ബോളിവുഡ് താരസുന്ദരി കങ്കണ റണാവത്തും (Kangana Ranaut) തെന്നിന്ത്യന്‍ സൂപ്പര്‍ താരം രാഘവ ലോറന്‍സും (Raghava Lawrence) കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ചന്ദ്രമുഖി 2' (Chandramukhi 2) കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ 'ചന്ദ്രമുഖി 2' ബോക്‌സോഫിസ് കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ് (Chandramukhi 2 Box Office Collection).
പ്രദര്‍ശന ദിനത്തില്‍ 7.5 കോടി രൂപയാണ് 'ചന്ദ്രമുഖി 2' നേടിയത് (Chandramukhi 2 First Day Collection). ആദ്യ ദിനം എല്ലാ ഭാഷകളില്‍ നിന്നും മികച്ച സംഖ്യകളാണ് ഈ ഹൊറര്‍ കോമഡി ചിത്രം കലക്‌ട് ചെയ്‌തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ ചിത്രത്തിന് ആദ്യ ദിനത്തില്‍ 51.90 ശതമാനമായിരുന്നു ഒക്യുപന്‍സി നിരക്ക്. അതേസമയം തെലുഗു ഹിന്ദി ഷോകള്‍ക്ക് തിയേറ്ററുകളില്‍ യഥാക്രമം 42.65 ശതമാനവും 12.77 ശതമാനവും ആയിരുന്നു ഒക്യുപന്‍സി നിരക്ക്.
- " class="align-text-top noRightClick twitterSection" data="">
'ദി വാക്‌സിൻ വാർ' (The Vaccine War), 'ഫുക്രി 3' (Fukrey 3) എന്നീ രണ്ട് ബോളിവുഡ് ചിത്രങ്ങള്‍ക്കൊപ്പമാണ് 'ചന്ദ്രമുഖി 2' തിയേറ്ററുകളില്‍ എത്തിയത്. ഈ റിലീസ് ദിനം (സെപ്‌റ്റംബര്‍ 28) ഇന്ത്യയിലെ ഏതാനും സംസ്ഥാനങ്ങളില്‍ നബി ദിനം (Eid e Milad), ഗണപതി വിസര്‍ജന്‍ (Ganpati Visarjan) എന്നീ പൊതു അവധി ദിനം കൂടിയായിരുന്നു. ഇതും സിനിമയുടെ കലക്ഷന് ഗുണം ചെയ്‌തു.
2005ല്‍ രജനികാന്തും ജ്യോതികയും (Rajinikanth and Jyothika) അഭിനയിച്ച 'ചന്ദ്രമുഖി'യുടെ രണ്ടാം ഭാഗമാണ് പി വാസു സംവിധാനം ചെയ്‌ത 'ചന്ദ്രമുഖി 2'. 2005 ലെ തമിഴ് ബ്ലോക്ക്‌ബസ്‌റ്റര്‍ ഹൊറർ കോമഡി ചിത്രമായിരുന്നു 'ചന്ദ്രമുഖി'. 'ചന്ദ്രമുഖി 2'ന്‍റെ റിലീസിന് മുന്നോടിയായി, രാഘവ ലോറന്‍സ് രജനികാന്തിന്‍റെ അനുഗ്രഹം തേടിയത് മാധ്യമശ്രദ്ധ നേടിയിരുന്നു.
രാജ കൊട്ടാരത്തിലെ നര്‍ത്തകി ചന്ദ്രമുഖിയുടെ (Chandramukhi) കഥാപാത്രത്തെയാണ് ചിത്രത്തില്‍ കങ്കണ അവതരിപ്പിക്കുന്നത്. സൗന്ദര്യത്തിനും നൃത്ത വൈദഗ്‌ധ്യത്തിനും പേരുകേട്ട നര്‍ത്തകിയാണ് ചന്ദ്രമുഖി. അതേസമയം വേട്ടയ്യന്‍ രാജ എന്ന കഥാപാത്രത്തെയാണ് രാഘവ ലോറന്‍സ് (King Vettaiyan Raja) അവതരിപ്പിക്കുന്നത്.
നേരത്തെ സെപ്‌റ്റംബർ 15നാണ് 'ചന്ദ്രമുഖി 2'ന്‍റെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാൽ സിനിമയുടെ റിലീസ് സെപ്റ്റംബർ 28ലേക്ക് നീട്ടി വയ്‌ക്കുകയായിരുന്നു. ഓസ്‌കര്‍ ജേതാവ് എംഎം കീരവാണിയാണ് (MM Keeravani) ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്.
സിനിമയുടെ റിലീസിന് മുമ്പ് തന്നെ 'ചന്ദ്രമുഖി 2' ലെ ഗാനങ്ങള്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ 'തോരി ബോരി' ഗാനം (Thori Bori song), കങ്കണയുടെ ഡാന്‍സ് നമ്പര്‍ 'സ്വാഗതാഞ്ജലി' (Kangana s dance number Swagathaanjali), രാഘവ ലോറന്‍സിന്‍റെ ഡാന്‍സ് നമ്പര്‍ 'മൊരുണിയെ' (Raghava Lawrence s dance number Moruniye) എന്നീ ഗാനങ്ങള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.