ETV Bharat / bharat

പ്രധാനമന്ത്രിയുടെ വസതി, 51 മന്ത്രാലയങ്ങൾ, എല്ലാം ഒരു കുടക്കീഴിൽ ; സെന്‍ട്രല്‍ വിസ്‌തയുടെ വിഭാവനം ഇങ്ങനെ - ന്യൂ ഇന്ത്യ ഗാർഡൻ

പാർലമെന്‍റ് മന്ദിരങ്ങൾ, അനെക്‌സ് കെട്ടിടങ്ങൾ, പാർലമെന്‍റ് ലൈബ്രറി, എംപിമാരുടെ ചേംബറുകള്‍ തുടങ്ങിയവ ഉൾക്കൊള്ളുന്ന മാസ്റ്റർ പ്ലാനാണ് സെന്‍ട്രല്‍ വിസ്‌തയുടെ പുനർവികസനം

central vista and its redevelopment plan  central vista  central vista redevelopment plan  central vista redevelopment  pm modi central vista  പ്രധാനമന്ത്രി  pm modi  സെൻട്രൽ വിസ്‌ത  സെൻട്രൽ വിസ്‌ത പുനർവികസന പദ്ധതി  കർത്തവ്യ പഥ്  രാജ്‌പഥ്  കോമൺ സെക്രട്ടേറിയറ്റ്  എക്‌സിക്യൂട്ടീവ് എൻക്ലേവ്  ദേശീയ മ്യൂസിയം  ന്യൂ ഇന്ത്യ ഗാർഡൻ  kartavya path
സെൻട്രൽ വിസ്‌ത
author img

By

Published : May 28, 2023, 12:38 PM IST

ന്യൂഡൽഹിയിലെ റെയ്‌സിന ഹില്ലിന് സമീപം സ്ഥിതി ചെയ്യുന്ന സെൻട്രൽ വിസ്‌തയും അതിന്‍റെ പുനർവികസന പദ്ധതിയും ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. ഇന്ത്യയുടെ കേന്ദ്ര ഭരണ നിര്‍വഹണ മേഖലയാണ് സെൻട്രൽ വിസ്‌ത. ഇന്ദ്രപ്രസ്ഥത്തിലെ ഏറ്റവും സുപ്രധാന മേഖലയില്‍ 3.2 കിലോമീറ്ററിലാണ് സെന്‍ട്രല്‍ വിസ്‌ത.

രാഷ്‌ട്രപതി ഭവൻ, പാർലമെന്‍റ് , നോർത്ത് ആൻഡ് സൗത്ത് ബ്ലോക്കുകള്‍, ഇന്ത്യ ഗേറ്റ്, നാഷണൽ ആർക്കൈവ്സ് എന്നിവയുൾപ്പടെയുള്ള സുപ്രധാന ആസ്ഥാനങ്ങള്‍ ഇവിടെയുണ്ട്. 1931ൽ രാജ്യത്തിന്‍റെ പുതിയ തലസ്ഥാനമായി ഡൽഹി തെരഞ്ഞെടുക്കപ്പെടും മുമ്പാണ് ഈ ഐതിഹാസിക കെട്ടിടങ്ങൾ നിർമിച്ചത്. ജ്യാമിതീയമായും സന്തുലിതമായും സൂക്ഷ്‌മമായി ആസൂത്രണം ചെയ്‌ത നിര്‍മിതികളും പ്രത്യേകം രൂപകല്‍പ്പന ചെയ്‌ത ഘോഷയാത്ര റൂട്ടും ഇതിലുള്‍പ്പെടുന്നുണ്ട്. സെൻട്രൽ വിസ്‌ത വികസന/പുനർവികസന മാസ്റ്റർ പ്ലാൻ, നിലവിലുള്ള കെട്ടിടങ്ങളുടെയും സ്ഥലങ്ങളുടെയും പൈതൃകത്തെ മാനിച്ചുകൊണ്ട് യഥാർഥ ക്രമവും സന്തുലിതാവസ്ഥയും പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.

