ഹൈദരാബാദ്: രാജ്യത്തിന്‍റെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ 3 (Chandrayaan 3) ന്‍റെ സോഫ്‌റ്റ് ലാന്‍ഡിങ്ങിനെ (Soft Landing) കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ പങ്കുവച്ച് ഐഎസ്‌ആര്‍ഒ (ISRO). നാളെ (23.08.2023) വൈകുന്നേരം 6.04 ന് ചന്ദ്രയാന്‍ 3 ചന്ദ്രനെ തൊടുമെന്നറിയിച്ചുള്ള അറിയിപ്പുകള്‍ക്ക് പിന്നാലെയാണ് കൂടുതല്‍ വിശദാംശങ്ങളുമായി ഐഎസ്‌ആര്‍ഒ രംഗത്തെത്തിയത്.
ആവേശം പങ്കുവച്ച് ഐഎസ്‌ആര്‍ഒ: ചന്ദ്രയാന്‍ 3 ദൗത്യം നിശ്ചയിച്ചത് പോലെ തന്നെ നടക്കുന്നു. സിസ്‌റ്റങ്ങളെല്ലാം പതിവ് പരിശോധനയ്‌ക്ക് വിധേയമാക്കുന്നുണ്ടെന്നും നിലവില്‍ സുഗമമായ സഞ്ചാരമാണെന്നും ഐഎസ്‌ആര്‍ഒ ഔദ്യോഗിക എക്‌സ് കുറിപ്പില്‍ (പഴയ ട്വിറ്റര്‍) അറിയിച്ചു. ദൗത്യം നിയന്ത്രിച്ചുവരുന്ന മിഷൻ ഓപ്പറേഷൻസ് കോംപ്ലക്സ് (MOX) ആവേശവും ആരവവും കൊണ്ട് അലയടിക്കുകയാണെന്നും ഐഎസ്‌ആര്‍ഒ വ്യക്തമാക്കി.
ലാന്‍ഡിങ് പ്രവര്‍ത്തനങ്ങളുടെ MOX/ISTRAC ലെ തത്സമയ സംപ്രേക്ഷണം ഇന്ത്യന്‍ സമയം 5.20 ന് ആരംഭിക്കുമെന്നും ഐഎസ്‌ആര്‍ഒ എക്‌സില്‍ (X) അറിയിച്ചു. മാത്രമല്ല 2023 ഓഗസ്‌റ്റ് 19 ന് 70 കിലോമീറ്റർ ഉയരത്തിൽ നിന്ന് ലാൻഡർ പൊസിഷൻ ഡിറ്റക്ഷൻ ക്യാമറ (LPDC) പകർത്തിയ ചന്ദ്രന്‍റെ ചിത്രങ്ങളെന്നറിയിച്ച് ഈ ദൃശ്യങ്ങളും ഐഎസ്‌ആര്‍ഒ ഇതിനൊപ്പം പങ്കുവച്ചിരുന്നു.
-
Chandrayaan-3 Mission:
— ISRO (@isro) August 22, 2023 " class="align-text-top noRightClick twitterSection" data="
The mission is on schedule.
Systems are undergoing regular checks.
Smooth sailing is continuing.
The Mission Operations Complex (MOX) is buzzed with energy & excitement!
The live telecast of the landing operations at MOX/ISTRAC begins at 17:20 Hrs. IST… pic.twitter.com/Ucfg9HAvrY
">Chandrayaan-3 Mission:
— ISRO (@isro) August 22, 2023
The mission is on schedule.
Systems are undergoing regular checks.
Smooth sailing is continuing.
The Mission Operations Complex (MOX) is buzzed with energy & excitement!
The live telecast of the landing operations at MOX/ISTRAC begins at 17:20 Hrs. IST… pic.twitter.com/Ucfg9HAvrYChandrayaan-3 Mission:
— ISRO (@isro) August 22, 2023
The mission is on schedule.
Systems are undergoing regular checks.
Smooth sailing is continuing.
The Mission Operations Complex (MOX) is buzzed with energy & excitement!
The live telecast of the landing operations at MOX/ISTRAC begins at 17:20 Hrs. IST… pic.twitter.com/Ucfg9HAvrY
അതേസമയം ഏറെ ദൈര്‍ഘ്യമേറിയതായിരുന്നു ചന്ദ്രയാന്‍ 3 ന്‍റെ (Chandrayaan 3) സഞ്ചാരം. ജൂലൈ 14ന് വിക്ഷേപിച്ച അന്നുമുതല്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ നിശ്ചയിച്ചിരിക്കുന്ന ഓഗസ്റ്റ് 23 വരെ 41 ദിവസം കൊണ്ടാണ് ചാന്ദ്ര ദൗത്യം പൂര്‍ത്തിയാകുക. എന്നാല്‍ വിക്ഷേപണം മുതല്‍ ഇതുവരെയുള്ള ഘട്ടങ്ങളെല്ലാം തന്നെ വിജയകരമായി പൂര്‍ത്തിയാക്കാന്‍ ചന്ദ്രയാന്‍ 3ന് കഴിഞ്ഞിട്ടുണ്ട്.
എല്‍വിഎം 3 (LVM 3) എന്ന ഐഎസ്‌ആര്‍ഒയുടെ ഏറ്റവും വലിയ റോക്കറ്റിലായിരുന്നു ചന്ദ്രയാന്‍ പേടകം വിക്ഷേപിച്ചത്. മാത്രമല്ല തുടര്‍ച്ചയായ മൂന്ന് വിജയകരമായ വിക്ഷേപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു ഈ വിക്ഷേപണം. വിക്ഷേപണം നടന്ന് 16 മിനിറ്റിനുളളില്‍ തന്നെ റോക്കറ്റില്‍ നിന്ന് വേര്‍പ്പെട്ട് ചന്ദ്രയാന്‍ പേടകം ഭുമിയുടെ ഭ്രമണപഥത്തില്‍ എത്തിച്ചേര്‍ന്നു. ഇവിടെ നിന്നും ഘട്ടം ഘട്ടമായി ഭ്രമണപഥം ഉയര്‍ത്തി ചന്ദ്രന്‍റെ പരിക്രമണ പാതയില്‍ എത്തി.
തുടര്‍ന്ന് ഇവിടെ നിന്നുമാണ് ഭ്രമണപഥം താഴ്ത്തി ചന്ദ്രയാന്‍ 3 ഏറ്റവും കുറഞ്ഞ ദൂരം 30 കിലോമീറ്ററും കൂടിയ ദൂരം 100 കിലോമീറ്ററും ആക്കിയത്. ഇതിന് ശേഷമാണ് സേഫ് ലാന്‍ഡിങ്ങിനുള്ള മുന്നൊരുക്കങ്ങള്‍ ഐഎസ്‌ആര്‍ഒ ആരംഭിച്ചത്. അതേസമയം ചന്ദ്രയാന്‍ രണ്ടാം ദൗത്യവും ഈ ഘട്ടം വരെ വിജയകരമായി എത്തിയിരുന്നു. എന്നാല്‍ സേഫ് ലാന്‍ഡിങ് മാത്രമാണ് പ്രതീക്ഷിച്ചത് പോലെ നടക്കാതിരുന്നത്. ആ പിഴവില്‍ നിന്നുള്ള പാഠങ്ങള്‍ കൂടി ഉള്‍ക്കൊണ്ടാണ് ഐഎസ്‌ആര്‍ഒ പുതിയ കാല്‍വയ്പ്പിന് ഇറങ്ങിയതും. അതും ഇന്നേവരെ ആരും തൊടാത്ത ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലും.