റായ്‌പൂർ: കൊവിഡ് വാക്സിനേഷൻ ഉപയോഗത്തിന് ഛത്തീസ്‌ഗഡിന് മുൻഗണന നൽകണമെന്ന് ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. കൊവിഡ് വാക്സിൻ ഉപയോഗത്തിനായി അംഗീകരിക്കുമ്പോൾ ഗോത്രവർഗ ആധിപത്യമുള്ള സംസ്ഥാനമായതിനാൽ ഛത്തീസ്ഗഡിന് മുൻഗണന നൽകണമെന്നും ആദ്യ ഘട്ടം നടപ്പാക്കാൻ ഛത്തീസ്ഗഡ് പൂർണമായും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ട വാക്സിൻ സൗജന്യമായി അനുവദിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
പകർച്ചവ്യാധി ജനങ്ങൾക്കിടയിൽ ആശങ്ക വർധിപ്പിക്കാൻ കാരണമായി. ഓരോ വ്യക്തിയുടേയും ആരോഗ്യം ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണ്. അതിനാൽ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.