ഹൈദരാബാദ് (തെലങ്കാന): ബൊമ്മലരാമരം ജില്ലയിലെ യാദാദ്രി ഭുവനഗിരിയില്‍ നിന്നും ചരിത്രാതീത കാലത്തിന് മുമ്പുള്ള അവശേഷിപ്പുകള്‍ കണ്ടെത്തി. തെലങ്കാനയില്‍ നിന്നുള്ള ഒരു സംഘം ചരിത്രകാരന്മാരാണ് ശിലാചിത്രങ്ങള്‍ കണ്ടെത്തിയത്. കണ്ടെത്തിയ 70 ശിലാചിത്രങ്ങളില്‍ 35 എണ്ണം സംഘത്തിന് തിരിച്ചറിയാനായിട്ടുണ്ട്.
30 അടി ഉയരത്തിലുള്ള ശിലാചിത്രങ്ങള്‍ക്ക് മുകളില്‍ കയറി സംഘത്തലവനായ ശ്രീരാമോജു ഹരഗോപാൽ നടത്തിയ പരിശോധനയിലാണ് ചിത്രങ്ങള്‍ തിരിച്ചറിയാനായത്. മേഖലയിലെ 30 അടി ഉയരമുള്ള കുന്നിലുള്ള ഒരു ഗുഹയില്‍ ചവിട്ടുപടികളില്‍ ചുവന്ന കൊത്തുപണികളും കണ്ടെത്താന്‍ സംഘത്തിനായി. വെങ്കിടേശ്വര ക്ഷേത്രമായിട്ടാണ് സമീപവാസികള്‍ ഈ ഗുഹയെ കണക്കാക്കുന്നത്.
എന്നാല്‍ ഇതിലെ കൊത്തുപണികളെല്ലാം അവ്യക്തമാണെന്നും ശ്രീരാമോജു ഹരഗോപാൽ പറഞ്ഞു. ഇവിടെ മറ്റൊരിടത്ത് നാല് കാട്ടുപന്നികളും രണ്ട് പുരുഷന്മാരും കുതിരയെ പോലുള്ള ഒരു മൃഗവുള്ള ശിലാചിത്രങ്ങള്‍ കൂടി സംഘത്തിന് കണ്ടെത്താനായി. ഗുഹയില്‍ നിന്നും സൂക്ഷ്മ ജീവ ഉപകരണങ്ങളും ലഭിച്ചിട്ടുണ്ട്.
ഗുഹയ്ക്കടുത്തായി ശവ കുടീരങ്ങളും കണ്ടെത്താന്‍ സംഘത്തിനായി. ഇവിടെ കണ്ടെത്തിയ ഉപകരണങ്ങൾ, ശിലാചിത്രങ്ങളുടെ ശൈലി, അവയിലെ വസ്തുക്കൾ എന്നിവയെ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിലാണ് ഇവയെല്ലാം ചരിത്രാതീത കാലത്തിന് മുമ്പുള്ള അവേശഷിപ്പുകളാണെന്ന നിഗമനത്തിലെത്താന്‍ സാധിച്ചതെന്നും ശ്രീരാമോജു ഹരഗോപാൽ വ്യക്തമാക്കി.