പഴയതും പുതിയതുമായ പാർലമെന്‍റ് മന്ദിരങ്ങൾ, അനെക്‌സ് കെട്ടിടങ്ങൾ, പാർലമെന്‍റ് ലൈബ്രറി, എംപിമാരുടെ ചേംബറുകള്‍ എന്നിവയുടെ സമന്വയം ഉൾക്കൊള്ളുന്ന ഒരു ലെജിസ്ലേറ്റീവ് എൻക്ലേവ് സൃഷ്‌ടിക്കുന്നതാണ് നിർദിഷ്‌ട മാസ്റ്റർ പ്ലാൻ വിഭാവനം ചെയ്യുന്നത്.

കർത്തവ്യ പഥ് : മുമ്പ് രാജ്‌പഥ് എന്നറിയപ്പെട്ടിരുന്ന കർത്തവ്യ പഥ്, വൈസ്രോയിയുടെ ഭവനത്തിലേക്കുള്ള പാതയായും ബ്രിട്ടീഷ് രാജിന്‍റെ പ്രതീകമായും രൂപകൽപ്പന ചെയ്‌തതാണ്. വാഷിംഗ്‌ടണിലെ നാഷണൽ മാൾ, പാരീസിലെ അവന്യൂ ഡി ചാംപ്‌സ്-എലിസീസ് എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത് നിർമിച്ചത്. മരങ്ങൾ പുൽത്തകിടികൾ പൂന്തോട്ടങ്ങൾ കനാലുകൾ എന്നിവയാൽ ചുറ്റപ്പെട്ട് മൂന്ന് കിലോമീറ്ററോളം വ്യാപിച്ച് കിടക്കുന്നതായിരുന്നു പാത.

ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം പല മാറ്റങ്ങൾ സംഭവിച്ചു. തെരുവുകളുടെ പേരുകൾ മാറ്റി, കിംഗ്‌സ് വേ രാജ്‌പഥായി മാറി, ഇപ്പോൾ കർത്തവ്യ പഥ് എന്നറിയപ്പെടുന്നു, ക്വീൻസ് വേ ജൻപഥായി. വൈസ്രോയിയുടെ ഭവനം രാഷ്ട്രപതി ഭവനായി രൂപാന്തരപ്പെട്ടു, അഖിലേന്ത്യാ യുദ്ധ സ്‌മാരകം ഇന്ത്യൻ റിപ്പബ്ലിക്കിന്‍റെ പ്രതീകമായ ഇന്ത്യ ഗേറ്റായി മാറി.

കർത്തവ്യ പഥിൽ പല മാറ്റങ്ങളും സംഭവിച്ചു. വർധിച്ച ട്രാഫിക്കിനെ ഉൾക്കൊള്ളുന്നതിനായി, വടക്ക്-തെക്ക് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിന് റാഫി അഹമ്മദ് കിദ്വായ് മാർഗ് എന്ന പേരിൽ ഒരു ക്രോസ് സ്ട്രീറ്റ് ചേർത്തു. റാഫി അഹമ്മദ് കിദ്വായ് മാർഗ് ന്യൂഡൽഹി ജില്ലയിലെ ഉപജില്ല പാർലമെന്‍റ് സ്ട്രീറ്റിൽ 0.84 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്നു. ഇത് സെൻട്രൽ സെക്രട്ടേറിയറ്റ്, സൻസദ് മാർഗ് റോഡ് ഏരിയ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു.

