ETV Bharat / bharat

Delhi Services Bill| ഡൽഹി സേവന ബിൽ ലോക്‌സഭയിൽ, ഡൽഹിയുമായി ബന്ധപ്പെട്ട് ഏത് നിയമം നടപ്പാക്കാനും പാർലമെന്‍റിന് അധികാരമുണ്ടെന്ന് അമിത് ഷാ

ഡൽഹി സർക്കാരിൽ നിന്ന് ലെഫ്‌. ഗവർണറിലേക്ക് അധികാരം കൈമാറുന്ന ഡൽഹി സേവന ബില്‍ കേന്ദ്രം ലോക്‌സഭയിൽ അവതരിപ്പിച്ചു

Delhi Ordinance Bill  ഡൽഹി ഓർഡിനൻസ്  ഡൽഹി സേവന ബില്ല്  Delhi Services Ordinance  Delhi Ordinance Bill in Lok Sabha  അരവിന്ദ് കെജ്‌രിവാൾ  ഡൽഹി  അമിത് ഷാ  Amit sha
Delhi Services Bill
author img

By

Published : Aug 1, 2023, 6:15 PM IST

ന്യൂഡൽഹി : ഡൽഹി സംസ്ഥാന സർക്കാരിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റവും നിയമനവുമായി ബന്ധപ്പെട്ട ഓർഡിനൻസിന് പകരം വയ്‌ക്കുന്ന ഡൽഹി സേവന ബില്ല് (Delhi Services bill) കേന്ദ്രം ഇന്ന് ലോക്‌സഭയിൽ അവതരിപ്പിച്ചു. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ബിൽ അവതരിപ്പിച്ചത്. ഇതിനോടൊപ്പം ഉടൻ നിയമ നിർമാണം കൊണ്ടുവരാനുള്ള കാരണങ്ങളെ കുറിച്ചും അദ്ദേഹം ലോക്‌സഭയിൽ പ്രസ്‌താവന നടത്തി.

ഡൽഹിയുമായി ബന്ധപ്പെട്ട് ഏത് നിയമം കൊണ്ടുവരാനും പാർലമെന്‍റിന് ഭരണഘടനപരമായ അധികാരമുണ്ടെന്ന് വിഷയത്തിൽ ആഭ്യന്തര മന്ത്രി അമിത്‌ ഷായും പറഞ്ഞു. അതേസമയം, ജനാധിപത്യമല്ല ഈ ബില്ല് കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ആം ആദ്‌മി പാർട്ടി പ്രതികരിച്ചു. ബില്ലിനെ സഭയിൽ എതിർത്ത കോൺഗ്രസ് എംപി അധീർ രഞ്ജൻ ചൗധരി, ഇത് ഫെഡറൽ സംവിധാനത്തിന്‍റെ ലംഘനമാണെന്നും സുപ്രീം കോടതി ഉത്തരവിന് വിരുദ്ധവും ഡൽഹിയിലെ ലെഫ്‌. ഗവർണരുടെ അധികാര വിപുലീകരണമാണെന്നും കുറ്റപ്പെടുത്തി.

ഉദ്യോഗസ്ഥരുടെ നിയമനവുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക സമിതി രൂപീകരിക്കാനാണ് കേന്ദ്രം ഗവൺമെന്‍റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി ഓർഡിനൻസ് പുറപ്പെടുവിച്ചത്. ഇതിന് പകരമാണ് ബില്ല് അവതരിപ്പിച്ചത്. ഗവൺമെന്‍റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി ബിൽ (Government of National Capital Territory of Delhi (Amendment) Bill) അനുസരിച്ച് ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും കേന്ദ്ര സർക്കാരിന്‍റെ നിയന്ത്രണത്തിലാകും.

സുപ്രീം കോടതി അനുമതി നൽകിയ നാഷണൽ ക്യാപിറ്റൽ സിവിൽ സർവീസ് അതോറിറ്റി പ്രകാരം മുതിർന്ന ഉദ്യോഗസ്ഥരുടെ എല്ലാ സ്ഥലമാറ്റങ്ങളും നിയമനങ്ങളും ഡൽഹി മുഖ്യമന്ത്രി ഉൾപ്പെടുന്ന മൂന്നംഗ സമിതിക്ക് നൽകുന്നതായിരുന്നു. ഡൽഹി മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരാണ് സമിതിയിൽ ഉൾപ്പെട്ടിരുന്നത്. എന്നാൽ, കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ഡൽഹിയിലെ സേവനങ്ങളുടെ നിയന്ത്രണം കൈമാറി ഒരാഴ്‌ച പിന്നിട്ടപ്പോഴാണ് കേന്ദ്ര സർക്കാർ ഡൽഹി ഓർഡിനൻസ് പുറപ്പെടുവിച്ചത്.

also read : Delhi ordinance | 'കേന്ദ്ര ഓർഡിനൻസ് ചീഫ് സെക്രട്ടറിയെ മന്ത്രിസഭയ്‌ക്ക് മുകളിൽ പ്രതിഷ്‌ഠിക്കുന്നതിന് തുല്യം' ; വിമർശനവുമായി കെജ്‌രിവാൾ

പ്രതിഷേധിച്ച് എഎപി : അതേസമയം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഡൽഹി ഓർഡിനൻസിനെ ഡൽഹി മുഖ്യമന്ത്രി കൂടിയായ അരവിന്ദ് കെജ്‌രിവാൾ പ്രതിഷേധിക്കുകയും ഈ ബില്ല് ഡൽഹിയിലെ ജനങ്ങളെ വഞ്ചിക്കുന്നതാണെന്ന് പ്രസ്‌താവിക്കുകയും ചെയ്‌തിരുന്നു. മൂന്ന് തവണ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട കെജ്‌രിവാളിന് അധികാരം നിഷേധിക്കുകയും അതേസമയം തെരഞ്ഞെടുക്കപ്പെടാത്തതും ജനങ്ങൾക്ക് മേൽ നിർബന്ധപൂർവം അടിച്ചേൽപ്പിക്കപ്പെട്ടതുമായ ലെഫ്. ഗവർണർക്ക് എല്ലാ അധികാരം നൽകുകയുമാണ് ഡൽഹി ഓർഡിനൻസ്.

ലെഫ്. ഗവർണറിലൂടെ ഡൽഹിയിലെ എല്ലാ പ്രവർത്തനങ്ങളിലും കേന്ദ്രം കൈകടത്തും. ഇത് കോടതിയലക്ഷ്യമാണെന്നും എഎപി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.