ന്യൂഡൽഹി: കേന്ദ്ര സർക്കാർ കൊവിഡ് മരണ നിരക്ക് സംബന്ധിച്ച കണക്കുകള്‍ മറച്ചുവെയ്ക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. “യഥാർഥ കൊവിഡ് മരണം കേന്ദ്ര സർക്കാർ മറച്ചുവെക്കുകയാണ്,” കൊവിഡ് കണക്ക് സംബന്ധിച്ച് ഒരു മാധ്യമ റിപ്പോര്‍ട്ട് പങ്ക് വച്ച് കൊണ്ട് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
രാജ്യത്തെ ഓക്‌സിജൻ, മരുന്നുകൾ, വാക്‌സിനുകൾ എന്നിവയുടെ അഭാവം ചൂണ്ടിക്കാട്ടി കേന്ദ്രത്തിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി നേരത്തേയും രംഗത്തെത്തിയിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്ലാതെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കണമെന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരുന്നു.
-
GOI is hiding actual Covid deaths.https://t.co/XDmOzsNuFY
— Rahul Gandhi (@RahulGandhi) June 2, 2021 " class="align-text-top noRightClick twitterSection" data="
">GOI is hiding actual Covid deaths.https://t.co/XDmOzsNuFY
— Rahul Gandhi (@RahulGandhi) June 2, 2021GOI is hiding actual Covid deaths.https://t.co/XDmOzsNuFY
— Rahul Gandhi (@RahulGandhi) June 2, 2021
രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവില്‍ ആശങ്ക പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മിക്കുന്ന രാജ്യങ്ങളിലൊന്നായിട്ടും ജനസംഖ്യയുടെ 3.4 ശതമാനം മാത്രമേ പൂർണമായി പ്രതിരോധ കുത്തിവയ്‌പ് എടുത്തിട്ടുള്ളുവെന്നും ഇതിന് ആരാണ് ഉത്തരവാദികളെന്നും പ്രിയങ്ക ചോദിച്ചു.
Read more: രാജ്യത്ത് ഇടവേളക്ക് ശേഷം കൊവിഡ് കേസുകളിൽ നേരിയ ഉയർച്ച
അതേ സമയം, ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട ഒടുവിലത്തെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 3,207 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ആകെ 3,35,102 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്.