ETV Bharat / bharat

സ്‌കില്‍ ഡെവലപ്‌മെന്‍റ്‌ അഴിമതി കേസ്‌ : ചന്ദ്രബാബു നായിഡുവിന്‌ ജാമ്യം അനുവദിച്ച്‌ ആന്ധ്രാപ്രദേശ് ഹൈക്കോടതി - എൻ ചന്ദ്രബാബു നായിഡു അറസ്റ്റില്‍

Skill Development scam case : സ്‌കില്‍ ഡെവലപ്‌മെന്‍റ്‌ നടപ്പാക്കിയതിൽ അഴിമതി നടത്തിയെന്ന കേസിൽ ടിഡിപി അധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡുവിന്‌ ആന്ധ്രാപ്രദേശ് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

Chandrababu Naidu granted bail  Skill Development scam case  N Chandrababu Naidu  സ്‌കില്‍ ഡെവലപ്‌മെന്‍റ്‌ അഴിമതി  നൈപുണ്യ വികസന പദ്ധതി  എൻ ചന്ദ്രബാബു നായിഡു  തെലുങ്കുദേശം പാർട്ടി  Telugu Desam Party  ആന്ധ്രാപ്രദേശ് ഹൈക്കോടതി ജാമ്യം അനുവദിച്ചു  High Court of Andhra Pradesh has granted bail  Anti Corruption Bureau  Crime Investigation Department  requires appearance before ACB Court
Skill Development scam case
author img

By ETV Bharat Kerala Team

Published : Nov 20, 2023, 5:56 PM IST

അമരാവതി : സ്‌കില്‍ ഡെവലപ്‌മെന്‍റ്‌ അഴിമതി കേസിൽ (Skill Development scam case) ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുഗുദേശം പാർട്ടി (Telugu Desam Party - TDP) ദേശീയ അധ്യക്ഷനുമായ എൻ ചന്ദ്രബാബു നായിഡുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു (Chandrababu Naidu granted bail). ഇതോടെ നവംബർ 28 ന് നായിഡു രാജമുണ്ട്രി ജയിലിലേക്ക് തിരികെ പോകേണ്ടതില്ല. അതേസമയം നവംബർ 30 ന് അഴിമതി വിരുദ്ധ ബ്യൂറോ കോടതിയിൽ (Anti-Corruption Bureau - ACB) ഹാജരാകണമെന്ന് ഉത്തരവിട്ടിട്ടുമുണ്ട്.

തന്‍റെയോ പാർട്ടിയുടെയോ അക്കൗണ്ടിലേക്ക് പണം വകമാറ്റിയതിന്‍റെ തെളിവുകളില്ലാതെ കുറ്റകൃത്യത്തിൽ പങ്കാളിയാണെന്ന് പറയാനാകില്ലെന്നായിരുന്നു നായിഡുവിന്‍റെ വാദം. ഇതിനുപുറമെ, എല്ലാ സബ് കോൺട്രാക്‌ടുകളുടെയും ഉത്തരവാദിത്തം ഹര്‍ജിക്കാരനല്ലെന്നുമുള്ള അദ്ദേഹത്തിന്‍റെ വാദത്തോടും കോടതി യോജിച്ചു. ഇടപാടുകളില്‍ നടന്ന വ്യതിയാനങ്ങൾ ഹര്‍ജിക്കാരനെ ഉദ്യോഗസ്ഥർ അറിയിച്ചതായി പ്രഥമദൃഷ്‌ട്യാ സൂചനയില്ലെന്നും ജസ്റ്റിസ് ടി. മല്ലികാർജുന റാവു ജാമ്യ ഉത്തരവിൽ വ്യക്തമാക്കി.

ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റിനെ (Crime Investigation Department - CID) പ്രതിനിധീകരിച്ച അഡീഷണൽ അഡ്വക്കേറ്റ് ജനറൽ പി. സുധാകർ റെഡ്ഡിയുടെയും നായിഡുവിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്രയുടെയും വാദങ്ങള്‍ കേട്ട ശേഷമായിരുന്നു ജാമ്യ ഉത്തരവ്.

നായിഡുവിന് ജാമ്യം നൽകുന്നതിനെ സുധാകർ റെഡ്ഡി ശക്തമായി എതിർത്തു. മുൻ മുഖ്യമന്ത്രി സാക്ഷികളെ സ്വാധീനിക്കാനും നടന്നുകൊണ്ടിരിക്കുന്ന അന്വേഷണം തടസ്സപ്പെടുത്താനും സാധ്യതയുണ്ട്. ആരോഗ്യപരമായ കാരണങ്ങള്‍ പറഞ്ഞ് നായിഡു നാലാഴ്‌ചത്തെ ജാമ്യത്തിന് ഏര്‍പ്പെടുത്തിയ വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടെന്നും റെഡ്ഡി ആരോപിച്ചു.

ഹവാല ഇടപാടുകളിലൂടെ ചില ബാങ്ക് അക്കൗണ്ടുകളില്‍ അനധികൃത പണം (Illegal money) നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണസംഘം വാദിച്ചു. എന്നാല്‍ 2018ൽ അന്വേഷണം ആരംഭിച്ചത്‌ മുതൽ, കൃത്യമായ തെളിവുകൾ ഹാജരാക്കുന്നതിൽ സിഐഡി പരാജയപ്പെട്ടുവെന്ന് ലൂത്ര, അന്വേഷണസംഘത്തിന്‍റെ വാദങ്ങളെ എതിർത്തു. പൊതുതെരഞ്ഞെടുപ്പ് സമയത്ത് നായിഡുവിനെ പ്രതിക്കൂട്ടിലാക്കാനാണ് ഫൊറൻസിക് റിപ്പോർട്ട് തയ്യാറാക്കിയതെന്നും അദ്ദേഹം വാദിച്ചു.

ALSO READ: ചന്ദ്രബാബു നായിഡുവിന്‌ ലഭിച്ച ഇടക്കാല ജാമ്യം, ജയിലിന് പുറത്ത് ടിഡിപി അധ്യക്ഷന് വന്‍ സ്വീകരണവുമായി അണികള്‍

സ്‌കില്‍ ഡെവലപ്‌മെന്‍റ്‌ അഴിമതി കേസുമായി ബന്ധപ്പെട്ട് സെപ്‌റ്റംബർ 9 ന് അറസ്റ്റിലായ നായിഡു ഒക്ടോബർ 31 വരെ റിമാൻഡിലായിരുന്നു. തുടര്‍ന്ന് വൈദ്യചികിത്സ തേടുന്നതിനായി കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. നവംബർ 28 ന് ജാമ്യം അവസാനിക്കാനിരിക്കെയാണ് പുതിയ ഉത്തരവ്. അതേസമയം സിഐഡി എഫ്‌ഐആർ റദ്ദാക്കണമെന്ന നായിഡുവിന്‍റെ ഹർജിയിൽ സുപ്രീം കോടതി വിധി പറയാനിരിക്കുകയുമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.