മുംബൈ: മഹാരാഷ്ട്രയില്‍ 4,35,000 ലക്ഷം റെംഡെസിവിർ മരുന്നുകള്‍ അനുവദിച്ച കേന്ദ്ര സർക്കാരിന് നന്ദിയറിയിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ചത്. ഏപ്രില്‍ മുപ്പതിനുള്ളില്‍ റെംഡെസിവിർ മരുന്നുകള്‍ മഹാരാഷ്ട്രയിലെത്തും. 2,69000 ഡോസുകളായിരുന്നു ആദ്യം അനുവദിച്ചിരുന്നത്. സംസ്ഥാനത്ത് റെംഡെസിവിർ മരുന്നുകള്‍ക്ക് ക്ഷാമമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഉദ്ദവ് താക്കറെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കേന്ദ്ര നടപടി. സംസ്ഥാനങ്ങളുടെ ആവശ്യമനുസരിച്ച് 16 ലക്ഷം റെംഡെസിവിർ മരുന്നുകള്‍ കേന്ദ്രം വിതരണം ചെയ്യും. ഇതിനായി ലൈസെന്‍സുള്ള ഏഴ് നിര്‍മാണ കമ്പനികള്‍ക്ക് മുന്‍ഗണന അനുസരിച്ച് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Also Read: റെംഡെസിവിർ കരിഞ്ചന്തയിൽ വിൽപന; ആശുപത്രി ജീവനക്കാർ പിടിയിൽ
കഴിഞ്ഞ 24 മണിക്കൂറിനിടെ 67,160 പുതിയ കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒറ്റ ദിവസം 676 പേരാണ് മരണപ്പെട്ടത്. 6,94,480 പേര്‍ ഇപ്പോഴും രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്. 63,928 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടത്. സംസ്ഥാനത്ത് മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 42,28,836 ആയി. 34,68,610 പേര്‍ ഇതുവരെ രോഗമുക്തി നേടി.