കോമൺ സെക്രട്ടേറിയറ്റ് : നിലവിൽ, സെൻട്രൽ വിസ്‌തയിൽ 39 മന്ത്രാലയങ്ങളാണ് ഉൾക്കൊള്ളുന്നത്. അതേസമയം, ഏകദേശം 12 മന്ത്രാലയങ്ങൾക്ക് വിസ്‌തയ്ക്ക് പുറത്ത് ഓഫിസുകളുണ്ട്. ഏകോപനം, സഹകരണം, സമന്വയം എന്നിവ വർധിപ്പിക്കുന്നതിനായി 51 മന്ത്രാലയങ്ങളെയും ഒരു സ്ഥലമാക്കി ഏകീകരിക്കാനാണ് പദ്ധതി. നിർദിഷ്‌ട ഓഫിസ് സ്‌പെയ്‌സുകളിൽ ആധുനിക സാങ്കേതിക സവിശേഷതകളും വിശാലമായ സ്ഥലവും സൗകര്യങ്ങളും ഉണ്ടായിരിക്കും. തടസങ്ങളില്ലാത്ത കണക്റ്റിവിറ്റി സുഗമമാക്കുന്നതിന് ഒരു ഓട്ടോമേറ്റഡ് ഭൂഗർഭ പീപ്പിൾ മൂവർ, ഓവർഗ്രൗണ്ട് ഷട്ടിലുകൾ, നടപ്പാതകൾ എന്നിവ ഉൾപ്പെടുന്ന ഒരു സമഗ്ര ശൃംഖല ഈ ഓഫിസുകളെയെല്ലാം ബന്ധിപ്പിക്കും.

എക്‌സിക്യുട്ടീവ് എൻക്ലേവ് : പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ) സൗത്ത് ബ്ലോക്കിന് പിന്നിൽ സ്ഥിതി ചെയ്യുന്ന പ്ലോട്ടുകൾ 36, 38 എന്നിവയുടെ പരിധിക്കുള്ളിലെ പുതിയ ഓഫിസിലേക്ക് മാറ്റാൻ ഒരുങ്ങുകയാണ്. ഈ നീക്കത്തിന് മുന്നോടിയായി നിലവിലുള്ള ഹട്ട്മെന്‍റുകൾ മാറ്റും. പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുള്ള സംവിധാനവുമായി സഹകരിച്ച് പുതിയ ഓഫിസിന്‍റെ സുരക്ഷാക്രമീകരണങ്ങള്‍ വികസിപ്പിക്കും.

കൂടാതെ, കാബിനറ്റ് സെക്രട്ടേറിയറ്റ്, നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റ് (എൻഎസ്സിഎസ്), വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഹൈദരാബാദ് ഹൗസിന് സമാനമായ കോൺഫറൻസിങ് സൗകര്യം എന്നിവയും പിഎംഒയ്ക്ക് സമീപമായിരിക്കും. ഈ സ്ഥാപനങ്ങൾ 'എക്‌സിക്യുട്ടീവ് എൻക്ലേവ്' എന്നറിയപ്പെടും.

ഹട്ട്മെന്‍റുകളുടെ സ്ഥലംമാറ്റം : യഥാർഥത്തിൽ രണ്ടാം ലോകമഹായുദ്ധസമയത്ത് നിർമിച്ച ഹട്ട്മെന്‍റുകൾ സൈന്യത്തിന്‍റെ കുതിരപ്പന്തികളും പട്ടാളത്താവളങ്ങളും ആയിരുന്നു. സെൻട്രൽ വിസ്‌തയ്ക്കുള്ളിലെ വിവിധ ഓഫിസുകളുടെ വികസനത്തിനായി ഈ ഹട്ട്മെന്‍റുകൾ നീക്കിവച്ചിരിക്കുന്നു. നിലവിൽ ഈ ഹട്ട്മെന്‍റിൽ പ്രവർത്തിക്കുന്ന ഓഫിസുകൾ കൂടുതൽ ആധുനികമായ കെട്ടിടങ്ങളിലേക്ക് മാറ്റും.

ഇതിനായി, കസ്‌തൂർബാ ഗാന്ധി മാർഗിലും ആഫ്രിക്ക അവന്യൂവിലും രണ്ട് ഡിഫൻസ് ഓഫിസ് കോംപ്ലക്‌സുകൾ നിർമിച്ചിട്ടുണ്ട്. ഇത് നിലവിൽ ഡിഫൻസ് ഹട്ട്‌മെന്‍റുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് സുരക്ഷിതവും പ്രവർത്തനക്ഷമവുമായ ഓഫിസുകൾ നൽകുന്നു. നിലവിൽ ഈ ഹട്ട്മെന്‍റിലെ എല്ലാ ഉദ്യോഗസ്ഥരെയും കെജി മാർഗിലെയും ആഫ്രിക്ക അവന്യൂവിലെയും പുതിയ കെട്ടിടങ്ങളിലേക്ക് മാറ്റും.

