ETV Bharat / bharat

രാജ്യത്തിന്‍റെ വിവാഹ സങ്കൽപ്പത്തിന് എതിര്; സ്വവർഗ വിവാഹം നിയമപരമാക്കുന്നത് സുപ്രീകോടതിയിൽ എതിർത്ത് കേന്ദ്ര സർക്കാർ - national news

സ്വവർഗ വിവാഹം രാജ്യത്തിന്‍റെ മത - സാംസ്‌കാരിയ മൂല്യങ്ങൾക്കും വിവാഹമെന്ന ആശയത്തിനും എതിരാണെന്നും ഹർജിക്കാർക്ക് നിയമപരമാക്കണമെന്ന് ആവശ്യപ്പെടാനാകില്ലെന്നും കേന്ദ്രം സുപ്രീം കോടതിയിൽ സത്യവാങ്‌മൂലത്തിൽ പറഞ്ഞു

സ്വവർഗ വിവാഹം  സ്വവർഗ വിവാഹം എതിർത്ത് കേന്ദ്ര സർക്കാർ  സ്വവർഗ വിവാഹം നിയമപരമാക്കണം  സ്വവർഗ വിവാഹം ഹർജികൾ  ദേശീയ വാർത്തകൾ  സുപ്രീകോടതി  same sex marriage  centre opposes validation of same sex marriage  validation of same sex marriage  national news  supreme court
സ്വവർഗ വിവാഹം എതിർത്ത് കേന്ദ്ര സർക്കാർ
author img

By

Published : Mar 12, 2023, 7:50 PM IST

ന്യൂഡൽഹി: സ്വവർഗ വിവാഹം നിയമപരമായി സാധൂകരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ എതിർത്തു. നിലവിലെ രാജ്യത്തെ സാമൂഹിക മൂല്യങ്ങളെ തകർക്കുന്നതാണ് സ്വവർഗ വിവാഹമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ പറഞ്ഞു. ഒരേ ലിംഗത്തിലുള്ള രണ്ട് വ്യക്തികൾ തമ്മിലുള്ള വിവാഹം ഏതെങ്കിലും വ്യക്തിഗത നിയമങ്ങളിലോ ക്രോഡീകരിച്ച നിയമങ്ങളിലോ അംഗീകരിക്കുന്നില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.

എതിർ ലിംഗത്തിലുള്ള രണ്ട് വ്യക്തികളെ മുൻനിർത്തിയുള്ളതാണ് വിവാഹം എന്ന സങ്കൽപം. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 377 വകുപ്പ് റദ്ദാക്കിയതുകൊണ്ട് ഹർജിക്കാർക്ക് സ്വവർഗ വിവാഹം നിയമപരമാക്കണമെന്ന് ആവശ്യപ്പെടാനാവില്ല.

ഇന്ത്യൻ ആശയങ്ങൾക്ക് വിരുദ്ധം: ജീവശാസ്‌ത്രപരമായ പുരുഷനെ ഭർത്താവായും സ്‌ത്രീയെ ഭാര്യയായും ഇവർക്ക് ജനിക്കുന്ന കുഞ്ഞിന് ജീവശാസ്‌ത്രപരമായ പുരുഷൻ പിതാവായും ജീവശാസ്‌ത്രപരമായ സ്‌ത്രീ അമ്മയുമായാണ് കണക്കാക്കുന്നത്. എന്നാൽ സ്വവർഗ വിവാഹം ഇന്ത്യയുടെ വിവാഹവും സാമൂഹികവും മതപരവുമായ ആശയങ്ങൾക്ക് വിരുദ്ധമാണെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ വാദിച്ചു. അടുത്തിടെ സ്വവർഗ വിവാഹം നിയമപരമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹർജികളാണ് സുപ്രീം കോടതിയിൽ എത്തിയത്.

