ലക്‌നൗ: ഡല്‍ഹിയില്‍ കര്‍ഷക പ്രതിഷേധം തുടരുന്നതിനിടെ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ്. പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന കര്‍ഷകരുടെ ഐക്യം ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്രമെന്ന് കോണ്‍ഗ്രസ് നേതാവ് പിഎല്‍ പുനിയ വ്യക്തമാക്കി. 20 ദിവസമായി കര്‍ഷക പ്രതിഷേധം തുടരുകയാണെന്നും കേന്ദ്രമൊഴികെ രാജ്യത്തെ ജനങ്ങള്‍ എല്ലാവരും കര്‍ഷകരെ പിന്തുണക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
ബിജെപിയും കേന്ദ്രസര്‍ക്കാരും കര്‍ഷക പ്രതിഷേധത്തിന്‍റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പിഎല്‍ പുനിയ ആരോപിച്ചു. പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന കര്‍ഷകരുടെ ഐക്യം തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷകരുടെ നിരാഹാര സമരം വിജയമായിരുന്നുവെന്നും ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ അജണ്ടയുമായും സഹകരിക്കാതിരിക്കാനാണ് കര്‍ഷകരുടെ ശ്രമമെന്നും പിഎല്‍ പുനിയ കൂട്ടിച്ചേര്‍ത്തു.
കര്‍ഷകരുടെ താല്‍പര്യത്തിനനുസരിച്ചാണ് ഈ പ്രതിഷേധമെന്നും കോണ്‍ഗ്രസ് നേതാവ് വ്യക്തമായി. കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നവംബര്‍ 26 മുതല്‍ ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ കര്‍ഷകര്‍ പ്രതിഷേധം നടത്തുകയാണ്. പ്രശ്‌നം പരിഹരിക്കുന്നതിനായി കര്‍ഷകരുമായി കേന്ദ്രം നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു.