ETV Bharat / bharat

Chandrayaan 3 final deboosting Success : ചന്ദ്രനിലെ 'സൂര്യോദയം' കാത്ത് ചന്ദ്രയാന്‍; അവസാന ഡീബൂസ്‌റ്റിങ്ങും വിജയകരം - Indian Space Research Organisation

Chandrayaan 3 All set for soft landing : ചന്ദ്രയാൻ 3 ചന്ദ്രനിൽ നിന്ന് 25 കിലോമീറ്റർ അടുത്തതും 134 കിലോമീറ്റർ ഏറ്റവും അകലെയുമുള്ള ഭ്രമണപഥത്തിലെത്തി. ഓഗസ്‌റ്റ് 23 നാണ് സോഫ്‌റ്റ് ലാൻഡിങ്

Chandrayaan 3 undergoes final deboosting  module to undergo security checks  Chandrayaan 3  Chandrayaan 3 final deboosting  deboosting  isro  ചന്ദ്രയാൻ 3  ഡീബൂസ്‌റ്റിങ്  ഇന്ത്യൻ ബഹിരകാശ ഗവേഷണ കേന്ദ്രം  ചന്ദ്രയാൻ  ഭ്രമണപഥം താഴ്‌ത്തി  സോഫ്‌റ്റ് ലാൻഡിങ്  Indian Space Research Organisation  ഐഎസ്‌ആർഒ
Chandrayaan 3 completed final deboosting
author img

By

Published : Aug 20, 2023, 8:14 AM IST

Updated : Aug 20, 2023, 8:57 AM IST

ന്യൂഡൽഹി : ചന്ദ്രനോട് കൂടുതൽ അടുത്ത് ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 (Chandrayaan 3). ഇന്ന് പുലർച്ചെ ചന്ദ്രയാൻ അതിന്‍റെ രണ്ടാമത്തേയും അവസാനത്തേയും ഡീബൂസ്‌റ്റിങ് (Final Deboosting) വിജയകരമാരമായി പൂർത്തിയാക്കിയതായി ഇന്ത്യൻ ബഹിരകാശ ഗവേഷണ കേന്ദ്രം (Indian Space Research Organisation) അറിയിച്ചു. അവസാന ഭ്രമണപഥം താഴ്‌ത്തലും വിജയകരമായതോടെ ചന്ദ്രയാൻ 3 നിലവിൽ ചന്ദ്രനിൽ നിന്ന് ഏറ്റവും അടുത്ത ദൂരം 25 കിലോമീറ്ററും ഏറ്റവും അകന്ന ദൂരം 134 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലാണ് എത്തിയിട്ടുള്ളത്.

ഓഗസ്‌റ്റ് 23 ഇന്ത്യൻ സമയം വൈകിട്ട് 5.45 നാണ് പേടകത്തിന്‍റെ സോഫ്‌റ്റ് ലാൻഡിങ് (Soft Landing) പ്രതീക്ഷിക്കുന്നത്. നിലവിൽ സോഫ്‌റ്റ് ലാൻഡിങ് നടപടികൾക്കായി ചന്ദ്രനിലെ സൂര്യോദയത്തിനായുള്ള കാത്തിരിപ്പിലാണ് ഐഎസ്‌ആർഒ (ISRO). ഓഗസ്‌റ്റ് 18 നാണ് ചന്ദ്രയാൻ 3 അതിന്‍റെ ആദ്യത്തേതും നിർണായകവുമായ ഡീബൂസ്‌റ്റിങ് വിജയകരമായി നടത്തിയത്.

  • Chandrayaan-3 Mission:
    The Lander Module (LM) health is normal.

    LM successfully underwent a deboosting operation that reduced its orbit to 113 km x 157 km.