സ്വവർഗവിവാഹം അംഗീകരിച്ച് യുഎസ് ജനപ്രതിനിധി സഭ: ഇന്ത്യയിൽ ലൈംഗിക ന്യൂനപക്ഷങ്ങൾ ഇപ്പോഴും നിയമപോരാട്ടങ്ങൾ നടത്തുമ്പോൾ കഴിഞ്ഞ ഡിസംബറിലാണ് യുഎസ് ജനപ്രതിനിധി സഭ സ്വവർഗ വിവാഹങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിയമനിർമാണത്തിന് അംഗീകാരം നൽകിയത്. 2015ൽ സ്വവർഗ വിവാഹം നിയമവിധേയമാക്കിയ സുപ്രീം കോടതി വിധി അസാധുവാക്കുമോ എന്ന ആശങ്കയെ തുടർന്നാണ് ഇത്തരം വിവാഹങ്ങൾക്ക് എല്ലാ ഫെഡറൽ പരിരക്ഷയും നൽകാൻ ജനപ്രതിനിധി സഭ ബില്ല് പാസാക്കിയത്. സഭയിൽ 258 പേർ ബില്ലിനെ അനുകൂലിക്കുകയും 169 പേർ എതിർക്കുകയും ചെയ്‌തിരുന്നു.

ഇത് ചരിത്രമാണെന്നും സ്വവർഗ വിവാഹത്തിന് ലഭിക്കുന്ന മൗലിക അവകാശമാണ് നിയമപരമായി യുഎസ് ഹൗസ് അംഗീകരിച്ചതെന്നും യുഎസ് ജനപ്രതിനിധി സഭ സ്‌പീക്കർ നാൻസി പെലോസി പറഞ്ഞിരുന്നു.

also read: സ്വവർഗ വിവാഹ ബില്ലിന് അന്തിമ അംഗീകാരം നൽകി യുഎസ് ജനപ്രതിനിധി സഭ

ക്യൂബയിലും പ്രണയം നിയമപരം: ക്യൂബ സർക്കാരും 2022 സെപ്‌റ്റംബറിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കിയിരുന്നു. 400ലധികം വ്യവസ്ഥകൾ ഉൾകൊള്ളുന്ന കുടുംബനിയമം ഹിതപരിശോധന നടത്തിയ ശേഷമാണ് ക്യൂബയിലെ കമ്മ്യൂണിസ്‌റ്റ് സർക്കാർ സ്വവർഗ വിവാഹം നിയമവിധേയമാക്കിയത്. ഒരേ ലിംഗത്തിലുള്ളവരുടെ വിവാഹം പ്രതികൂലിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.

66.9 ശതമാനം ആളുകൾ അനുകൂലിച്ച ബില്ല് 33.1 ശതമാനം പേർ പ്രതികൂലിച്ചു. സ്വവർഗ ദമ്പതികൾക്ക് കുട്ടികളെ ദത്തെടുക്കുന്നതിനും ആ കുട്ടികളിൽ മുത്തശ്ശിമാർക്കും മുത്തശ്ശന്മാർക്കും ഉള്ള അവകാശം, ലിംഗപരമായ അതിക്രമങ്ങൾ എന്നിവ കൂടി പരിഗണിച്ചുകൊണ്ടുള്ളതാണ് പുതിയ നിയമം. നിയമത്തെ അനുകൂലിച്ച് വോട്ടുരേഖപ്പെടുത്തിയ ക്യൂബൻ പ്രസിഡന്‍റ് മിഗ്വൽ ഡാസ് കാനൽ ' പ്രണയം ഇപ്പോൾ നിയമമാണ് എന്ന ട്വീറ്റോടുകൂടിയാണ് സന്തോഷം പങ്കിട്ടത്.

also read: സ്വവർഗ വിവാഹം നിയമവിധേയമാക്കൽ : ഹർജികളിൽ കേന്ദ്രത്തിന്‍റെ പ്രതികരണം തേടി സുപ്രീം കോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.