ETV Bharat / bharat

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത നാല് ശതമാനം വര്‍ധിപ്പിച്ചു ; ഒക്‌ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ - 7th pay commission latest news

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചത് സംബന്ധിച്ച വിവരം യുവജനകാര്യ, കായിക മന്ത്രി അനുരാഗ് താക്കൂറാണ് അറിയിച്ചത്

Cabinet approves central dearness allowance  central govt employees dearness allowance  ക്ഷാമബത്ത നാല് ശതമാനം വര്‍ധിപ്പിച്ചു  കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത  ന്യൂഡല്‍ഹി ഇന്നത്തെ വാര്‍ത്ത  new delhi todays news  Dearness Allowance for central gov staff hiked
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത നാല് ശതമാനം വര്‍ധിപ്പിച്ചു; പ്രാബല്യത്തില്‍ വരുക ഒക്‌ടോബര്‍ ഒന്നുമുതല്‍
author img

By

Published : Sep 28, 2022, 4:25 PM IST

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത നാല് ശതമാനം വര്‍ധിപ്പിച്ചു. ഇന്ന് (സെപ്‌റ്റംബര്‍ 28) ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗത്തിന്‍റേതാണ് തീരുമാനം. പുതിയ വര്‍ധനവോടുകൂടി ജീവനക്കാരുടെ ക്ഷാമബത്ത ആകെ 38 ശതമാനമാകുമെന്നും കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ മാധ്യമങ്ങളെ അറിയിച്ചു.

ജൂലൈ ഒന്ന് മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരിക. പണപ്പെരുപ്പം കണക്കിലെടുത്താണ്‌ ക്ഷാമബത്ത കൂട്ടിയത്. 50 ലക്ഷത്തോളം ജീവനക്കാര്‍ക്കും 65 ലക്ഷത്തോളം പെന്‍ഷന്‍കാര്‍ക്കുമാണ് പ്രഖ്യാപനം ഗുണം ചെയ്യുക. അതേസമയം, സൗജന്യ റേഷൻ വിതരണ പദ്ധതി സർക്കാർ മൂന്ന് മാസത്തേക്ക് കൂടി നീട്ടി.

44,700 കോടി ചെലവിട്ട്, വിലക്കയറ്റത്തില്‍ ബുദ്ധിമുട്ടുന്ന 80 കോടി ജനങ്ങള്‍ക്ക് അഞ്ചുകിലോ അരി, ഗോതമ്പ് എന്നിവ സൗജന്യമായി നല്‍കുന്നതാണ് പദ്ധതി. എന്നാല്‍, വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിൽ രാഷ്‌ട്രീയ നേട്ടമുണ്ടാക്കാനാണ് കേന്ദ്രം റേഷന്‍ വിതരണ പദ്ധതി നീട്ടിയതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.