ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്‍റെ കാര്‍ഷിക നയങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്ര കൃഷി മന്ത്രിയുടെ അഭ്യര്‍ഥന. ഏത് വിഷയവും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ വ്യക്തമാക്കി. ഡിസംബർ മൂന്നിന് ചർച്ചയ്ക്ക് തയ്യാറാണെന്ന് നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. പ്രക്ഷോഭം അവസാനിപ്പിച്ച് ചർച്ചയ്ക്ക് മുന്നോട്ട് വരണമെന്ന് പ്രതിഷേധിച്ച കർഷകരോട് തോമർ അഭ്യർഥിച്ചു.
കര്‍ഷകരുമായി ഏതുവിഷയവും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്. ഡിസംബര്‍ മൂന്നിന് ചര്‍ച്ചകള്‍ക്കായി കര്‍ഷക സംഘടനകളെ ക്ഷണിച്ചിട്ടുണ്ട്. കൊവിഡും ശൈത്യകാലവും കണക്കിലെടുത്ത് പ്രക്ഷോഭം പിന്‍വലിക്കാന്‍ കര്‍ഷകര്‍ തയ്യാറാവണമെന്ന് നരേന്ദ്ര സിങ് തോമര്‍ മാധ്യമങ്ങളോട് പറഞ്ഞു.