ന്യൂഡൽഹി : കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നിയന്ത്രണങ്ങള്‍ പുനപ്പരിശോധിക്കണമെന്ന് കേന്ദ്രസർക്കാർ. സാഹചര്യം വിലയിരുത്തി, കൊവിഡിനെ തുടർന്ന് കൂടുതലായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തണമെന്നാണ് നിര്‍ദേശം.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും ചീഫ് അഡ്‌മിനിസ്‌ട്രേറ്റർമാർക്കും ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജേഷ് ഭൂഷൺ കത്തയച്ചു.
READ MORE: India Covid | രാജ്യത്ത് 30,615 പേര്‍ക്ക് കൂടി കൊവിഡ്; 514 മരണം
ജനുവരി 21 മുതൽ രാജ്യത്തെ കൊവിഡ് കേസുകൾ കുറയുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മാസം കൊവിഡ് കേസുകളിൽ വൻ വർധനവ് റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് പല സംസ്ഥാനങ്ങളും അതിർത്തികളിലും വിമാനത്താവളങ്ങളിലും അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
ഈ നിയന്ത്രണങ്ങളിൽ പുനപ്പരിശോധന നടത്തണമെന്നാണ് കേന്ദ്രസർക്കാർ ആവശ്യപ്പെടുന്നത്.