ETV Bharat / bharat

Chandrayaan 3 Landing Challenges 'ചന്ദ്രോപരിതലത്തില്‍ പേടകം ഇറക്കുന്നത് എളുപ്പമല്ല'; മുന്‍ ചാന്ദ്രദൗത്യ തലവന്‍ മയില്‍സാമി അണ്ണാദുരൈ - വിക്രം

ISRO Former Scientist Mylswamy Annadurai on Chandrayaan 3 Soft Landing: 3.85 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രന്‍റെ അജ്ഞാതമായ ഉപരിതലത്തില്‍ പേടകം ഇറക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ചന്ദ്രയാന്‍ 1 ന്‍റെ പ്രൊജക്‌റ്റ് ഡയറക്‌ടറുമായ മയില്‍സാമി അണ്ണാദുരൈ വ്യക്തമാക്കി

Chandrayaan 3  Chandrayaan 3 Landing Challenges  Chandrayaan 3 Landing  Chandrayaan 3 ISRO Scientists Response  ISRO Scientists Response  ISRO  Chandrayaan 1 Project Director  Chandrayaan 1  Mylswamy Annadurai  ISRO Former Scientist  MOX  Vikram Lander  United States of America  USSR  Spectro Polarimetry of Habitable Planetary Earth  Chandrayaan 2 Orbiter  ചന്ദ്രോപരിതലത്തില്‍ പേടകം ഇറക്കുന്നത് എളുപ്പമല്ല  മുന്‍ ചാന്ദ്രദൗത തലവന്‍ മയില്‍സാമി അണ്ണാദുരൈ  ചാന്ദ്രദൗത തലവന്‍  മയില്‍സാമി അണ്ണാദുരൈ  ചന്ദ്രന്‍റെ അജ്ഞാതമായ ഉപരിതലത്തില്‍  ചന്ദ്രയാന്‍ 1  ചന്ദ്രയാന്‍ 1 ന്‍റെ പ്രോജക്‌റ്റ് ഡയറക്‌ടര്‍  ഐഎസ്‌ആര്‍ഒ  സോഫ്‌റ്റ് ലാന്‍ഡിങ്  വിക്രം  അമേരിക്ക
Chandrayaan 3 Landing Challenges ISRO Scientists Response
author img

By ETV Bharat Kerala Team

Published : Aug 22, 2023, 10:30 PM IST

Updated : Aug 23, 2023, 1:48 PM IST

ചെന്നൈ: കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്ക് അഭിമാനമായി ചന്ദ്രയാന്‍ 3 (Chandrayaan 3), ചന്ദ്രനില്‍ സോഫ്‌റ്റ് ലാന്‍ഡിങിന് (Soft Landing) ഒരുങ്ങുകയാണ്. നാളെ (ഓഗസ്‌റ്റ് 23) വൈകുന്നേരം 6.04 ഓടെയാവും ചന്ദ്രയാന്‍റെ ലാന്‍ഡിങ് നടക്കുകയെന്നാണ് ഐഎസ്‌ആര്‍ഒ (ISRO) അറിയിച്ചിരിക്കുന്നത്. ദൗത്യം നിശ്ചയിച്ചത് പോലെ തന്നെ നടക്കുന്നതായും ദൗത്യം നിയന്ത്രിച്ചുവരുന്ന മിഷൻ ഓപ്പറേഷൻസ് കോംപ്ലക്സ് (MOX) ആവേശവും ആരവവും കൊണ്ട് അലയടിക്കുകയാണെന്നും ഐഎസ്‌ആര്‍ഒ വ്യക്തമാക്കിയിരുന്നു.

നിലവില്‍ ചന്ദ്രയാന്‍ 3 ന് മുന്നിലുള്ള പ്രതീക്ഷകളും വെല്ലുവിളികളും സംബന്ധിച്ച് വിശദീകരിക്കുകയാണ് മുന്‍ ഐഎസ്‌ആര്‍ഒ ശാസ്‌ത്രജ്ഞനും ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 1 ന്‍റെ (Chandrayaan 1) പ്രോജക്‌റ്റ് ഡയറക്‌ടറുമായ മയില്‍സാമി അണ്ണാദുരൈ (Mylswamy Annadurai):

  • ചന്ദ്രനിലെ സോഫ്‌റ്റ് ലാന്‍ഡിങ് ശ്രമകരമാണെന്ന് എല്ലാവര്‍ക്കുമറിയാം. ദക്ഷിണ ധ്രുവത്തില്‍ (South Pole) ഇറങ്ങുമ്പോള്‍ അഭിമുഖീകരിക്കാനിടയുള്ള പ്രശ്‌നങ്ങള്‍ എന്തെല്ലാമാണ്?

ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ എത്തുന്നതും ലാന്‍ഡ് ചെയ്യുന്നതും കഠിനമായ ദൗത്യം തന്നെയാണ്. കുറ്റമറ്റ രീതിയിലുള്ള കൃത്യമായ പരിക്രമണ പ്രക്രിയകള്‍ ഉറപ്പാക്കുന്നതിലൂടെ മാത്രമേ അത് സാധ്യമാകൂ. എന്നാല്‍ തന്നെയും ഒമ്പത് കിലോമീറ്റർ വരെ ഉയരമുള്ള പർവതനിരകളും പാറകളും ആഴത്തിലുള്ള ഗർത്തങ്ങളുമുള്ള പ്രതീക്ഷകള്‍ തെറ്റിക്കുന്ന ഭൂപ്രദേശത്ത് ഇതൊന്നും മതിയാവാതെ വരും. മാത്രമല്ല ആവശ്യമായ പരീക്ഷണങ്ങൾ നടത്താൻ പര്യാപ്തമായ ഒരു സമതലത്തിൽ ഇറങ്ങേണ്ടതും അത്യാവശ്യമാണ്. നിലവിൽ വിക്രം (Vikram Lander) അയക്കുന്ന ചിത്രങ്ങളെ ആശ്രയിച്ച് ചന്ദ്രോപരിതലത്തിന്‍റെ 30 സെന്റീമീറ്ററിലാണ് നമ്മള്‍ ഉള്ളത്.

  • ചന്ദ്രനെയും ചൊവ്വയെയും പഠിക്കാനായി ഐഎസ്‌ആര്‍ഒ പേടകങ്ങള്‍ അയച്ചിട്ടുണ്ടെങ്കിലും ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിലെ ബുദ്ധിമുട്ടുകള്‍ എന്തെല്ലാമാണ്?

ആദ്യമായും പ്രധാനമായും നമുക്ക് ചന്ദ്രനെ കുറിച്ച് മനസിലാക്കാന്‍ ധ്രുവ പ്രദേശങ്ങള്‍ ഉള്‍പ്പടെയുള്ള പൂര്‍ണമായ ഒരു ചിത്രം വേണം. ഇത് ധ്രുവ ഭ്രമണപഥത്തില്‍ പരിശോധന നടത്തിയാല്‍ മാത്രമെ ലഭിക്കുകയുള്ളു. അമേരിക്കയുടെയും (United States of America), സോവിയറ്റ് റഷ്യയുടേയും (USSR) എല്ലാ ദൗത്യങ്ങളും ഇരുണ്ടുകിടക്കുന്ന ധ്രുവ പ്രദേശങ്ങളിലൂടെയല്ലാതെ സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന ഭൂമധ്യരേഖ പ്രദേശത്തിനോട് ചേര്‍ന്നായിരുന്നു.

ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിന് ലാന്‍ഡറിന് വേഗത കുറക്കേണ്ടതായുണ്ട്. ഉയര്‍ന്ന വേഗതയില്‍ ചന്ദ്രനെ വലംവച്ച് കൊണ്ടിരിക്കുന്നതിനിടെ വേഗത കുറച്ചാല്‍, അത് ചന്ദ്രന്‍റെ ഗുരുത്വാകർഷണത്തില്‍പ്പെട്ട് പോകും. ഇതോടെ സന്തുലിതാവസ്ഥ കൈവരിക്കുന്നതും അതിനെ മറികടക്കുന്നതുമെല്ലാം വലിയ വെല്ലുവിളിയുമാണ്.

ഗൂഗിള്‍ മാപ്‌സിന്‍റെ (Google Maps) കാലഘട്ടത്തില്‍ തന്നെ ഒരു വിമാനത്താവളത്തിൽ വിമാനമിറക്കാൻ വളരെയധികം ശ്രമകരവും അതിന് സാങ്കേതിക പിന്തുണയും ആവശ്യമാണ്. അങ്ങനെയെങ്കില്‍, 3.85 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രന്‍റെ അജ്ഞാതമായ ഉപരിതലത്തില്‍ പേടകം ഇറക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കഠിനമായ ബുദ്ധിമുട്ട് തന്നെയാണ്. ഒരുപക്ഷെ ലാന്‍ഡറിന് ഒരു പ്രത്യേക സ്ഥലത്ത് ലാന്‍ഡ് ചെയ്യാന്‍ കഴിയാതെ വരികയോ, അല്ലെങ്കില്‍ ഇന്ധനം തീരുകയോ, ബാറ്ററി കുറയുകയോ ചെയ്‌താല്‍ സ്ഥിതി കൂടുതല്‍ വഷളാകും. എന്നാല്‍ സുരക്ഷിതമായ സോഫ്‌റ്റ് ലാന്‍ഡിങിന് ഇവയെല്ലാം പരിഗണിച്ചിട്ടുണ്ട്.

