ETV Bharat / bharat

ചമോലി ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെടുത്തു

ഫെബ്രുവരി ഏഴിനാണ് ചമോലിയിൽ ഹിമപാതം ഉണ്ടായത്.

Chamoli  Chamoli latest news  Chamoli disaster latest news  Another body recovered in Chamoli disaster  One more body found from Tapovan Tunnel  ചമോലി ദുരന്തം  ചമോലി ദുരന്തം മൃതദേഹം കണ്ടെടുത്തു  പൗരി ഗർവാളിലെ ലാൽ കോട്ട്  ഉത്തരാഖണ്ഡ് ഹിമപാതം  Chamoli disaster  Chamoli disaster body recovered  Tapovan tunnel
ചമോലി ദുരന്തം മൃതദേഹം കണ്ടെടുത്തു
author img

By

Published : May 10, 2021, 6:45 AM IST

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലിയിൽ ഉണ്ടായ ഹിമപാതത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. പൗരി ഗർവാളിലെ ലാൽ കോട്ട് സ്വദേശിയായ ധീരേന്ദ്രന്‍റെ മകൻ ഹർഷയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ഞായറാഴ്‌ച എൻ‌ഡി‌ആർ‌എഫ് തപോവൻ തുരങ്കത്തിൽ നടത്തിയ തെരച്ചിലിലാണ് ഹർഷയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു. ഹിമപാതത്തിൽ കാണാതായ 204 പേരിൽ 82 പേരുടെ മൃതദേഹങ്ങളും 35 മനുഷ്യാവയവങ്ങളും കണ്ടെടുത്തു. ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങളിൽ 49 എണ്ണം തിരിച്ചറിഞ്ഞിട്ടുണ്ട്.

ഫെബ്രുവരി ഏഴിനാണ് തപോവൻ-റെനി പ്രദേശത്ത് ഹിമപാതം ഉണ്ടാകുകയും അളകനന്ദ, ദൗളി ഗംഗ നദികള്‍ കരകവിഞ്ഞ് ഒഴുകി വൻ ദുരന്തം ഉണ്ടാകുകയും ചെയ്‌തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.