ഇന്ദിരാഗാന്ധി നാഷണൽ സെന്‍റര്‍ ഫോർ ദ ആർട്‌സ് (IGNCA) : ഇന്ദിരാഗാന്ധി നാഷണൽ സെന്‍റർ ഫോർ ദ ആർട്‌സ് (IGNCA) ഒരു പ്രശസ്‌ത കലാകേന്ദ്രവും സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനവുമാണ്. 1986-ൽ, ഒരു അന്താരാഷ്ട്ര ഡിസൈൻ മത്സരത്തിൽ 190 എൻട്രികളിൽ നിന്ന് കെട്ടിട സമുച്ചയത്തിനായുള്ള ആർക്കിടെക്റ്റ് റാൽഫ് ലെർനറുടെ ഡിസൈൻ തെരഞ്ഞെടുത്തു. എന്നാൽ, ഗ്രന്ഥശാലാ കെട്ടിടം മാത്രമാണ് നിർമിച്ചത്, ബാക്കിയുള്ള മാസ്റ്റർ പ്ലാൻ യാഥാർഥ്യമായില്ല.

നിലവിൽ, ഐ‌ജി‌എൻ‌സി‌എയുടെ എല്ലാ വകുപ്പുകളും ഇടുങ്ങിയ ലൈബ്രറി കെട്ടിടത്തിനുള്ളിലാണ്. ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കാഴ്‌ചപ്പാടുകളെ പിന്തുണയ്ക്കുന്നതും പൊതുസമ്മേളനങ്ങൾ, എക്‌സിബിഷനുകൾ, കച്ചേരികൾ, ഭരണം, വിദ്യാഭ്യാസം എന്നിവയ്‌ക്കനുയോജ്യമായ ആധുനികവും സുസ്ഥിരവുമായ സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന പുതിയ കെട്ടിടം നിർമിക്കും.

ദേശീയ മ്യൂസിയം : ദേശീയ മ്യൂസിയം ഗ്രാൻഡ് നോർത്ത്, സൗത്ത് ബ്ലോക്കുകളിലേക്ക് മാറ്റാൻ ഒരുങ്ങുകയാണ്. അത് രാജ്യത്തിന്‍റെ സമ്പന്നമായ പൈതൃകവും നേട്ടങ്ങളും സമകാലികവും ആകർഷകവുമായ രീതിയിൽ പ്രദർശിപ്പിക്കുന്നതിനായി രൂപാന്തരപ്പെടുത്തും. നിലവിൽ പ്രധാന ഗവൺമെന്‍റ് മന്ത്രാലയങ്ങൾ സ്ഥിതി ചെയ്യുന്ന നോർത്ത്, സൗത്ത് ബ്ലോക്കുകൾ പുതിയ കോമൺ സെൻട്രൽ സെക്രട്ടേറിയറ്റ് കെട്ടിടങ്ങളിലേക്ക് മാറ്റും. ബ്ലോക്കുകൾക്കിടയിലുള്ള സെൻട്രൽ പ്ലാസ ഇൻസ്റ്റലേഷനുകൾ പൊതു പ്രവർത്തനങ്ങൾക്കും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും ഇടം നൽകും.

നാഷണൽ ആർക്കൈവ്സ് : നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ (NAI) ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ആർക്കൈവൽ ശേഖരമാണ്. ദേശീയ പൈതൃകത്തിന് സംഭാവന നൽകുന്ന അമൂല്യമായ രേഖകളുടെ ഒരു വലിയ ശേഖരം ഇവിടെ സംരക്ഷിക്കപ്പെടുന്നു. 1926-ൽ ലുട്ടിയൻസ് രൂപകല്‍പ്പന ചെയ്‌ത ഒരു കെട്ടിടത്തിലാണ് ആദ്യം സ്ഥാപിച്ചത്. ഈ ചരിത്രപരമായ ഘടന കാലക്രമേണ വിപുലീകരണങ്ങൾക്കും പരിഷ്‌കരണങ്ങള്‍ക്കും വിധേയമായി.