  • കണക്കുകൂട്ടലുകള്‍ പോലുമില്ലാത്ത ദക്ഷിണ ധ്രുവം തന്നെ ലാന്‍ഡിങിന് തെരഞ്ഞെടുത്തത് എന്തുകൊണ്ടാണ്? എന്തിനാണ് ഇന്ത്യയും മറ്റ് രാജ്യങ്ങളും ഈ മേഖലയില്‍ കൂടുതലായി താത്‌പര്യം കാണിക്കുന്നത്?

മുമ്പ് പറഞ്ഞതുപോലെ തന്നെ, ധ്രുവ പ്രദേശങ്ങളെ കുറിച്ചുള്ള പഠനമില്ലാതെ ചന്ദ്രനെ കുറിച്ചുള്ള എല്ലാ ധാരണകളും അപൂര്‍ണമാണ്. യുഎസും റഷ്യയും നടത്തിയ 60 ഓളം ദൗത്യങ്ങളും ഭൂമധ്യരേഖ മേഖലയെ കേന്ദ്രീകരിച്ചുള്ളതിനാല്‍ തന്നെ, ചന്ദ്രയാന്‍ 1 പോലും വ്യത്യസ്‌തമായാണ് രൂപകല്‍പന ചെയ്‌തിരുന്നത്. അതുകൊണ്ടുതന്നെ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ വെള്ളമുണ്ടെന്ന് കണ്ടെത്തുകയും ചെയ്‌തു. ജലം തണുത്തുറഞ്ഞ് ഐസ്‌ പോലെയാണെന്നും ഉപരിതലത്തില്‍ കണികകള്‍ ചിതറി കിടക്കുയാണെന്നും ആദ്യമായി കണ്ടെത്തി വന്നത് ചന്ദ്രയാനാണെന്നത് നമുക്ക് അഭിമാനമാണ്. ഭാവിയില്‍ ചന്ദ്രനില്‍ നിന്ന് എന്തെങ്കിലും കൊണ്ടുവരണമെങ്കില്‍ നമുക്ക് ജലം ആവശ്യമാണ്. അതുകൊണ്ടുതന്നെ നമ്മുടെ ഗവേഷണങ്ങളെല്ലാം മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്‌തമായി ജലസ്രോതസുകള്‍ക്ക് നേരെയുമാണ്.

  • പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിന് (Propulsion Module) ഒരു ഓര്‍ബിറ്ററായി പ്രവര്‍ത്തിക്കാനാവുമോ? ഷേപ്പിന്‍റെ (Spectro Polarimetry of Habitable Planetary Earth) പ്രത്യേകത എന്താണ്? ചന്ദ്രയാൻ 3 ദൗത്യത്തിൽ ചന്ദ്രയാൻ 2 ഓർബിറ്റർ (Chandrayaan 2 Orbiter) എങ്ങനെയാണ് സഹായകമാവുന്നത്?

പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ വര്‍ഷങ്ങളോളം നിലനില്‍ക്കാന്‍ ആവശ്യമായ ഇന്ധനമുണ്ട്. ചന്ദ്രനില്‍ നിന്നുകൊണ്ട് ഭൂമിയെയും സൗരയൂഥത്തിന് പുറത്തുള്ള മറ്റ് ഗ്രഹങ്ങളെയും ഷേപ്പ് പഠിക്കും. ബഹിരാകാശത്ത് നിന്നും ഭൂമിയെക്കുറിച്ചുള്ള പഠനം ഇതിന് സഹായകമാവും. റോവറില്‍ നിന്ന് ഗ്രൗണ്ട് സ്‌റ്റേഷനിലേക്ക് ലഭിക്കുന്ന സിഗ്നലുകളെ പങ്കുവയ്ക്കുന്നതില്‍ ഒരു കൈമാറ്റക്കാരന്‍റെ വേഷമാണ് ചന്ദ്രയാന്‍ 2 ഓര്‍ബിറ്ററിനുള്ളത്.

Last Updated : Aug 23, 2023, 1:48 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.