission is on schedule.
    Systems are undergoing regular checks.
    Smooth sailing is continuing.

    The Mission Operations Complex (MOX) is buzzed with energy & excitement!

    The live telecast of the landing operations at MOX/ISTRAC begins at 17:20 Hrs. IST… pic.twitter.com/Ucfg9HAvrY

    — ISRO (@isro) August 22, 2023 " class="align-text-top noRightClick twitterSection" data=" ">

എല്ലാം സജ്ജം (The mission is on schedule) : ലാൻഡിംഗിന്‍റെ തത്സമയ സംപ്രേഷണം ഐഎസ്‌ആർഒ വെബ്‌സൈറ്റിലും യൂട്യൂബ് ചാനലിലും ഫേസ്‌ബുക്കിലും ഡിഡി നാഷണൽ ടിവിയിലും ലഭ്യമായിരിക്കും. ദൗത്യം വിജയകരമായാൽ യുഎസ്‌, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അതേസമയം, ചന്ദ്രയാൻ ദൗത്യം ആസൂത്രണം ചെയ്‌തത് പോലെ തന്നെ മുന്നോട്ട് പോകുന്നതായി കഴിഞ്ഞ ദിവസം ഐഎസ്‌ആർഒ ഔദ്യോഗിക എക്‌സ് പേജിലൂടെ പങ്കുവച്ചിരുന്നു.

Also Read : Chandrayaan 3 Soft Landing | ചന്ദ്രോപരിതലം തൊടാന്‍ ചന്ദ്രയാൻ 3 ; ചരിത്രദൗത്യത്തിന് നിമിഷങ്ങളെണ്ണി കാത്തിരുന്ന് ശാസ്‌ത്രലോകം

സിസ്‌റ്റങ്ങളെല്ലാം പതിവുപോലെ പരിശോധനകൾക്ക് വിധേയമാക്കുന്നതായും ദൗത്യം നിയന്ത്രിച്ചുവരുന്ന മിഷൻ ഓപ്പറേഷൻസ് കോംപ്ലക്‌സ് (MOX) ആവേശവും ആരവവും കൊണ്ട് അലയടിക്കുകയാണെന്നും ഐഎസ്‌ആർഒ അധികൃതര്‍ കൂട്ടിച്ചേർത്തു. ഓഗസ്‌റ്റ് 19 ന് ചന്ദ്രനിൽ നിന്നും 70 കിലോമീറ്റർ ഉയരത്തിൽ നിന്നും ലാൻഡർ പൊസിഷൻ ഡിറ്റക്ഷൻ ക്യാമറ പകർത്തിയ ചിത്രവും ഐഎസ്‌ആർഒ പങ്കിട്ടിരുന്നു. 41 ദിവസത്തെ ദൈർഘ്യമേറിയ യാത്രയ്‌ക്ക് ശേഷമാണ് ഇന്ന് ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ചന്ദ്രോപരിതലത്തെ തൊടുന്നത്. ജൂലൈ 14 നായിരുന്നു ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്‍ററിൽ നിന്ന് ചന്ദ്രയാൻ 3 കുതിച്ചുയർന്നത്.

Also Read : Chandrayaan 3 Payloads And VSSC 'ചന്ദ്രയാന്‍ 3 ലെ പഠനങ്ങള്‍ ശാസ്ത്രലോകം നോക്കുന്നത് ആകാംക്ഷയോടെ': പേലോഡുകളുടെ അണിയറശില്‍പി കെ രാജീവ്

ചന്ദ്രോപരിതലത്തിലെ ഊഷ്‌മാവ്, ധാതുനിക്ഷേപങ്ങള്‍, പ്രകമ്പനങ്ങള്‍, പ്ലാസ്‌മ തോത്, മറ്റ് പ്രത്യേകതകള്‍ എന്നീ വിവരങ്ങൾ ശേഖരിക്കുകയാണ് പ്രധാനമായും ചന്ദ്രയാൻ 3ലൂടെ ലക്ഷ്യമിടുന്നത്.

Last Updated : Aug 23, 2023, 2:06 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.