ഛണ്ഡിഗഡ്: ഛണ്ഡിഗഡിൽ 89 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഛണ്ഡിഗഡിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 17246 ആയി ഉയർന്നു. 1115 പേർ ചികിത്സയിൽ തുടരുമ്പോൾ മരണസംഖ്യ 274 ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ചണ്ഡീഗഡിൽ വെള്ളിയാഴ്‌ച 106 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു.
ഇന്ത്യയിൽ 41,322 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 4,54,940 ആയി ഉയർന്നു. ആകെ 87,59,969 പേർ രോഗമുക്തി നേടി. 485 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1,36,200 ആയി.