എന്നിരുന്നാലും, നമ്മുടെ ദേശീയ പൈതൃകം സംരക്ഷിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്ന ഒരു സ്ഥാപനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നിലവിലെ കെട്ടിടങ്ങളിൽ ഇല്ല. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് നാഷണൽ ആർക്കൈവ്‌സ് ഓഫ് ഇന്ത്യയുടെ ആസ്ഥാനമായി തുടരുന്ന പൈതൃക കെട്ടിടം ഉചിതമായ രീതിയിൽ പുനർനിർമിക്കുകയും നവീകരിക്കുകയും ചെയ്യും. പുതിയ സൗകര്യങ്ങളിൽ അത്യാധുനിക പ്രദർശനങ്ങളും പൊതുജനങ്ങൾക്ക് കാണാനുള്ള സൗകര്യങ്ങളും ഉൾപ്പെടുത്തുമെന്ന് ഉറപ്പാക്കും.

ഉപരാഷ്ട്രപതിയുടെ വസതി : നിലവിൽ മൗലാന ആസാദ് റോഡിൽ സ്ഥിതി ചെയ്യുന്ന ഉപരാഷ്ട്രപതിയുടെ വസതി ഹട്ട്‌മെന്‍റുകൾ മാറ്റിയതിന് ശേഷം നോർത്ത് ബ്ലോക്കിന് പിന്നിലെ എൽ, എം ബ്ലോക്കുകളിലേക്ക് മാറ്റും. സ്വകാര്യതയ്ക്കും സമഗ്രമായ സുരക്ഷ നടപടികൾക്കും മുൻഗണന നൽകിക്കൊണ്ട് ഉപരാഷ്ട്രപതിയുടെ വസതി, ഓഫിസ്, മറ്റ് സൗകര്യങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു വലിയ ഇടമാണ് നിർദിഷ്‌ട പുതിയ വസതി വാഗ്‌ദാനം ചെയ്യുന്നത്.

പ്രധാനമന്ത്രിയുടെ വസതി : നിലവിൽ സെൻട്രൽ വിസ്‌തയ്ക്ക് പുറത്ത് ലോക് കല്യാൺ മാർഗിൽ സ്ഥിതി ചെയ്യുന്ന പ്രധാനമന്ത്രിയുടെ വസതി ഹട്ട്‌മെന്‍റുകൾ മാറ്റിയതിന് ശേഷം സൗത്ത് ബ്ലോക്കിന് പിന്നിലെ ബ്ലോക്ക്എ ആൻഡ് ബിയിലേക്ക് മാറ്റും.

ന്യൂ ഇന്ത്യ ഗാർഡൻ : യമുന നദിക്ക് സമീപം സ്ഥിതി ചെയ്യുന്ന നിർദിഷ്‌ട ന്യൂ ഇന്ത്യ ഗാർഡൻ, 'റിഡ്‌ജ് ടു റിവർ' എന്ന കാഴ്‌ചപ്പാട് സാക്ഷാത്കരിച്ചുകൊണ്ട് നിലവിലുള്ള സെൻട്രൽ വിസ്‌ത ആക്‌സസിനെ 2.24 കിലോമീറ്റർ വരെ നീട്ടും. കാൽനട പാതയിലൂടെ പ്രവേശിക്കാവുന്ന ഈ ഉദ്യാനത്തിൽ 75 ഇനത്തിലുള്ള 2,022 മരങ്ങൾ നട്ടുപിടിപ്പിക്കും.

ദേശീയ ജൈവവൈവിധ്യ അർബോറേറ്റം : രാഷ്ട്രപതിയുടെ എസ്റ്റേറ്റിൽ 50 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഒരു പൊതു പാർക്ക്, സ്ഥാപിക്കും. രാജ്യത്തുടനീളം കാണപ്പെടുന്ന വൈവിധ്യമാർന്നതും വംശനാശഭീഷണി നേരിടുന്നതുമായ ഏകദേശം 1,000 സസ്യജാലങ്ങളെ സംരക്ഷിക്കുക എന്നതാണ് ഇതിന്‍റെ ഉദ്ദേശം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.