ETV Bharat / bharat

'കേരള മോഡല്‍' രാജ്യത്തുണ്ടാവില്ല ; ആര്‍ത്തവ അവധി എര്‍പ്പെടുത്തില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം - menstruation leave

കേരള സര്‍ക്കാര്‍, കുസാറ്റ് മാതൃക പിന്തുടര്‍ന്നാണ് സംസ്ഥാനത്തിന് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആര്‍ത്തവ അവധി ഏര്‍പ്പെടുത്തിയത്. ഈ കേരള മാതൃക രാജ്യമാകെ ഏര്‍പ്പെടുത്താന്‍ നിര്‍ദേശമില്ലെന്നാണ് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിയുടെ വിശദീകരണം

menstruation leave in educational institutions  കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം  വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർക്കാര്‍
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം
author img

By

Published : Feb 6, 2023, 8:29 PM IST

ന്യൂഡല്‍ഹി : രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആർത്തവ അവധി ഏർപ്പെടുത്താനുള്ള ഒരു നിർദേശവും സര്‍ക്കാരിന്‍റെ പരിഗണനയിലില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ലോക്‌സഭയിൽ രേഖാമൂലമുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർക്കാര്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആർത്തവ അവധി ഉറപ്പാക്കാൻ സർക്കാർ നിയമനിർമാണം കൊണ്ടുവരുമോ എന്നതായിരുന്നു ചോദ്യം.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങൾക്കായി മാർഗനിർദേശങ്ങൾ യൂണിവേഴ്‌സിറ്റി ഗ്രാന്‍റ്‌സ് കമ്മിഷൻ (യുജിസി) അവതരിപ്പിച്ചതായി മന്ത്രി പറഞ്ഞു. വിദ്യാര്‍ഥിനികള്‍ക്ക് വേണ്ടി പരാതി പരിഹാര സെല്‍, സുരക്ഷിതമായ അന്തരീക്ഷം ഒരുക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ള സജ്ജീകരണം ഒരുക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ജലവിതരണം, സോപ്പ്, ചവറ്റുകുട്ടകൾ, ശുചിമുറി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉറപ്പാക്കുമെന്നും സുഭാഷ്‌ സര്‍ക്കാര്‍ വ്യക്തമാക്കി.

ALSO READ| സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും ആർത്തവാവധി

സാനിറ്ററി നാപ്‌കിന്‍ പാഡുകള്‍ ലഭിക്കുന്ന വെൻഡിങ് മെഷീനുകള്‍ ലഭ്യമാണോയെന്ന് പരിശോധിക്കണം. ശുചിമുറികള്‍ വൃത്തിയോടെ സൂക്ഷിക്കാൻ ശുചീകരണ ജീവനക്കാരെ നിര്‍ത്തണം. ബോധവത്‌കരണം, സാനിറ്ററി പാഡുകളും മറ്റും സംസ്‌കരിക്കാന്‍ പരിസ്ഥിതി സൗഹൃദ ഇൻസിനറേറ്ററുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കല്‍, ആർത്തവ ശുചീകരണത്തിനുള്ള അവബോധം സൃഷ്ടിക്കല്‍ എന്നിങ്ങനെ നിരവധി മാര്‍ഗനിര്‍ദേശങ്ങള്‍ യുജിസി മുന്നോട്ടുവച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുസാറ്റ് യൂണിയന്‍റെ ഇടപെടല്‍, കേരള മാതൃക : ഇന്ത്യയില്‍ ആദ്യമായി ഒരു സർവകലാശാലയിൽ ആർത്തവ അവധി അനുവദിച്ചത് കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാലയിലാണ് (കുസാറ്റ്). വിദ്യാർഥി യൂണിയന്‍റെ ഇടപെടലിനെ തുടർന്നാണ് പെൺകുട്ടികൾക്ക് ഓരോ സെമസ്‌റ്ററിലും രണ്ട് ശതമാനം അധിക അവധി നൽകാൻ സർവകലാശാല തീരുമാനിച്ചത്. ചെയർപേഴ്‌സണും ജനറൽ സെക്രട്ടറിയും വനിതകളായ യൂണിയന്‍റെ ഇടപെടലാണ് ഇതില്‍ ഫലം കണ്ടതും ഇവരുടെ ആവശ്യത്തിന് അനുകൂലമായ ഉത്തരവ് കുസാറ്റ് പുറപ്പെടുവിച്ചതും.

ALSO READ| ചരിത്രം രചിച്ച് കുസാറ്റ് ; സർവകലാശാലയിൽ ആർത്തവ അവധി അനുവദിച്ചു, വിപ്ലവകരമായ തീരുമാനത്തിന് പിന്നിൽ വനിത യൂണിയൻ

പെൺകുട്ടികളുടെ ദീര്‍ഘകാല ആവശ്യമായ വിഷയം അധികൃതർക്ക് മുന്‍പില്‍ അവതരിപ്പിക്കാൻ കഴിഞ്ഞത് സർവകലാശാല യൂണിയന്‍റെ പ്രവർത്തനവിജയം കൂടിയായിട്ടാണ് വിലയിരുത്തുന്നത്. സർവകലാശാലകളിൽ സാധാരണ പരീക്ഷയെഴുതണമെങ്കിൽ വിദ്യാർഥികൾക്ക് 75 ശതമാനം ഹാജർ വേണം. എന്നാൽ, കുസാറ്റിലെ പെൺകുട്ടികളാണെങ്കിൽ അവർക്ക് 73 ശതമാനം ഹാജർ മതിയെന്ന സുപ്രധാന തീരുമാനമാണ് സർവകലാശാലയെടുത്തത്.

'ആര്‍ത്തവ പ്രശ്‌നം ചെറിയ വിഭാഗത്തിനെന്ന് കേന്ദ്രം': കുസാറ്റ് മാതൃകയില്‍ പിന്നീട് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവകലാശാലകളിലെയും വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. 18 വയസ് കഴിഞ്ഞ വിദ്യാർഥിനികൾക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയും സര്‍ക്കാര്‍ അനുവദിക്കുകയുണ്ടായി. അതേസമയം, ആർത്തവം സ്വാഭാവിക ശാരീരികാവസ്ഥ മാത്രമാണെന്നും അതിന് അവധി നൽകാൻ സാധിക്കില്ലെന്നുമാണ് കേന്ദ്ര സർക്കാർ നിലപാട്.

ആർത്തവ സംബന്ധമായ ശാരീരിക പ്രശ്‌നങ്ങൾ നേരിടുന്നത് വളരെ ചെറിയ ഒരു വിഭാഗം വിദ്യാര്‍ഥിനികള്‍ മാത്രമാണ്. ഇത് മരുന്നിലൂടെ മറികടക്കാന്‍ കഴിയുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതുസംബന്ധിച്ച വിഷയത്തില്‍ വ്യക്തമാക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.