    The second deboosting operation is scheduled for August 20, 2023, around 0200 Hrs. IST #Chandrayaan_3#Ch3 pic.twitter.com/0PVxV8Gw5z

    — ISRO (@isro) August 18, 2023 " class="align-text-top noRightClick twitterSection" data=" ">

ഇതിലൂടെ വിക്രം മൊഡ്യൂൾ ചന്ദ്രനിൽ നിന്നും 113 കിലോമീറ്റർ ഏറ്റവും അടുത്ത ദൂരവും 157 കിലോമീറ്റർ ഏറ്റവും അകന്ന ദൂരവുമുള്ള ഭ്രമണപഥത്തിലേക്കാണ് ഇറങ്ങിയത്. പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപ്പെട്ട് യാത്ര തുടരുന്ന വിക്രം ലാൻഡൽ നിലവിൽ ആസൂത്രണം ചെയ്‌ത അതേ നിലയിലാണ് മുന്നോട്ട് നീങ്ങുന്നത്. ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍റെ പ്രധാന ലക്ഷ്യങ്ങൾ ചന്ദ്രോപരിതലത്തിലെ സോഫ്‌റ്റ് ലാൻഡിങ്, റോവറിന്‍റെ കൃത്യമായ പ്രവർത്തനം, ചന്ദ്രനിൽ നടത്താനുദ്ദേശിക്കുന്ന ശാസ്‌ത്രീയ പരീക്ഷണങ്ങൾ എന്നിവയാണ്.

സോഫ്‌റ്റ് ലാൻഡിങ് വിജയകരമായി പൂര്‍ത്തിയാക്കിയാൽ ഏകദേശം നാല് മണിക്കൂറിന് ശേഷം വിക്രം ലാൻഡറിൽ നിന്ന് റോവർ പ്രഗ്യാൻ വേർപെട്ട് രണ്ട് മൊഡ്യൂളും പ്രത്യേകമായി ചാന്ദ്ര ഭ്രമണപഥത്തിൽ സഞ്ചരിക്കും. 250 കോടി രൂപയാണ് ചന്ദ്രയാൻ 3ന്‍റെ അംഗീകൃത ചെലവ്. 2019ൽ ചന്ദ്രയാൻ 2 നേരിട്ട പരാജയം ചന്ദ്രോപരിതലത്തിലെ സോഫ്‌റ്റ് ലാൻഡിങ് ആയിരുന്നു.

30 കിലോമീറ്ററിനും 100 കിലോമീറ്ററിനുമിടയിൽ വച്ച് ചന്ദ്രയാൻ 2 ന്‍റെ വേഗത നിയന്ത്രിക്കാനാകാതെ വരികയും പേടകം ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങുകയുമായിരുന്നു. അതിനാൽ ഓഗസ്‌റ്റ് 23 ഇന്ത്യയെയും ഐഎസ്‌ആർഒയേയും സംബന്ധിച്ച് നിർണായകമാണ്. ജൂലൈ 14 നാണ് ചന്ദ്രയാൻ ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് കുതിച്ചുയർന്നത്.

Also Read : Chandrayaan three Ready for Second Deboost : 'ഇനി എല്ലാം അതിനിര്‍ണായകം'; വൈകാതെ രണ്ടാം ഡീബൂസ്‌റ്റ്, മൂന്നാംനാള്‍ സോഫ്‌റ്റ് ലാന്‍ഡിങ്

തുടർന്ന് ഓഗസ്‌റ്റ് അഞ്ചിന് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്‍റെ ഭ്രമണപഥത്തിലേയ്‌ക്ക് പ്രവേശിച്ചു. തുടർച്ചയായി അഞ്ച് തവണ ഭ്രമണപഥം താഴ്‌ത്തിയ ചന്ദ്രയാൻ ഓഗസ്‌റ്റ് ഏഴിന് ചന്ദ്രനെ കുറിച്ചുള്ള ആദ്യ ചിത്രങ്ങൾ പുറത്തുവിട്ടു. അതേസമയം, ലാൻഡിങ്ങിൽ പേടകത്തിന്‍റെ ദിശ ശരിയായി ഇരിക്കുകയാണ് പ്രധാനമെന്ന് ഐഎസ്‌ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു.

Last Updated : Aug 20, 2023, 8:57 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.