ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 56 ലക്ഷത്തിലധികം വാക്‌സിൻ ഡോസുകൾ നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 56,70,350 ലധികം വാക്‌സിൻ ഡോസുകളാണ് സംസ്ഥാനങ്ങൾക്കും യുടികൾക്കും നൽകുക.
ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 2,18,28,483 വാക്‌സിൻ ഡോസുകൾ ഇപ്പോഴും സംസ്ഥാനങ്ങളിലും യുടികളിലും ലഭ്യമാണ്. ഇതുവരെ 27,28,31,900 വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും യുടികൾക്കും സൗജന്യമായി നൽകി. പാഴാക്കിയ വാക്‌സിൻ ഉൾപ്പെടെ ഇതുവരെ 25,10,03,417 ഡോസുകൾ ഉപയോഗിച്ചു.
ALSO READ: രാജ്യത്ത് 67,208 പേര്‍ക്ക് കൂടി കൊവിഡ്, 2,330 മരണം
രാജ്യവ്യാപകമായി വാക്സിനേഷൻ ഡ്രൈവ് പ്രകാരം 26,55,19,251 വാക്സിൻ ഡോസുകൾ ഇതുവരെ നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാർച്ച് ഒന്ന് മുതൽ 45 മുതൽ 60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിൻ നൽകി. ഏപ്രിൽ ഒന്നിന് 45 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്‌സിൻ നൽകി. 18നും 44നും ഇടയിൽ പ്രായമായവർക്കുള്ള വാക്‌സിനേഷൻ ഡ്രൈവ് മെയ് ഒന്നിന് ആരംഭിച്ചു.