ETV Bharat / bharat

യുക്രൈനിലെ 60% ഇന്ത്യാക്കാരെയും ഒഴിപ്പിച്ചു, കേരള ഹൈക്കോടതിയോട് കേന്ദ്ര സര്‍ക്കാര്‍

author img

By

Published : Mar 2, 2022, 3:46 PM IST

യുക്രൈനിൽ കുടുങ്ങിയ ബാക്കിയുള്ളവരെ ഒഴിപ്പിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും കേരള ഹൈക്കോടതിയോട് കേന്ദ്രത്തിന്‍റെ വിശദീകരണം.

Indian nationals in Ukraine safely evacuated Centre to Kerala HC  centres explanation to kerala hc on Ukraine evacuation  Ukraine evacuation of Indian nationals  central governments explanation to kerala high court on Ukraine evacuation of Indian nationals  ഒഴിപ്പിക്കൽ കേരള ഹൈക്കോടതിയോട് കേന്ദ്രം  കേരളാ ഹൈക്കോടതിക്ക് കേന്ദ്ര സർക്കാർ വിശദീകരണം  യുക്രൈനിൽ കുടുങ്ങിയ 60 ശതമാനം ഇന്ത്യക്കാരെയും ഒഴിപ്പിച്ചു  യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാർ  റഷ്യ യുക്രൈൻ യുദ്ധം  റഷ്യ യുക്രൈൻ ആക്രമണം  റഷ്യ യുക്രൈൻ അധിനിവേശം  Ukraine russia invasion  Ukraine russia attack  Ukraine russia conflict  Ukraine russia war  india students stranded in ukraine
യുക്രൈനിൽ കുടുങ്ങിയ 60 ശതമാനം ഇന്ത്യക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു: കേരള ഹൈക്കോടതിയോട് കേന്ദ്രം

എറണാകുളം: റഷ്യ - യുക്രൈൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ യുക്രൈനിൽ കുടുങ്ങിയ വിദ്യാർഥികളടക്കം 20,000 ഇന്ത്യൻ പൗരരിൽ 60 ശതമാനം പേരെയും ഒഴിപ്പിച്ചതായും ബാക്കിയുള്ളവരെ ഒഴിപ്പിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും കേരള ഹൈക്കോടതിയോട് കേന്ദ്രത്തിന്‍റെ വിശദീകരണം.

ഹര്‍ജി നല്‍കിയത് അഡ്വക്കേറ്റ്സ് അസോസിയേഷൻ

യുക്രൈനിൽ കുടുങ്ങിയ മലയാളി വിദ്യാർഥികളെ സുരക്ഷിതമായും വേഗത്തിലും നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് കേന്ദ്രസർക്കാരിന്‍റെ വിശദീകരണം. ഇതിലെ രണ്ട് അംഗങ്ങളുടെ മക്കൾ യുക്രൈനിൽ കുടുങ്ങിക്കിടക്കുകയാണ്. അതേസമയം ഹർജിയിൽ പരാമർശിച്ചിരിക്കുന്ന വിദ്യാർഥികൾ ഹംഗറിയിലേക്ക് കടന്നതായും നിലവിൽ സുരക്ഷിതരാണെന്നും പരാതിക്കാർ ബുധനാഴ്‌ച കോടതിയെ അറിയിച്ചു. എന്നാലും, മക്കൾ നാട്ടിലെത്തും വരെ തങ്ങൾക്ക് ആശങ്കകള്‍ ഉണ്ടെന്നും അവർ കോടതിയെ ബോധിപ്പിച്ചു. കേസിൽ വാദം കേൾക്കുന്നത് കോടതി വ്യാഴാഴ്‌ചയിലേക്ക് മാറ്റി.

കേരള ഹൈക്കോടതിക്ക് കേന്ദ്രത്തിന്‍റെ വിശദീകരണം

റൊമാനിയ, പോളണ്ട്, ഹംഗറി മുതലായ അയൽ രാജ്യങ്ങൾ വഴി യുക്രൈൻ കടന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ വാണിജ്യ വിമാനങ്ങൾക്ക് പുറമെ ഇന്ത്യൻ വ്യോമസേന വിമാനങ്ങളും 'ഓപ്പറേഷൻ ഗംഗ'യുടെ കീഴിൽ പ്രവർത്തിക്കുകയാണെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

യുദ്ധം രൂക്ഷമായ ഖാർകിവിൽ ഷെല്ലാക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ മേഖലയിലെ സ്ഥിതിഗതികൾ അസ്ഥിരമാണ്. അതിനാൽ ഇവിടെ കുടുങ്ങിയ വിദ്യാർഥികൾ സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും സർക്കാർ നിർദേശിച്ചു. സാഹചര്യങ്ങൾ മെച്ചപ്പെടുമ്പോൾ ഖാർകിവിലെ വിദ്യാർഥികളെ അനുയോജ്യമായ രീതിയിൽ മുൻഗണനാക്രമത്തിൽ ഒഴിപ്പിക്കും. കീവിലെ തങ്ങളുടെ മിഷൻ ടീം മിക്ക വിദ്യാർഥികളുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. കൂടാതെ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ യുക്രൈൻ അധികൃതരോട് അഭ്യർഥിച്ചിട്ടുള്ളതായും അസിസ്റ്റന്‍റ് സോളിസിറ്റർ ജനറൽ മനു എസ് മുഖേന കോടതിയിൽ സമർപ്പിച്ച പ്രസ്താവനയിൽ സർക്കാർ പറഞ്ഞു.

യുക്രൈനിലെ ഇന്ത്യൻ പൗരരോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ഫെബ്രുവരി 15 മുതൽ വിദേശകാര്യ മന്ത്രാലയം നിർദേശങ്ങൾ പുറപ്പെടുവിക്കുന്നുണ്ടെന്നും തുടർന്ന് യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ 'ഓപ്പറേഷൻ ഗംഗ' ആരംഭിച്ചതായും പ്രസ്താവനയിൽ കേന്ദ്രം പറഞ്ഞു. ഫെബ്രുവരി 16 മുതൽ 23 വരെ ഏകദേശം 4,000 ഇന്ത്യക്കാർ വാണിജ്യ വിമാനങ്ങളിൽ ഇന്ത്യയിലേക്ക് മടങ്ങി. തുടർന്ന് മാർച്ച് ഒന്ന് വരെ, 15 വിമാനങ്ങളിലായി ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ ബാക്കിയുള്ള ഇന്ത്യൻ പൗരരെ തിരികെ കൊണ്ടുവരാൻ 26 വിമാനങ്ങൾ കൂടി ആസൂത്രണം ചെയ്തിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

നിലവിൽ ഏകദേശം 7,000 മുതൽ 8,000 വരെ ഇന്ത്യൻ പൗരർ യുക്രൈനിൽ, പ്രധാനമായും രാജ്യത്തിന്‍റെ കിഴക്കൻ മേഖലകളിൽ അവശേഷിക്കുന്നുണ്ട്. ഇവരെ എത്രയും വേഗം തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തിവരുന്നുവെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

ALSO READ: ഇന്ത്യൻ പൗരര്‍ക്ക് പോളണ്ട് അതിർത്തിയിൽ പുതിയ പ്രവേശന മാര്‍ഗം ; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.