ഡെറാഡൂണ്‍: ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ ദുരന്തത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 67 ആയി. തപോവന്‍ ടണലില്‍ നടത്തിയ തെരച്ചിലില്‍ അഞ്ച് മൃതശരീരങ്ങള്‍ കൂടി കണ്ടെടുത്തു. സംസ്ഥാന പൊലീസ് മേധാവി അശോക് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐടിബിപിയും ദേശീയ ദുരന്ത നിവാരണ സേനയും മറ്റും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്.
ഫെബ്രുവരി ഏഴിനാണ് ദുരന്തമുണ്ടായത്. മഞ്ഞുമല ഇടിഞ്ഞതിനെ തുടര്‍ന്ന് മുറെന്‍ഡയില്‍ രൂപപെട്ട തടാകത്തിന് സമീപം ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ബേസ് ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. ചമോലി ദുരന്തത്തെ കുറിച്ച് വിശദാന്വേഷണം നടത്താനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം.