ന്യൂഡൽഹി: കേരളം, ഒഡിഷ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് കേന്ദ്ര ജല കമ്മിഷൻ . മണിമലയാറും അച്ചൻകോവിലാറും കരകവിഞ്ഞൊഴുകുകയാണ്. മണിമലയാർ 6.52 മീറ്റർ ഉയരത്തിൽ ഒഴുകുന്നു. ഇത് അപകട നിലയായ 6.0 മീറ്ററിനും ഉയരത്തിലാണ് ഒഴുകുന്നതെന്ന് സിഡബ്ല്യുസി അധികൃതർ പറഞ്ഞു. അച്ചൻകോവിലാർ 11.45 മീറ്റർ ഉയരത്തിൽ ഒഴുകുന്നു. നെയ്യാറിലും, കരുവന്നൂർ പുഴയിലും ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നതെന്ന് അധികൃതർ കൂട്ടിച്ചേർത്തു. നെയ്യാർ 95.56 മീറ്റർ ഉയരത്തിൽ ഒഴുകുമ്പോൾ കരിവന്നൂർ പുഴ 93.34 മീറ്റർ ഉയരത്തിലാണ് ഒഴുകുന്നത്.
അതേസമയം ഒഡിഷയിലെ കെൻഡുജാർ ജില്ലയിലെ സ്വമ്പത്നയിൽ ബൈതരാണി നദി അപകടകരമായ നിലയിലാണ് ഒഴുകുന്നത്. 311.6 മീറ്റർ ഉയരത്തിലാണ് നദി ഒഴുകുന്നതെന്ന് അധികൃതർ പറഞ്ഞു. അതേസമയം ആനന്ദപുരിലെ ബൈതാരാണി നദി 38.55 മീറ്റർ ഉയരത്തിലാണ് ഒഴുകുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Also Read: മൺസൂൺ വരുന്നു; ഒരുക്കങ്ങൾ ആരംഭിച്ച് മുംബൈ കോർപ്പറേഷൻ
തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ തിരുവാരമ്പിലെ കൊടയ്യാർ നദിയും കരകവിഞ്ഞൊഴുകുകയാണ്. അപകടനിലയായ 12.0 മീറ്ററിനേക്കാൾ 13.85 മീറ്റർ ഉയരത്തിലാണ് നദി ഒഴുകുന്നതെന്ന് കേന്ദ്ര ജല കമ്മിഷൻ അധികൃതർ പറഞ്ഞു.