ETV Bharat / bharat

പുതുക്കിയ ഹോം ഐസൊലേഷൻ മാർഗനിർദേശം പുറത്തിറക്കി കേന്ദ്ര സർക്കാർ

author img

By

Published : Jan 5, 2022, 4:23 PM IST

തുടര്‍ച്ചയായ മൂന്ന് ദിവസം പനി ഇല്ലെങ്കില്‍ കൊവിഡ് പോസിറ്റീവായി ഏഴ് ദിവസത്തിന് ശേഷം ഐസൊലേഷന്‍ അവസാനിപ്പിക്കാം.

പുതുക്കിയ ഹോം ഐസൊലേഷൻ മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ  Centre issues revised isolation guidelines  കേന്ദ്ര ആരോഗ്യ മന്ത്രാലയം അപ്‌ഡേറ്റ്സ്  ഹോം ഐസൊലേഷൻ മാർഗനിർദേശങ്ങൾ  home isolation guidelines  health ministry isolation guidelines
പുതുക്കിയ ഹോം ഐസൊലേഷൻ മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഹോം ഐസൊലേഷനിൽ കഴിയുന്ന കൊവിഡ് രോഗികളിൽ നേരിയ രോഗലക്ഷണമുള്ളവർക്കും രോഗലക്ഷണമില്ലാത്തവർക്കും പുതുക്കിയ മാർഗനിർദേശം പുറത്തിറക്കി കേന്ദ്ര സർക്കാർ. തുടര്‍ച്ചയായ മൂന്ന് ദിവസം പനി ഇല്ലെങ്കില്‍ കൊവിഡ് പോസിറ്റീവായി ഏഴ് ദിവസത്തിന് ശേഷം ഐസൊലേഷന്‍ അവസാനിപ്പിക്കാം. ഹോം ഐസൊലേഷൻ അവസാനിച്ച ശേഷം വീണ്ടും കൊവിഡ് പരിശോധന നടത്തേണ്ടതില്ല. പുതുക്കിയ മാർഗനിർദേശങ്ങൾ പ്രകാരം രോഗലക്ഷണമില്ലാത്ത രോഗികൾ കൊവിഡ് പരിശോധന നടത്തേണ്ട ആവശ്യമില്ല.

  • കൊവിഡ് രോഗി മൂന്ന് ലെയറുകളുള്ള മാസ്‌ക് ധരിക്കണം. എട്ട് മണിക്കൂറിന് ശേഷമോ മാസ്‌ക് തണുക്കുന്ന സാഹചര്യത്തിലോ മാസ്‌ക് മാറ്റണം. രോഗിയുടെ മുറിയിലേക്ക് കെയർടേക്കർ പ്രവേശിക്കുമ്പോൾ രോഗിയും കെയർടേക്കറും എൻ95 മാസ്‌ക്കുകൾ ഉപയോഗിക്കണം. മാസ്‌ക്കുകൾ ചെറിയ കഷണങ്ങളായി മുറിച്ച് പേപ്പർ ബാഗിൽ വച്ചതിന് ശേഷം 72 മണിക്കൂറിനുള്ളിൽ നശിപ്പിക്കേണ്ടത്.
  • ഹോം ഐസൊലേഷനൽ കഴിയുന്നവർ വായു സഞ്ചാരമുള്ള മുറി തെരഞ്ഞെടുക്കണം. പൾസ് ഓക്‌സീമീറ്റർ ഉപയോഗിച്ച് രക്തത്തിലെ ഓക്‌സിന്‍റെ അളവ് പരിശോധിക്കണം. ശ്വാസതടസമോ ബുദ്ധിമുട്ടുകളോ അനുഭവപ്പെട്ടാൽ ആരോഗ്യ പ്രവർത്തകരോട് റിപ്പോർട്ട് ചെയ്യണം.
  • 60 വയസിന് മുകളിലുള്ളവർക്ക് മെഡിക്കൽ ഓഫീസറുടെ പരിശോധനക്ക് ശേഷം മാത്രമേ ഹോം ഐസൊലേഷൻ അനുവദിക്കൂ. അതേ സമയം രോഗപ്രതിരോധശേഷിയെ ബാധിക്കുന്ന രോഗങ്ങൾ ഉള്ളവർക്ക് (എച്ച്ഐവി, ക്യാൻസർ തെറാപ്പി) ഹോം ഐസൊലേഷൻ നിർദേശിക്കുന്നില്ല. മെഡിക്കൽ ഓഫീസർ പൂർണമായി പരിശോധിച്ച് പ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തിയാൽ മാത്രമേ ഇത്തരക്കാർക്ക് ഹോം ഐസൊലേഷൻ നിർദേശിക്കുന്നുള്ളു.
  • ജില്ലാ അടിസ്ഥാനത്തിൽ ആരംഭിച്ചിട്ടുള്ള ടെലി കൺസൾട്ടേഷൻ പ്ലാറ്റ്‌ഫോമുകൾ ഹോം ഐസൊലേഷനിൽ കഴിയുന്നവർ ഉപയോഗപ്പെടുത്തണം. പനി നിയന്ത്രണവിധേയമല്ലാത്ത രീതിയിലാണെങ്കിൽ ഡോക്‌ടറുടെ വൈദ്യ സഹായം തേടണം
  • രോഗികൾ ചൂടുവെള്ളം കവിളിൽ കൊള്ളണമെന്നും ദിവസത്തിൽ മൂന്ന് തവണ ആവി പിടിക്കണം മാർഗനിർദേശത്തിൽ പറയുന്നു
  • ഡോക്‌ടറുടെയോ മെഡിക്കൽ ഓഫീസറുടെയോ നിർദേശമില്ലാതെ സ്റ്റിറോയ്‌ഡുകളോ മറ്റ് സ്‌കാനുകളോ നടത്തരുത്.

സംസ്ഥാന ഹെൽത്ത് അതോറിറ്റിക്ക് കീഴിൽ ജില്ലാ അഡ്‌മിനിസ്‌ട്രേഷനാകും ഹോം ഐസൊലേഷന് കീഴിൽ കഴിയുന്ന രോഗികളെ നിരീക്ഷിക്കുക.

ALSO READ: ദേശാടന പക്ഷികള്‍ കുറഞ്ഞു, ചില്‍ക്ക തടാകത്തിലെ കാഴ്‌ചയ്ക്ക് മങ്ങലേറ്റു| video

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.