ചണ്ഡീഗഢ്: സ്ഥാനാരോഹണച്ചടങ്ങില്‍ പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ച പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ രാജ വാറിംഗിന് ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ 29,000 രൂപ പിഴ ചുമത്തി. ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷന്റെ അനുമതിയില്ലാതെയാണ് ചടങ്ങില്‍യി പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചത്. ഇതേത്തുടർന്നാണ് നഗരസഭ ഈ പിഴ ചുമത്തിയത്.
10 ദിവസത്തിനകം പിഴത്തുക കെട്ടിവക്കാനാണ് നിർദേശം. പരിപാടിക്കായി റോഡിന് നടുവിലും കവലകളിലും കോൺഗ്രസ് പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചിരുന്നു. ഒരാള്‍ മൊബൈൽ ഫോണിൽ നഗരസഭ കമ്മിഷനു പരാതി നൽകിയതിനെ തുടർന്ന് പോസ്റ്ററുകളും ബാനറുകളും നഗരസഭാ അധികൃതർ പിടിച്ചെടുത്തു. പരസ്യ നിയന്ത്രണ നിയമപ്രകാരം ചണ്ഡീഗഢിൽ ഇത്തരം പോസ്റ്ററുകളും ബാനറുകളും പാടില്ലെന്ന നിര്‍ദശം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കോൺഗ്രസ് അധ്യക്ഷനെതിരെ പിഴ ചുമത്തിയത്.
Also Read പഞ്ചാബിൽ കോൺഗ്രസിനെ നയിക്കാൻ അമരീന്ദർ സിങ് രാജ ; പർത്തപ് സിങ് ബജ്‌വ നിയമസഭാകക്ഷി നേതാവ്