ന്യൂഡൽഹി: സംസ്ഥാനങ്ങളുടെ ദുരന്ത നിവാരണ ഫണ്ടിന്‍റെ (എസ്‌ഡിആർഎഫ്) 2021-22 വർഷത്തേക്കുള്ള കേന്ദ്ര വിഹിതത്തിന്‍റെ ആദ്യ ഗഡുവായ 8873.6 കോടി രൂപ എല്ലാ സംസ്ഥാനങ്ങൾക്കും വിട്ടുകൊടുത്തതായി ധനമന്ത്രാലയം. ഇതിൽ 4436.8 കോടി രൂപ കൊവിഡ് പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാമെന്ന് മന്ത്രാലയം അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്‍റെ ശുപാർശ പ്രകാരമാണ് 8873.6 കോടി രൂപ സംസ്ഥാനങ്ങൾക്ക് വിട്ടുകൊടുത്തത്. സാധാരണ ഗതിയിൽ ആദ്യ ഗഡു ധനകാര്യ കമ്മിഷന്‍റെ ശിപാർശകൾ അനുസരിച്ച് ജൂൺ മാസത്തിലാണ് ദുരന്ത നിവാരണ കമ്മിഷന്‍ പുറത്തിറക്കുന്നത്.
നടപടിക്രമങ്ങളിൽ ഇളവ് വരുത്തുമ്പോൾ എസ്‌ഡിആർഎഫിന്‍റെ റിലീസ് വിപുലീകരിക്കുക മാത്രമല്ല കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സംസ്ഥാനങ്ങൾക്ക് നൽകിയ തുകയുടെ വിനിയോഗ സർട്ടിഫിക്കറ്റിനായി കാത്തിരിക്കാതെ തുക പുറത്തിറക്കുകയും ചെയ്തു.
ആശുപത്രികൾ, വെന്‍റിലേറ്ററുകൾ, എയർ പ്യൂരിഫയറുകൾ, ആംബുലൻസ് സേവനങ്ങൾ , കൊവിഡ് ആശുപത്രികൾ, കൊവിഡ് കെയർ സെന്‍ററുകൾ, ഉപഭോഗവസ്തുക്കൾ , തെർമൽ സ്കാനറുകൾ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ, ടെസ്റ്റിങ് ലബോറട്ടറികൾ, ടെസ്റ്റിംഗ് കിറ്റുകൾ, കണ്ടെയ്ന്‍മെന്‍റ് സോൺ തുടങ്ങിയ കാര്യങ്ങൾക്കാണ് ഫണ്ടുകൾ വിനിയോഗിക്കുന്നത്.